സൗദി അറേബ്യയിൽ ഇത്തവണത്തെ ശൈത്യകാലത്ത് വിവിധ മേഖലകളിൽ മഴ ശക്തമാകാൻ സാധ്യത

സൗദിയുടെ വിവിധ മേഖലകളിൽ ഇത്തവണത്തെ ശൈത്യകാല മാസങ്ങളിൽ അമ്പത് ശതമാനം കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അൽ ഖാസിം, മദീന, ഹൈൽ, ഈസ്റ്റേൺ പ്രൊവിൻസ്, നോർത്തേൺ ബോർഡേഴ്‌സ് റീജിയൻ തുടങ്ങിയ പ്രദേശങ്ങളിൽ ശൈത്യകാല മാസങ്ങളിൽ സാധാരണ ലഭിക്കുന്നതിലും 50% കൂടുതൽ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ അധികൃതർ വ്യക്തമാക്കി. മറ്റു പ്രദേശങ്ങളിൽ ഈ കാലയളവിൽ ശരാശരി അളവിൽ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു….

Read More

മദീനയിൽ പ്രവാചക നഗരിയോട് ചേർന്ന് പുതിയ സാംസ്കാരിക കേന്ദ്രം വരുന്നു

മദീനയിലെ പ്രവാചക ന​ഗരിയോട് ചേർന്ന് പുതിയ സാംസ്കാരിക കേന്ദ്രം വരുന്നു. ഇസ്ലാമിക നാ​ഗരിക ​ഗ്രാമം എന്ന പേരിലാണ് പുതിയ പ​ദ്ധതി. 257,000 ചതുരശ്ര മീറ്റർ പ്രദേശത്താണ് പദ്ധതിയൊരുക്കുക. മദീനയിൽ എത്തുന്നവർക്ക് ഇസ്ലാമിക ചരിത്രത്തെയും പൈതൃകത്തെയും അടുത്തറിയാനുളള അവസരമാണ് ഇതിലൂ‌ടെ ഒരുക്കുന്നത്. മദീനയെ ലോകോത്തര നിലവാരത്തിൽ ഉയർത്തുന്ന റുഅ അൽ മദീന പദ്ധതി പ്രദേശത്താണ് പുതിയ സാംസ്കാരിക കേന്ദ്രം വരുന്നത്. വൈവിധ്യമാർന്ന ഇസ്ലാമിക കലാപരിപാടികൾ, സാംസ്കാരിക പ്രദർശനങ്ങൾ, ഷോപ്പിം​ഗ് അനുഭവങ്ങൾ, റെസ്റ്റോറന്റുകൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവയെല്ലാം ഉൾകൊള്ളുന്ന തരത്തിലാണ്…

Read More

സൗദിയിൽ സ്പോൺസർ ആവശ്യമില്ലാത്ത അഞ്ച് തരം ഇഖാമകൾ കൂടി അനുവദിച്ചു

സൗദിയിൽ സ്പോൺസർ ആവശ്യമില്ലാത്ത അഞ്ച് തരം ഇഖാമകൾ കൂടി അനുവദിച്ചു. നിലവിലുള്ള പ്രീമിയം വിസകളെ അഞ്ച് തരമാക്കിയാണ് മാറ്റിയത്. പ്രത്യേക കഴിവുള്ളവര്‍, പ്രതിഭകള്‍, ബിസിനസ് നിക്ഷേപകര്‍, സ്റ്റാര്‍ട്ടപ് സംരംഭകര്‍, റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. സൗദിയിലെ നിക്ഷേപ രംഗത്തേക്ക് കൂടുതൽ പേരെ എത്തിക്കുകയാണ് ലക്ഷ്യം. എട്ടു ലക്ഷം വരെ ഫീസ് ഈടാക്കിയിരുന്ന ഇഖാമകൾക്ക് ഇനി നാലായിരം മുതലാണ് ഫീസ്. അറേബ്യയില്‍ താമസത്തിനുള്ള പ്രീമിയം ഇഖാമ അഞ്ചു വിഭാഗമാക്കിയതായി പ്രീമിയം റസിഡന്‍സി സെന്റര്‍ ചെയര്‍മാന്‍ ഡോ….

