ബയോടെക്നോളജി ലോകത്ത് മുൻനിരയിൽ എത്താൻ സൗ​ദി അ​റേ​ബ്യ; പുതിയ പദ്ധതി പ്രഖ്യാപിച്ചു

ബ​യോ​ടെ​ക്​​നോ​ള​ജി ലോ​ക​ത്ത്​ മു​ൻ​നി​ര​യി​ലെ​ത്താ​ൻ സൗ​ദി അ​റേ​ബ്യ പു​തി​യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നാ​ണ്​ ദേ​ശീ​യ ബ​യോ​ടെ​ക്​​നോ​ള​ജി പ​ദ്ധ​തി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്​. ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്ത​ൽ, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ഭ​ക്ഷ്യ​സു​ര​ക്ഷ എ​ന്നീ രം​ഗ​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​​ന്‍റെ സ്ഥാ​നം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ദേ​ശീ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലും ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ഭ​ക്ഷ്യ-​ജ​ല സു​ര​ക്ഷ കൈ​വ​രി​ക്ക​ൽ, സാ​മ്പ​ത്തി​കാ​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ൽ, വ്യ​വ​സാ​യ​ങ്ങ​ൾ സ്വ​ദേ​ശി​വ​ത്​​ക​രി​ക്ക​ൽ എ​ന്നി​വ​യും ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു. ‘വി​ഷ​ൻ 2030’​ന്റെ  ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ്​….

Read More

സൗ​ദി അ​റേ​ബ്യ​യി​ൽ ബസ് ഡ്രൈവർമാർക്ക് യൂണിഫോം വരുന്നു; അംഗീകാരം നൽകി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി

സൗ​ദി അ​റേ​ബ്യ​യി​ൽ ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്ക്​ യൂണിഫോം ഏ​ർ​പ്പെ​ടു​ത്തു​ന്നു. ജ​ന​റ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി​യാ​ണ്​ യൂണിഫോ​മി​ന്​ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. പ്ര​ത്യേ​ക ആ​വ​ശ്യ​ത്തി​നാ​യു​ള്ള ബ​സു​ക​ൾ, വാ​ട​ക ബ​സു​ക​ൾ, സ്​​കൂ​ൾ ബ​സു​ക​ൾ, അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സ്​ ബ​സു​ക​ൾ എ​ന്നി​വ​യി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ ഈ ​നി​യ​മം ബാ​ധ​ക​മാ​ണ്. ബ​സ്​ ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ക​ത​യെ​ന്ന നി​ല​യി​ലാ​ണ്​​ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ യൂണിഫോം ഏ​ർ​പ്പെ​ടു​ത്താ​ൻ അ​തോ​റി​റ്റി തീ​രു​മാ​നി​ച്ച​ത്. ഏ​പ്രി​ൽ 27 മു​ത​ൽ നി​യ​മം​ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. പു​രു​ഷ ബ​സ് ഡ്രൈ​വ​ർ​മാ​രു​ടെ യൂണിഫോം സൗ​ദി ദേ​ശീ​യ വ​സ്ത്ര​മാ​യ തോ​ബാ​ണ്.​ കൂ​ടെ ഷൂ​വും നി​ർ​ബ​ന്ധ​മാ​ണ്….

Read More

വിസിറ്റ് വിസയിൽ എത്തുന്നവർക്ക് ‘നുസ്ക്’ ആപ്പിൽ ആശ്രിതരെ ചേർക്കാൻ കഴിയില്ല; ഹജ്ജ് ഉംറ മന്ത്രാലയം

