റിയാദിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; രണ്ട് മാസം കൊണ്ട് എത്തിയത് 1.2 കോടി പേർ

രണ്ടു മാസം മുൻപ് ആരംഭിച്ച റിയാദ് സീസൺ ആഘോഷ പരിപാടികൾ ആസ്വദിക്കാനെത്തിയവരുടെ എണ്ണം 1.2 കോടി കവിഞ്ഞു. കുടുംബങ്ങൾ, വ്യക്തികൾ, കുട്ടികൾ എന്നിവയുൾപ്പെട്ട സന്ദർശകരുടെ താത്പര്യങ്ങൾക്ക് അനുസരിച്ചുള്ള മിന്നും പ്രകടനങ്ങളും വിനോദ പരിപാടികളുമായി കഴിഞ്ഞ ഒക്ടോബർ 28നാണ് റിയാദ് സീസൺ ആരംഭിച്ചത്. 60 ദിവസത്തെ സന്ദർശകരുടെ കണക്കാണ് പൊതുവിനോദ അതോറ്റി ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖ് ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടത്. നാല് മാസം നീളുന്ന റിയാദ് സീസണിൽ മൊത്തം പ്രതീക്ഷിച്ച എണ്ണമാണിതെന്നും എന്നാൽ പകുതിയിൽ…

Read More

സൗദി അറേബ്യയിൽ ആസ്ഥാനമില്ലാത്ത വിദേശ കമ്പനികൾക്ക് ഇനി സർക്കാർ കരാറുകളില്ല; നിർണായക തീരുമാനം പ്രബല്യത്തിലാക്കി സൗദി അറേബ്യ

സൗദി അറേബ്യയിൽ പ്രാദേശിക ആസ്ഥാനം ഇല്ലാത്ത വിദേശ കമ്പനികളുമായുള്ള സർക്കാർ കരാറുകൾ അവസാനിപ്പിക്കുന്ന നടപടികൾക്ക് തുടക്കമായി. അന്താരാഷ്ട്ര കമ്പനികൾക്ക് സ്വന്തം പ്രാദേശിക ആസ്ഥാനം റിയാദിലേക്ക് മാറ്റാൻ സൗദി അനുവദിച്ച സമയപരിധി ജനുവരി ഒന്നിന് അവസാനിച്ചിരുന്നു. കമ്പനികൾ ആസ്ഥാനം മാറ്റിയില്ലെങ്കിൽ സർക്കാരുമായുള്ള കരാർ നഷ്ടമാകുമെന്ന് ഭരണകൂടം നേരത്തെ വ്യക്തമാക്കിയിരുന്നു. 2024ന്റെ തുടക്കം മുതൽ രാജ്യത്തിന് പുറത്ത് പ്രാദേശിക ഓഫീസുകൾ സ്ഥാപിക്കുന്ന വിദേശ കമ്പനികളുമായുള്ള ഇടപാട് അവസാനിപ്പിക്കാൻ 2021 ഫെബ്രുവരിയിലാണ് തീരുമാനിച്ചത്. ‘മധ്യപൂർവേഷ്യയിലെയും വടക്കേ ആഫ്രിക്കയിലെയും ശാഖകൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും…

Read More

സ്പെയിനില്‍ സൗദി അറേബ്യയുടെ പുതിയ അംബാസിഡര്‍; ചുമതലയേറ്റ് ഹൈഫ ബിന്‍ത് അബ്ദുല്‍ അസീസ് അല്‍ മുഖ്രിന്‍

സ്പെയിനിലെ സൗദി അറേബ്യയുടെ പുതിയ അംബാസിഡറായി ഹൈഫ ബിന്‍ത് അബ്ദുല്‍ അസീസ് അല്‍ മുഖ്രിന്‍ രാജകുമാരി ചുമതലയേറ്റു. കഴിഞ്ഞ ദിവസമാണ് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 2020ല്‍ ഹൈഫ രാജകുമാരിയെ യുനെസ്‌കോയിലെ സൗദി പ്രതിനിധിയായി നിയമിച്ചിരുന്നു. സാമ്പത്തിക ആസൂത്രണ മന്ത്രാലയത്തില്‍ സുസ്ഥിര വികസനത്തിനും ജി 20 അഫയേഴ്‌സിനുമുള്ള ഡെപ്യൂട്ടി മന്ത്രിയായും അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2000-ൽ കിംഗ് സൗദ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം…

Read More

സൗദിയിൽ താമസ കെട്ടിടങ്ങളുടെ വാടക ഈജാർ വഴി മാത്രം; ജനുവരി 15 മുതൽ നിയമം പ്രാബല്യത്തിൽ

