സൗ​ദി​യു​ടെ വ​ട​ക്ക്​ ഭാ​ഗ​ത്ത്​ ചു​വ​ന്ന ക​ഴു​ത്തു​ള്ള മൂ​ന്ന്​ ഒ​ട്ട​ക​പ്പക്ഷി​ക​ളെ വി​രി​യി​ച്ചു

അ​പൂ​ർ​വ​വും വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന​തു​മാ​യ ജീ​വി​ക​ളെ പാ​ർ​പ്പി​ക്കാ​നും സം​ര​ക്ഷി​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കി​ട​യി​ൽ പു​തി​യൊ​രു നേ​ട്ടം കൈ​വ​രി​ച്ച​താ​യി ഇ​മാം തു​ർ​ക്കി ബി​ൻ അ​ബ്ദു​ല്ല റോ​യ​ൽ റി​സ​ർ​വ്​ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. ഇ​തി​ന്റെ ഫ​ല​മാ​യി ചു​വ​ന്ന ക​ഴു​ത്തു​ള്ള മൂന്ന് ഒ​ട്ട​ക​പ്പ​ക്ഷി​ക​ൾ സം​ര​ക്ഷി​ത പ്ര​ദേ​ശ​ത്ത്​ വി​രി​ഞ്ഞ​താ​യി അ​തോ​റി​റ്റി സൂ​ചി​പ്പി​ച്ചു. 100 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി വം​ശ​നാ​ശം സം​ഭ​വി​ച്ച​തി​നു ശേ​ഷ​മാ​ണ്​ രാ​ജ്യ​ത്തി​ന്റെ വ​ട​ക്ക് ഭാ​ഗ​ത്ത് ചു​വ​ന്ന ക​ഴു​ത്തു​ള്ള ഒ​ട്ട​ക​പ്പ​ക്ഷി​ക​ളെ ആ​ദ്യ​മാ​യി ഉ​ണ്ടാ​കു​ന്ന​ത്. 2021 അ​വ​സാ​ന​ത്തോ​ടെ​യാ​ണ്​ ഇ​മാം തു​ർ​ക്കി ബി​ൻ അ​ബ്ദു​ല്ല റോ​യ​ൽ റി​സ​ർ​വ് ഡെ​വ​ല​പ്‌​മെ​ന്‍റ് അ​തോ​റി​റ്റി ഒ​രു ജോ​ടി ചു​വ​ന്ന…

Read More

ഉപഭോഗം 99 ശതമാനം; സൗദി സമ്പൂർണ്ണ ഇന്റർനെറ്റ്‌വത്കരണത്തിലേക്ക്

സൗദി അറേബ്യ സമ്പൂർണ്ണ ഇന്റർനെറ്റ്‌വത്കരണത്തിലേക്ക്. രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗത്തിന്റെ തോത് 99 ശതമാനമായി ഉയർന്നതായി കമ്മ്യൂണിക്കേഷൻ മന്ത്രാലയം വ്യക്തമാക്കി. ഇന്റർനെറ്റിന്റെ വ്യാപനം വർധിച്ചതോടെ രാജ്യത്തെ ഓൺലൈൻ ഷോപ്പിംഗ് മേഖലയും വൻ വളർച്ച നേടിയതായും കമ്മ്യൂണിക്കേഷൻസ് സ്പേസ് ആന്റ് ടെക്നോളജി കമ്മീഷൻ പുറത്ത് വിട്ട റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ വർഷം ഓൺലൈൻ ഷോപ്പിംഗ് 63 ശതമാനത്തിലേക്ക് ഉയർന്നു. 2023ലെ കണക്കുകളാണ് കമ്മ്യൂണിക്കേഷൻസ് സ്പേസ് ആന്റ് ടെക്നോളജി കമ്മീഷൻ പ്രസിദ്ധീകരിച്ചത്. ഇന്റർനെറ്റ് ഉപയോക്താക്കളുടെ പാറ്റേൺ, പെരുമാറ്റം, മുൻഗണനകൾ എന്നിവയെ വിശകലനം ചെയ്താണ്…

Read More

ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്ക് ഹജ്ജ് പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ ആരംഭിച്ചു

2024 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർത്ഥാടകർക്കുള്ള പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ ആരംഭിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൗദി അറേബ്യയിൽ നിന്നുള്ള ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്ക് ഹജ്ജ് പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ 2024 ഏപ്രിൽ 24-ന് ആരംഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. ഇത്തരം പെർമിറ്റുകൾ അബിഷെർ സംവിധാനം, ഹജ്ജ് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവയിലൂടെയാണ് വിതരണം ചെയ്യുന്നത്. ഇവർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ഫെബ്രുവരിയിൽ ആരംഭിച്ചിരുന്നു. COVID-19, ഫ്ലൂ, മെനിഞ്ചയ്റ്റിസ് എന്നിവയ്ക്കുള്ള എല്ലാ…

Read More

സൗദി അറേബ്യയിൽ വാരാന്ത്യത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഏപ്രിൽ 30, ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം, 2024 ഏപ്രിൽ 26 മുതൽ ഏപ്രിൽ 30 വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ മഴ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. റിയാദ് ഉൾപ്പടെയുള്ള മേഖലകളിൽ ഈ കാലയളവിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. മക്ക, ജസാൻ, അസീർ, അൽ ബാഹ, ഈസ്റ്റേൺ പ്രൊവിൻസ്…