സൗ​ദി​യി​ലേ​ക്ക്​ വി​സി​റ്റ്​ വി​സ​യി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ ‘നു​സ്‌​ക്’ ആ​പ്ലി​ക്കേ​ഷ​നി​ൽ ത​ങ്ങ​ളു​ടെ ആ​ശ്രി​ത​രെ ചേ​ർ​ക്കാ​നാ​വി​ല്ലെ​ന്ന്​ ഹ​ജ്ജ് ഉം​റ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഹ​ജ്ജ്, ഉം​റ അ​നു​മ​തി​ക്കു​ള്ള സ്​​മാ​ർ​ട്ട്​ ആ​പ്പാ​ണ്​ നു​സ്​​ക്.​ അ​തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന വ്യ​ക്തി വി​സി​റ്റ്​ വി​സ​യി​ലെ​ത്തി​യ ആ​ളാ​ണെ​ങ്കി​ൽ അ​യാ​ൾ​ക്ക്​ ത​ന്റെ അ​ക്കൗ​ണ്ടി​ലേ​ക്ക് ആ​ശ്രി​ത​രെ ചേ​ർ​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​ത്​ സം​ബ​ന്ധി​ച്ച പ​രാ​തി​ക്ക് മ​റു​പ​ടി​യാ​യാ​ണ്​ മ​ന്ത്രാ​ല​യ​ത്തി​ന്റെ വി​ശ​ദീ​ക​ര​ണം. ആ​ശ്രി​ത​രെ ചേ​ർ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഫീ​ച്ച​ർ ഈ ​ആ​പ്പി​ൽ ല​ഭ്യ​മ​ല്ല. ഓ​രോ വ്യ​ക്തി​ക്കും സ്വ​ന്തം അ​ക്കൗ​ണ്ട് തു​റ​ന്ന് സ്വ​ന്തം പാ​സ്പോ​ർ​ട്ട് ന​മ്പ​റും വി​സ ന​മ്പ​റും ഉ​പ​യോ​ഗി​ച്ച്…

Read More

ജിദ്ദ കോർണീഷിൽ കടൽ തിരമാല ആക്രമണം

ജിദ്ദ കോർണിഷിലെ ചില ഭാഗങ്ങളിൽ കടൽ തിരമാലകളുടെ ആക്രമണം. വലിയ ഉയരത്തിൽ ആഞ്ഞുവീശിയ തിരമാലകൾ തീരത്തേക്ക്​ അടിച്ചുകയറി. വടക്കുപടിഞ്ഞാറൻ മേഖലകളിൽ വെള്ളിയാഴ്​ച വൈകീട്ട്​ വീശിയടിച്ച കാറ്റിനെ തുടർന്നാണ് കോർണിഷിൽ​​ കടൽ തിരമാലകൾ ഉയരുകയും കടൽത്തീരത്തേക്ക് വെള്ളം കയറുകയും ചെയ്തത്​. രണ്ടര മീറ്ററിലധികം കടൽ തിരമാലകൾ ഉയർന്നതായാണ്​ റിപ്പോർട്ട്​. ഹയ്യ്​ ശാത്വിഅ്​ രണ്ടിന്​ മുന്നിലുള്ള കോർണിഷിനോട് ചേർന്നുള്ള റോഡുകളിലേക്കാണ് കൂടുതൽ​ വെള്ളം കയറിയത്​. മുൻകരുതലായി​ ട്രാഫിക്​ വകുപ്പ്​ പ്രദേശ​ത്തേക്കുള്ള ഗതാഗതത്തിന്​ താൽകാലികമായി നിയന്ത്രണമേർപ്പെടുത്തി. കടൽ ശാന്തമായതോടെ​ ഫഖീഹ് അക്വേറിയം…