സൗദിയില്‍ താമസ കെട്ടിടങ്ങളുടെ വാടക നല്‍കുന്നതും സ്വീകരിക്കുന്നതും ഡിജിറ്റലൈസ് ചെയ്തു. സര്‍ക്കാര്‍ വാടക പ്ലാറ്റ്‌ഫോമായ ഈജാര്‍ വഴി പണമിടപാടുകള്‍ നടത്തണമെന്ന് ഈജാര്‍ കേന്ദ്രം വ്യക്തമാക്കി. ജനുവരി പതിനഞ്ച് മുതല്‍ ഈജാര്‍ പ്ലാറ്റ് ഫോം വഴിയല്ലാതെ നല്‍കുന്ന വാടക ഇടപാടുകള്‍ക്ക് സാധുതയുണ്ടാവില്ലെന്നും അതോറിറ്റി അറിയിച്ചു. സൗദിയില്‍ കെട്ടിട വാടക ഇടപാടുകള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ഡിജിറ്റല്‍ വാടക ഇടപാട് സേവനം നിര്‍ബന്ധമാക്കി. കെട്ടിട വാടക കരാറുകള്‍ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി സര്‍ക്കാര്‍ നടപ്പിലാക്കിയ ഈജാര്‍ പ്ലാറ്റ് ഫോം വഴി പണമിടപാടുകള്‍…

Read More

സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ കുറവ് രേഖപ്പെടുത്തി

സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ കുറവ് രേഖപ്പെടുത്തി. നവംബർ മാസത്തിൽ 1014 കോടി റിയാൽ വിദേശികൾ സ്വന്തം രാജ്യങ്ങളിലേക്ക് അയച്ചതായി ദേശീയ ബാങ്കായ സാമ പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 38 കോടി റിയാൽ, ആകെ തുകയുടെ നാല് ശതമാനം കുറവാണ്. തൊട്ട് മുമ്പത്തെ മാസത്തെ പണമിടപാടികനെക്കാൾ 76 കോടിയുടെ കുറവും നവംബറിൽ രേഖപ്പെടുത്തി. എന്നാൽ ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, സെപ്തംബർ മാസത്തെക്കാൾ മെച്ചപ്പെട്ട പണമിടാപാടാണ് നവംബറിലുണ്ടായത്….

Read More

സൗദിയിലേക്കുള്ള ഗാര്‍ഹീക ജീവനക്കാരുടെ റിക്രൂട്ട്‌മെന്റില്‍ വര്‍ധനവ്

സൗദിയില്‍ ജോലി തേടിയെത്തുന്ന ഗാര്‍ഹീക ജീവനക്കാരുടെ എണ്ണത്തില്‍ പോയ വര്‍ഷത്തിലും വര്‍ധനവ് രേഖപ്പെടുത്തി. 2023ലെ ആദ്യ ഒന്‍പത് മാസങ്ങളില്‍ 1,58,000 ഗാര്‍ഹീക ജീവനക്കാര്‍ പുതുതായി സൗദിയിലെത്തിയതായി മുന്‍ശആത്ത് പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 4.4 ശതമാനം അധികമാണ്. ഇതോടെ രാജ്യത്തെ മൊത്തം ഗാര്‍ഹീക ജീവനക്കാരുടെ എണ്ണം 35.8 ലക്ഷമായി ഉയര്‍ന്നു. ഹൗസ് ഡ്രൈവര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഈ കാലയളവില്‍ രേഖപ്പെടുത്തി. വനിതാ ജീവനക്കാരുടെ എണ്ണം പത്ത് ലക്ഷത്തി…

Read More

ഗാസയിൽ കുടിവെള്ളം ലഭ്യമാക്കാൻ: യു.എ.ഇ സ്ഥാപിച്ച കടൽവെള്ള ശുചീകരണ പ്ലാൻറ് വിപുലീകരിച്ചു

