ഖബറുകൾ അലങ്കരിക്കുന്നതും പേരുകൾ എഴുതുന്നതും വിലക്കി സൗദി

സൗദിയിൽ ഖബർസ്ഥാനുകൾ നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനും പൊതുമാനദണ്ഡങ്ങൾ നിശ്ചയിച്ച് മുനിസിപ്പൽ മന്ത്രാലയം. ഖബറുകൾ അലങ്കരിക്കുന്നതും പേരുകൾ എഴുതുന്നതും വിലക്കി. ഖബറാണെന്ന് തിരച്ചറിയാൻ സാധിക്കുന്ന വിധം നമ്പറുകൾ നൽകുന്നതിന് വിലക്കില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു. മുനിസിപ്പൽ ഗ്രാമകാര്യ മന്ത്രാലയമാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ഖബർസ്ഥാനുകൾ നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള നിർദ്ദേശങ്ങളാണ് ഇവ. ഖബർസ്ഥാനുകൾ ജനവാസ മേഖലയിൽ നിന്നും വിദൂരത്താകാതിരിക്കുക, ഖബറുകൾ കുഴിക്കുന്നതിന് അനുയോജ്യമായ ഭൂപ്രകൃതിയിലായിരിക്കുക, വെള്ളപൊക്കത്തിനോ മണ്ണൊലിപ്പിനോ സാധ്യതയില്ലാത്ത ഇടമായിരിക്കുക തുടങ്ങിയവ ഖബർസ്ഥാനുകൾ സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡമായി മന്ത്രാലയ ഗൈഡ് പറയുന്നു. എന്നാൽ ഖബറുകൾ…

Read More

ഇലക്ട്രിക് വാഹനങ്ങൾക്കായി 1000 ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സൗദി

സൗദിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗിനായി വിപുലമായ സംവിധാനങ്ങളൊരുക്കുന്നു. രാജ്യത്ത് ആയിരം ഇലക്ട്രിക് കാർ ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് ധാരണയായി. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെയും സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെയും പങ്കാളിത്തത്തോടെയാണ് കേന്ദ്രങ്ങൾ സ്ഥാപിക്കുക. ഓട്ടോമോട്ടീവ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയാണ് കൂടുതൽ ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. 2030ഓടെ രാജ്യത്ത് ആയിരം ഫാസ്റ്റ് ചാർജിംഗ് സൈറ്റുകൾ സ്ഥാപിക്കുന്നതിന് കമ്പനി ധാരണയിലെത്തി. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെയും സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. അയ്യായിരം ഫാസ്റ്റ് ചാർജറുകൾ അടങ്ങിയതാവും ഓരോ കേന്ദ്രവും….

Read More

സൗദിയിലെ വിമാനത്താവളങ്ങൾ ഡിസംബറിൽ മികച്ച പ്രകടനം കാഴ്ച വച്ചതായി റിപ്പോർട്ട്

സൗദിയിലെ വിമാനത്താവളങ്ങൾ കഴിഞ്ഞ ഡിസംബറിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചതായി റിപ്പോർട്ട്. ഡിസംബറിൽ ഏറ്റവും മികച്ച സേവനം നൽകിയത് ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളമാണ്. യാത്രക്കാർക്ക് കുറഞ്ഞ കാത്തിരിപ്പ് സമയവും ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങളും കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയത്. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനാണ് ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തു വിട്ടത്. യാത്രക്കാർക്കായി ഒരുക്കുന്ന സേവനങ്ങളുടെയും സുരക്ഷയുടെയും അടിസ്ഥാനത്തിലാണ് വിമാനത്താവളങ്ങളുടെ പ്രകടനം വിലയിരുത്തുക. ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളമാണ് ഡിസംബറിൽ ഏറ്റവും…

Read More

സൗദിയിൽ സെക്യൂരിറ്റി സേവന സ്ഥാപനങ്ങളിൽ സ്വദേശിവത്കരണ തോത് ഉയർത്താൻ പദ്ധതി

രാജ്യത്തെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സെക്യൂരിറ്റി സേവന സ്ഥാപനങ്ങളിൽ സ്വദേശിവത്കരണ തോത് ഉയർത്താൻ ലക്ഷ്യമിട്ട് കൊണ്ട് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോസ്ഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്‌മെന്റ് (MHRSD) ഒരു പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. സെക്യൂരിറ്റി ഗാർഡുകളെ നൽകുന്ന ഇത്തരം സ്ഥാപനങ്ങൾക്കായി അജീർ സംവിധാനത്തിലൂടെയുള്ള ഒരു ഉത്തേജന പദ്ധതിയാണ് MHRSD പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന സൗദി പൗരന്മാരുടെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ഇത്തരം സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന സൗദി പൗരന്മാരുടെ…