Read More

ലഗേജ് ക്ലിയറൻസിനെ കുറിച്ച് ആശങ്ക വേണ്ട; സൗദിയിലെ വിമാനത്താവളങ്ങളിൽ നിന്ന് യാത്ര പുറപ്പെടുന്നവരുടെ ലഗേജുകൾ വീടുകളിൽ വന്ന് ശേഖരിക്കും

സൗദിയിലെ വിമാനത്താവളങ്ങളിൽ നിന്ന് യാത്ര പുറപ്പെടുന്നവർക്ക് ഇനി ലഗേജ് ക്ലിയറൻസിനെ കുറിച്ച് ആശങ്ക വേണ്ട. യാത്രാ നടപടി എളുപ്പമാക്കാൻ ‘പാസഞ്ചർ വിത്തൗട്ട് ബാഗ്’ എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ. യാത്രക്കാരുടെ ലഗേജുകൾ വീടുകളിൽ വന്ന് ശേഖരിക്കുന്നതും നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതുമാണ് പുതിയ പദ്ധതി. നേരത്തെയുള്ള ഈ പദ്ധതി വിപുലമായാണ് നടപ്പാക്കുക. സൗദിയിലെ എയർപോർട്ട് ഹോൾഡിങ് കമ്പനിയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഇതോടെ എയർപോർട്ടുകളിൽ ഇനി മുതൽ യാത്രാ നടപടിക്രമങ്ങൾ ഏറെ എളുപ്പമാകും. യാത്ര പുറപ്പെടുന്നതിന് മുമ്പ് വീട്ടിലിരുന്ന്…

Read More

സൗദിയിൽ അപകടകരമായ രീതിയിൽ മറ്റു വാഹനങ്ങളെ മറികടക്കുന്നവർക്ക് പിഴ ചുമത്തും

റോഡുകളിൽ അമിതവേഗതയിൽ അപകടകരമായ രീതിയിൽ മറ്റു വാഹനങ്ങളെ മറികടക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ജനറൽ ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി. അമിതവേഗതയിൽ മറ്റു വാഹനങ്ങൾക്കിടയിലൂടെ വരി വെട്ടിത്തിരിച്ച് കൊണ്ട് വാഹനമോടിക്കുന്നത് ട്രാഫിക് നിയമങ്ങളുടെ ഗുരുതര ലംഘനമാണെന്ന് ട്രാഫിക് അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം നിയമലംഘനങ്ങൾക്ക് 3000 മുതൽ 6000 റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി ജനറൽ ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനായി ഭയപ്പെടുത്തുന്ന രീതിയിൽ വാഹനമോടിക്കുക, ട്രാഫിക്കിനിടയിലൂടെ ഊളിയിടുന്ന രീതിയിൽ വാഹനമോടിക്കുക, മുൻപിൽ…

Read More

സൗദിയിൽ 2023-ൽ 13.55 ദശലക്ഷം ഉംറ തീർത്ഥാടകരെത്തിയതായി ഹജ്ജ് മന്ത്രാലയം

2023-ൽ 13.55 ദശലക്ഷം തീർത്ഥാടകർ ഉംറ അനുഷ്ഠിക്കുന്നതിനായി സൗദി അറേബ്യയിലെത്തിയതായി ഹജ്ജ് മന്ത്രാലയം വെളിപ്പെടുത്തി. 2024 ജനുവരി 8-നാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം ആകെ 13.55 ദശലക്ഷം തീർത്ഥാടകർ ഉംറ അനുഷ്ഠിച്ചതായും, തീർത്ഥാടകരുടെ എണ്ണത്തിൽ ഇത് പുതിയ റെക്കോർഡാണെന്നും ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ വ്യക്തമാക്കി. 2019-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ തീർത്ഥാടകരുടെ എണ്ണത്തിൽ അഞ്ച് ദശലക്ഷം (58 ശതമാനം) വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ജിദ്ദ…