Read More

റിയാദ് നഗരത്തിൽ സ്മാർട്ട് പാർക്കിംഗ് സംവിധാനം വരുന്നു; ആദ്യഘട്ട കരാർ ഒപ്പിട്ടു

റിയാദ് നഗരത്തിൽ സ്മാർട്ട് പാർക്കിങ് സംവിധാനം വരുന്നു. മുനിസിപ്പാലിറ്റിയാണ് സ്മാർട്ട് പാർക്കിങ്ങ് ലോട്ടുകൾ സ്ഥാപിക്കുന്നതിനുള്ള ആദ്യഘട്ട നടപടികൾ ആരംഭിച്ചു. ഇതിെൻറ ഭാഗമായി നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ പൊതുപാർക്കിങ് സ്ഥലങ്ങൾ സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ആദ്യഘട്ട കരാർ ഒപ്പിട്ടു. റിയാദ് മുനിസിപ്പാലിറ്റി വികസന വിഭാഗവും സ്വകാര്യ സ്ഥാപനമായ റിമാത് റിയാദ് ഡെവലപ്‌മെൻറ് കമ്പനിയും രാജ്യത്ത് ഡിജിറ്റൽ പരിവർത്തന സേവനങ്ങൾ നൽകുന്ന മുൻനിര കമ്പനിയായ എസ്.ടി.സിയുടെ അറബ് ഇൻറർനെറ്റ് ആൻഡ് കമ്യൂണിക്കേഷൻസ് സർവിസസ് കമ്പനിയായ സൊല്യൂഷൻസും ആണ് കരാറിൽ ഒപ്പുവെച്ചത്….

Read More

ഇന്ത്യയുടെ 75ആം റിപ്പബ്ലിക് ദിനം ആഘോഷമാക്കി റിയാദിലെ ഇന്ത്യൻ സമൂഹം

സ്വ​ത​ന്ത്ര പ​ര​മാ​ധി​കാ​ര ജ​നാ​ധി​പ​ത്യ മ​തേ​ത​ര സോ​ഷ്യ​ലി​സ്​​റ്റ് രാ​ജ്യ​മാ​യ ഇ​ന്ത്യ​യു​ടെ 75ാമ​ത്​ റി​പ്പ​ബ്ലി​ക്​ ദി​ന​മാ​ഘോ​ഷി​ച്ച് സൗ​ദി അ​റേ​ബ്യ​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം. റി​യാ​ദി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും ജി​ദ്ദ​യി​ൽ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലും രാ​ജ്യ​മാ​കെ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ്​​മ​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലും വി​പു​ല​വും പ്രൗ​ഢ​വും വ​ർ​ണ​ശ​ബ​ള​വു​മാ​യ ആ​ഘോ​ഷ​മാ​ണ്​ അ​ര​ങ്ങേ​റി​യ​ത്. ​ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ അ​ഞ്ഞൂ​റി​ല​ധി​കം ആ​ളു​ക​ൾ ആ​വേ​ശ​ക​ര​മാ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ച്ച​താ​യി എം​ബ​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. രാ​വി​ലെ ഒ​മ്പ​തോ​ടെ അം​ബാ​സ​ഡ​ർ ഡോ. ​സു​ഹേ​ൽ അ​ജാ​സ്​ ​ഖാ​ൻ ദേ​ശീ​യ…

Read More

സൗദി അറേബ്യയിൽ ആഡംബര ട്രെയിൻ വരുന്നു; ഈ വർഷം അവസാനം മുതൽ സീറ്റ് ബുക്കിംഗ് ആരംഭിക്കും

സൗദി അറേബ്യയിൽ ആഡംബര ട്രെയിൻ വരുന്നു. മധ്യപൂർവേഷ്യൻ-ഉത്തരാഫ്രിക്കൻ മേഖലയിൽ ആദ്യ ആഡംബര ട്രെയിൻ സർവീസ് ആയി മാറും​. ‘ഡെസേർട്ട് ഡ്രീം’. സൗദി റെയിൽവേ കമ്പനിയും ആഡംബര ട്രെയിൻ യാത്രകൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ദ്ധരായ ഇറ്റാലിയൻ ആഴ്​സനാലെ ഗ്രൂപ്പും ​ഇതിനായുള്ള കരാറിൽ ഒപ്പുവെച്ചു​. 40 ലക്ഷ്വറി കാബിനുകൾ അടങ്ങുന്ന ‘ഡെസേർട്ട് ഡ്രീം’ ട്രെയിൻ ഈ വർഷം അവസാനം പ്രവർത്തന സജ്ജമാകുമെങ്കിലും അടുത്ത വർഷം അവസാന പാദത്തിൽ ഓടി തുടങ്ങും. സീറ്റ് ബുക്കിങ് ഈ വർഷം അവസാനം മുതൽ സ്വീകരിച്ച്…