Read More

സൗ​ദിയിൽ ഡാ​ക​ർ റാ​ലി വാ​ഹ​ന​യോ​ട്ട മ​ത്സ​ര​ത്തി​നി​ടെ അപകടം

സൗ​ദി അ​റേ​ബ്യ​യി​ലെ മ​രു​ഭൂ​മി​യി​ലൂ​ടെ ന​ട​ക്കു​ന്ന അ​ഞ്ചാ​മ​ത്​ ഡാ​ക​ർ റാ​ലി വാ​ഹ​ന​യോ​ട്ട മ​ത്സ​ര​ത്തി​നി​ടെ കാ​റ​പ​ക​ടം.കാ​റോ​ടി​ച്ച​ സൗ​ദി മ​ത്സ​രാ​ർ​ഥി മ​ഹാ അ​ൽ​ഹം​ലി മ​ത്സ​ര​ത്തി​ൽ​നി​ന്ന് പു​റ​ത്താ​യി. മ​ത്സ​ര​ത്തി​ന്റെ ആ​റാം​ഘ​ട്ട​ ഓ​ട്ടം അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​മ്പാ​ണ്​ കാ​ർ മ​റി​ഞ്ഞ് അ​പ​ക​ട​ത്തി​ൽ​ പെ​ട്ട​ത്. പ​രി​ക്കേ​റ്റ്​ റി​യാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​യാ​യി. ഈ ​മാ​സം അ​ഞ്ചി​ന്​ ആ​രം​ഭി​ച്ച ഡാ​ക​ർ റാ​ലി മ​ത്സ​ര​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ജ​നു​വ​രി 19 വ​രെ 7800 കി​ലോ​മീ​റ്റ​റി​ലാ​ണ്​ മ​ത്സ​രം. 418 വാ​ഹ​ന​ങ്ങ​ളി​ലാ​യി ൫൮൫ മ​ത്സ​രാ​ർ​ഥി​ക​ളാ​ണ്​ മ​ത്സ​ര​ത്തി​ലു​ള്ള​ത്​.

Read More

5,000 വര്‍ഷത്തെ അറബ്-ഇന്ത്യ ചരിതത്തിന് കേളികൊട്ട്; പ്രഥമ സൗദി ഇന്ത്യാ മഹോത്സവം ജനുവരിന് 19ന്

ഉറ്റ സൗഹൃദപ്പെരുമയുടെയും വിശ്വാസ്യതയുടെയും തങ്കയിതളുകളില്‍ തുന്നിയെടുത്ത 5,000 വര്‍ഷത്തെ അറബ് ഇന്ത്യാ ചരിതം അനാവരണം ചെയ്യപ്പെടുന്ന പ്രഥമ സൗദി ഇന്ത്യാ മഹോത്സവം വെള്ളിയാഴ്ച ജിദ്ദയിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റും ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവും (ജി.ജി.ഐ) ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗദി ഇന്ത്യ ഫെസ്റ്റിവല്‍ സീസണ്‍ 1 ജനുവരി 19 ന് വെള്ളിയാഴ്ച വൈകീട്ട് ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വെച്ചാണ് നടക്കുക. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം മുഖ്യാതിഥിയാവുന്ന ഉദ്ഘാടന…

Read More

മക്ക മസ്ജിദുൽ ഹറമിനെ വിവിധ സോണുകളാക്കും; തിരക്ക് നിയന്ത്രണം ലക്ഷ്യം

മക്കയിലെ മസ്ജിദുൽ ഹറമിനെ വിവിധ സോണുകളാക്കി തിരിക്കാൻ പദ്ധതി. സന്ദർശകരുടെയും ഹറം ജോലിക്കാരുടെയും തിരക്ക് നിയന്ത്രിക്കുന്നതിനും തീർഥാടനം സുഗമമാക്കുന്നതിനും വേണ്ടിയാണ് പദ്ധതി. ഹറമും പരിസരങ്ങളും വ്യത്യസ്ത സോണുകളായി തിരിക്കുന്നതിനുള്ള രൂപരേഖ തയാറാക്കുന്നതിനും ക്രമീകരിക്കുന്നതിനുമുള്ള കരാർ കൈമാറ്റം പൂർത്തിയായി. ഇരു ഹറം കാര്യ മന്ത്രാലയവും സൗദി പോസ്റ്റൽ ആന്റ് ലോജിസ്റ്റിക്സ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. മസ്ജിദുൽ ഹറമിനെയും മുറ്റങ്ങളെയും വിവിധ സോണുകളായി തിരിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുക, ആവശ്യമായ ക്രമീകരണങ്ങൾ നടത്തുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനുള്ള ധാരണാ…