Read More

സൗദിയിൽ അതിർത്തികൾക്കരികിലുള്ള വനപ്രദേശങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ്

രാജ്യത്തിന്റെ അതിർത്തികൾക്കരികിലുള്ള നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള വനപ്രദേശങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡ്സ് മുന്നറിയിപ്പ് നൽകി. 2024 ജനുവരി 5-നാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. #حرس_الحدود يحذر من الاقتراب من المناطق الحدودية ويدعو إلى الالتزام بالأنظمة والتعليمات. pic.twitter.com/twooiKGkKd — حرس الحدود السعودي (@BG994) January 5, 2024 ഇത്തരം പ്രദേശങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്ന കൃത്യമായ അടയാള ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും, സൗദി അറേബ്യയിലെ പൗരന്മാരും,…

Read More

സൗദിയിൽ അമ്പതിലധികം ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകണം

രാജ്യത്തെ അമ്പതോ, അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ വിദ്യാർത്ഥികൾക്കായി തൊഴിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കണമെന്ന് സൗദി അധികൃതർ വ്യക്തമാക്കി. 2024 ജനുവരി 6-ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റാണ് (MHRSD) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇത് സംബന്ധിച്ച ഔദ്യഗിക ഉത്തരവ് സൗദി MHRSD വകുപ്പ് മന്ത്രി അഹ്‌മദ് അൽ രാജ്ഹി പുറത്തിറക്കിയിട്ടുണ്ട്. സൗദി അറേബ്യയിലെ വിദ്യാർത്ഥികളെ സ്വകാര്യ തൊഴിൽ മേഖലയിൽ തൊഴിലെടുക്കുന്നതിന് പ്രാപ്തരാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം. لإحداث فرص…

Read More

ഹജ്ജ് കരാറിൽ ഒപ്പിട്ട് ഇന്ത്യയും സൗദി അറേബ്യയും

ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ഹജ്ജ് കരാറിൽ ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ സൗദി ഹജ്ജ്-ഉംറ കാര്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ, ഇന്ത്യൻ ന്യൂനപക്ഷകാര്യ മന്ത്രി സ്‌മൃതി ഇറാനി എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ചടങ്ങിൽ എത്തിയിരുന്നു. ഹജ്ജ് തീർഥാടനം സുഗമമാക്കുന്നതിന് ഇന്ത്യ സ്വീകരിക്കുന്ന നടപടികളെ സൗദി പ്രതിനിധി സംഘം പ്രശംസിച്ചു. തീർഥാടകർക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിന് ഡിജിറ്റൽ മാർഗങ്ങൾ അവലംബിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം അഭിനന്ദനീയമാണെന്ന്…

Read More

സൽമാൻ രാജാവിന്റെ അതിഥികളായി 1,000 വിദേശികൾക്ക് മക്കയിലെത്തി ഉംറ നിർവഹിക്കാൻ അവസരം

സൽമാൻ രാജാവിന്റെ അതിഥികളായി 1,000 വിദേശികൾക്ക് മക്കയിലെത്തി ഉംറ നിർവഹിക്കാൻ അവസരം. ഖാദിമുൽ ഹറമൈൻ ഹജ്ജ് ഉംറ പദ്ധതിക്ക് കീഴിലാണ് ഈ വർഷം വിവിധ രാജ്യക്കാരായ 1,000 ഉംറ തീർഥാടകർക്ക് അനുമതി നൽകിയത്. മതകാര്യ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുള്ള തീർഥാടകർക്ക് ആതിഥ്യമരുളാൻ അനുമതി നൽകിയതിന് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും, മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലതീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് നന്ദി അറിയിച്ചു. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും…

Read More