Read More

ജിദ്ദ വിമാനത്താവളത്തിൽ ട്രാൻസിറ്റ് യാത്രക്കാർക്ക് പ്രത്യേക ഏരിയ

കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ട്രാൻസിറ്റ് യാത്രക്കാർക്കായി പ്രത്യേക ഏരിയ ആരംഭിച്ചു. ജിദ്ദ വിമാനത്താവളം വഴി ഭൂഖണ്ഡങ്ങൾക്കിടയിൽ വ്യോമഗതാഗതം നിരന്തര വളർച്ച കൈവരിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളം വഴി അന്താരാഷ്ട്ര യാത്ര നടത്താനെത്തുന്നവരെ സ്വീകരിക്കാനാണ് ട്രാൻസിറ്റ് ഏരിയ ആരംഭിച്ചത്. യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും മികച്ച സേവനം നൽകുന്നതിന് അനുയോജ്യമായ എല്ലാ ഘടകങ്ങളും അടിസ്ഥാന സൗകര്യങ്ങളും സൃഷ്ടിക്കുന്നതിനും നടപ്പാക്കുന്ന നിരവധി പദ്ധതികളുടെ ഭാഗമായാണിത്. ഗതാഗതത്തിനും ലോജിസ്റ്റിക്സിനുമുള്ള ദേശീയ തന്ത്രത്തിന്റെയും ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള വിപുലീകരണമാണ് പുതിയ ട്രാൻസിറ്റ്…

Read More

റിയാദിൽ ആദ്യ മദ്യഷോപ്പ് തുറക്കാൻ തീരുമാനം; ഇസ്ലാം മത വിശ്വാസികളല്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രം വിൽപ്പന

സൗദി അറേബ്യ റിയാദിൽ ആദ്യ മദ്യഷോപ്പ് തുറക്കാൻ തീരുമാനമെടുത്തതായി റിപ്പോർട്ട്. ഇസ്ലാം മത വിശ്വാസികളല്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കും മദ്യം വിൽക്കുക. ഇത് സംബന്ധിച്ച പുതിയ പദ്ധതി രൂപപ്പെടുത്തിയതായും റോയിട്ടേഴ്‌സിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഉപഭോക്താക്കൾ ഒരു മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ക്ലിയറൻസ് കോഡ് നേടുകയും വേണം. 21 വയസ്സിന് താഴെ പ്രായമുളളവർക്ക് മദ്യം വിൽക്കില്ല. നല്ല വസ്ത്രം ധരിച്ച് ആയിരിക്കണം മദ്യം വാങ്ങിക്കാൻ എത്തേണ്ടത്….

Read More

സൗദിയിൽ സി.സി.ടി.വി ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് വൻ പിഴ

സൗദിയിൽ സി.സി.ടി.വി ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കും പുറത്ത് വിടുന്നവർക്കും ഇരുപതിനായിരം റിയാൽ പിഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. സ്ഥാപനങ്ങളിൽ സി.സി.ടി.വി ദൃശ്യങ്ങൾ സൂക്ഷിച്ച് വെക്കാത്തവർക്കും പിഴ ലഭിക്കും. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രാജ്യത്തെ വ്യക്തികളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതാണ് പുതിയ വ്യവസ്ഥകൾ അനധികൃതമായി സി.സി.ടി.വി ദൃശ്യങ്ങൾ കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ ഇരുപതിനായിരം റിയാൽ പിഴ നൽകേണ്ടിവരും. ദൃശ്യങ്ങൾ നശിപ്പിച്ചാലും ഇതേ പിഴ നൽകണം. കൂടാതെ ക്യാമറകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും വ്യവസ്ഥകൾ പ്രഖ്യാപിച്ചു. പൊതു സ്ഥലങ്ങളിലെ ക്യാമറകളും ഉപകരണങ്ങളും നശിപ്പിച്ചാൽ…

Read More