Read More

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കാറ്റാടി ഊര്‍ജ പദ്ധതി; സൗദിയും ഈജിപ്തും ധാരണയിലെത്തി

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കാറ്റാടി ഊര്‍ജ പദ്ധതി സ്ഥാപിക്കുന്നതിന് സൗദിയും ഈജിപ്തും ധാരണയിലെത്തി. 150 കോടി ഡോളര്‍ ചെലവഴിച്ച് സ്ഥാപിക്കുന്ന പദ്ധതി വഴി 1.1 ജിഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും. പദ്ധതി വഴി 2.4 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. സൗദി കമ്പനിയായ എ.സി.ഡബ്ല്യു.എയാണ് ഈജിപ്ഷ്യന്‍ സര്‍ക്കാരുമായി കരാറില്‍ ഒപ്പ് വച്ചത്. ഗള്‍ഫ് ഓഫ് സൂയസ്, ജബല്‍ അല്‍ സെയ്റ്റ് മേഖലകളിലാണ് പദ്ധതി സ്ഥാപിക്കുക. കടല്‍ത്തീര കാറ്റില്‍ നിന്നുമാണ് ഊര്‍ജം ഉല്‍പാദിപ്പിക്കുന്നത്. ഒപ്പം…

Read More

ഹാ​ജി​മാ​രു​ടെ ല​ഗേ​ജു​ക​ൾ നേ​രി​ട്ടു​ താ​മ​സസ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ക്കും

ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ണി​ൽ ജി​ദ്ദ വി​മാ​ന​ത്താ​വ​ളം വ​ഴി എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ ല​ഗേ​ജു​ക​ൾ നേ​രി​ട്ടു​ താ​മ​സ​സ്ഥ​ല​ത്ത്​ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ഹ​ജ്ജ്​ മ​ന്ത്രാ​ല​യ​വും ക​സ്​​റ്റം​സ്​ അ​തോ​റി​റ്റി​യും ഒ​പ്പു​വെ​ച്ചു. ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച ഹ​ജ്ജ്​ ഉം​റ സേ​വ​ന സ​മ്മേ​ള​ന​ത്തി​നി​ട​യി​ലാ​ണ്​​ ‘പി​ൽ​ഗ്രിം വി​​തൗ​ട്ട്​ ല​ഗേ​ജ്​’ എ​ന്ന സം​രം​ഭം ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ജി​ദ്ദ​യി​ലെ ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യ ബ്രാ​ഞ്ച് മേ​ധാ​വി അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഗ​ന്നാ​മും പ​ശ്ചി​മ മേ​ഖ​ല ക​സ്​​റ്റം​സ്​ അ​ഡ്​​മി​സ്​​ട്രേ​ഷ​ൻ ഡ​യ​റ​ക്​​ട​ർ മി​ശ്​​അ​ൽ ബി​ൻ ഹ​സ​ൻ അ​ൽ​സു​ബൈ​ദി​യും ഒ​പ്പു​വെ​ച്ച​ത്….

Read More

അറബ് ലോകത്തെ ഏറ്റവും സ്വാധീനമുളള വ്യക്തി; ഒന്നാമതെത്തി മുഹമ്മദ് ബിൻ സൽമാൻ

അറബ് ലോകത്തെ ഏറ്റവും സ്വാധീനമുളള വ്യക്തികളിൽ ഒന്നാമതെത്തി സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ്. മൂന്നാം പ്രാവശ്യമാണ് സൗദി കിരീടാവകാശി ഒന്നാമതെത്തുന്നത്. ‘ആർ ടി അറബിക്’ ചാനൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് സൗദി കിരീടാവകാശി അറബ് ലോകത്ത് ഏറ്റവും സ്വധീനമുള്ള വ്യക്തിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ‘2023 ലെ അറബ് ലോകത്തെ ഏറ്റവും സ്വാധീനമുളള വ്യക്തിത്വം’ എന്ന അഭിപ്രായ വോട്ടെടുപ്പിൽ 5,30,399 പേരിൽ 69.3 ശതമാനം (3,66,403 വോട്ടുകൾ) മുഹമ്മദ് ബിൻ സൽമാന് ലഭിച്ചു….

Read More