ഗാസക്കുള്ള സൗദിയുടെ സഹായപ്രവാഹം തുടരുന്നു.സൗദി അയച്ച പതിനാറ് ട്രക്കുകൾ കൂടി റഫാ അതിർത്തി കടന്ന് ഗാസയിലെത്തി.ഭക്ഷണം, മരുന്ന്, പാർപ്പിട സൗകര്യങ്ങൾ, വസ്ത്രങ്ങൾ എന്നിവ അടങ്ങുന്നതാണ് സഹായം. വ്യോമ കടൽ മാർഗം ഈജിപ്തിലെത്തിച്ച ദുരിതാശ്വാസ വസ്തുക്കൾ റോഡു മാർഗ്ഗം റഫാ അതിർത്തി വഴിയാണ് ഗസ്സയിലേക്കെത്തിച്ചത്.കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ മുഖേനയാണ് സഹായ വിതരണം. ഇതോടെ സൗദിയുടെ സഹായവുമായി ഗാസയിലെത്തുന്ന ട്രക്കുകളുടെ എണ്ണം 172 ആയി. ഫലസ്തീൻ ജനതയുടെ പ്രതിസന്ധിയിൽ അവർക്കൊപ്പം നിൽക്കുകയെന്ന ചരിത്രപരമായ ദൗത്യമാണ്…

Read More

ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം, പ്രചരിക്കുന്നത് വ്യാജവാർത്ത

ഈ വർഷത്തെ ഹജ്ജിന് സൗദിയിൽനിന്നുള്ള തീർഥാടകരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. പ്രചരിക്കുന്നത് വ്യാജ വാർത്തകളെന്ന് മന്ത്രാലയം അറിയിച്ചു. ഈ വർഷത്തെ ഹജ്ജിന് ആഭ്യന്തര തീർഥാടകരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചെന്നും പാക്കേജുകൾ പ്രഖ്യാപിച്ചെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രാലയം ‘എക്‌സ്’ അക്കൗണ്ടിലൂടെ നിഷേധക്കുറിപ്പ് ഇറക്കിയത്. ഹജ്ജ് രജിസ്‌ട്രേഷനുമായോ, പാക്കേജുകളുമായോ ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. മന്ത്രാലയത്തിൽ നിന്നുള്ള വിവരങ്ങൾ സ്വന്തം വെബ്സൈറ്റിലൂടെയോ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയോ മാത്രമേ പുറത്തുവിടൂ. ബെനിഫിഷ്യറി…

Read More

‘2023 അ​റ​ബി ക​വി​ത വ​ർ​ഷം’ പരിപാടിക്ക് തിരശ്ശീല വീണു

സൗ​ദി സാം​സ്‌​കാ​രി​ക മ​ന്ത്രാ​ല​യം ‘2023 അ​റ​ബി ക​വി​ത വ​ർ​ഷം’ ആ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു വ​ന്നിരു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്കും കാ​വ്യോ​ത്സ​വ​ങ്ങ​ൾ​ക്കും തി​ര​ശ്ശീ​ല വീ​ണു. രാ​ജ്യ​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​പു​ല​മാ​യ സ​മാ​പ​ന പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. വി​ഖ്യാ​ത അ​റ​ബ് കാ​ൽ​പ​നി​ക ക​വി ഇംറു​ൽ ഖൈ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്രാ​ചീ​ന അ​റേ​ബ്യ​ൻ ക​വി​ക​ളു​ടെ ജീ​വി​ത​വും കാ​വ്യ​ങ്ങ​ളും ഇ​തി​വൃ​ത്ത​മാ​ക്കി കാ​വ്യ​നാ​ട​ക​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും ച​ർ​ച്ച സം​ഗ​മ​ങ്ങ​ളും ഉ​ത്സ​വ​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. സം​സ്‌​കാ​രി​ക സ​ന്ന​ദ്ധ സം​ഘ​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ‘മ​ജ്‌​ലി​സ് കാ​ഫി​യ ലി​ഷി​ഹ്‌​രി​ൽ അ​റ​ബി’…

Read More

സൗദി അറേബ്യയില്‍ നിയമലംഘകരെ കണ്ടെത്താൻ കർശന പരിശോധന; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 18,553 പ്രവാസികൾ

സൗദി അറേബ്യയില്‍ വിവിധ നിയമ ലംഘനങ്ങൾ നടത്തിയ 9,542 വിദേശികളെ ഒരാഴ്ചക്കിടെ നാടുകടത്തി. പുതിയതായി 18,553 പ്രവാസികൾ ഒരാഴ്ചക്കിടയിൽ പിടിയിലായി. രാജ്യത്തിൻറെ വിവിധ മേഖലകളിൽ നടത്തിയ റെയ്ഡിൽ താമസ, തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ചവരെയാണ് അധികൃതർ അറസ്റ്റ് ചെയതത്. സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ 11,503 താമസ നിയമലംഘകരും 4,315 അതിർത്തി സുരക്ഷാചട്ട ലംഘകരും 2,735 തൊഴിൽ നിയമലംഘകരുമാണ് പിടിയിലായത്….

Read More