Read More

സൗദിയിൽ വലിയ വാഹനങ്ങളുടെ നിയമലംഘനങ്ങൾ സ്വയമേവ നിരീക്ഷിക്കുന്ന സംവിധാനം പ്രവർത്തനക്ഷമമാക്കി

ബസ്, ട്രക്ക് എന്നിവ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ നടത്തുന്ന വിവിധ നിയമലംഘനങ്ങൾ സ്വയമേവ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം പ്രയോഗക്ഷമമാക്കിയതായി സൗദി ട്രാൻസ്പോർട് ജനറൽ അതോറിറ്റി (TGA) അറിയിച്ചു. 2024 ഏപ്രിൽ 21-നാണ് TGA ഇക്കാര്യം അറിയിച്ചത്. ഈ നിരീക്ഷണ സംവിധാനം 2024 ഏപ്രിൽ 21 മുതൽ പ്രയോഗക്ഷമമാക്കുമെന്ന് സൗദി ട്രാൻസ്പോർട് ജനറൽ അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചരക്ക് ഗതാഗത്തിനായി ഉപയോഗിക്കുന്ന ട്രക്കുകൾ, വാടകയ്ക്കുള്ള ട്രക്കുകൾ, ഇന്റർനാഷണൽ ട്രാൻസ്പോർട് ബസുകൾ, വാടകയ്ക്കുള്ള ബസുകൾ തുടങ്ങിയ…

Read More

ഉംറ തീർത്ഥാടകർ ദുൽ ഖഅദ് 29-ന് മുൻപായി രാജ്യത്ത് നിന്ന് മടങ്ങണമെന്ന് മന്ത്രാലയം

രാജ്യത്തേക്ക് പ്രവേശിക്കുന്ന ഉംറ തീർത്ഥാടകരുടെ വിസ കാലാവധി 90 ദിവസമാണെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇത് അവർ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന ദിനം മുതലാണ് കണക്കാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഉംറ തീർത്ഥാടനത്തിനായി സൗദി അറേബ്യയിലെത്തുന്നവർ ദുൽ ഖഅദ് 29-ന് മുൻപായി രാജ്യത്ത് നിന്ന് മടങ്ങണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഹജ്ജ് ആരംഭിക്കുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മക്കയിലേക്കും, മദീനയിലേക്കും എത്തുന്ന തീർത്ഥാടകർക്ക് സുഗമമായ തീർത്ഥാടനം ഒരുക്കുന്നതിന്റെ ഭാഗമായാണിത്. 90 ദിവസത്തെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ…

Read More

റിയാദ് – ചൈന പുതിയ വ്യോമ പാത ആരംഭിച്ചതായി റിയാദ് എയർപോർട്ട് കമ്പനി

റി​യാ​ദി​നെ​യും ബീ​ജി​ങ്ങിനെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് ‘ചൈ​ന സ​തേ​ൺ എ​യ​ർ​ലൈ​ൻ​സു’​മാ​യി സ​ഹ​ക​രി​ച്ച് പു​തി​യ വ്യോ​മ​പാ​ത ആ​രം​ഭി​ച്ച​താ​യി റി​യാ​ദ് എ​യ​ർ​പോ​ർ​ട്ട് ക​മ്പ​നി വ്യ​ക്ത​മാ​ക്കി. ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളും രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ദേ​ശീ​യ സി​വി​ൽ ഏ​വി​യേ​ഷ​ൻ സ്ട്രാ​റ്റ​ജി​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​തെ​ന്നും റി​യാ​ദ്​ എ​യ​ർ​പോ​ർ​ട്ട്​ ക​മ്പ​നി പ​റ​ഞ്ഞു. ചൈ​ന​ക്കും സൗ​ദി​ക്കു​മി​ട​യി​ൽ സ്ഥി​രം വി​മാ​ന സ​ർ​വി​സി​നു​ള്ള അ​നു​മ​തി ന​ൽ​കി​യ​താ​യി അ​ടു​ത്തി​ടെ​യാ​ണ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ച​ത്. നി​ല​വി​ൽ ചൈ​ന​ക്കും സൗ​ദി​ക്കു​മി​ട​യി​ൽ നാ​ല്​ യാ​ത്ര വി​മാ​ന​ങ്ങ​ളും…

Read More

റിയാദ് സീസണും വേൾഡ് ബോക്സിംങ് കൗ​ൺ​സി​ലും കരാർ ഒപ്പുവെച്ചു

റി​യാ​ദ് സീ​സ​ണും വേ​ൾ​ഡ് ബോ​ക്‌​സി​ങ്​ കൗ​ൺ​സി​ലും (ഡ​ബ്ല്യു.​ബി.​സി) ഔ​ദ്യോ​ഗി​ക പ​ങ്കാ​ളി​ത്ത​ത്തി​ൽ ഒ​പ്പു​വെ​ച്ചു.​ പൊ​തു വി​നോ​ദ അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ തു​ർ​ക്കി ബി​ൻ അ​ബ്​​ദു​ൽ മു​ഹ്​​സി​ൻ ആ​ലു​ശൈ​ഖാണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. സൗ​ദി​യി​ലെ വി​നോ​ദ മേ​ഖ​ല​യെ എ​ല്ലാ​വ​രും ആ​ഗ്ര​ഹി​ക്കു​ന്ന​തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ൽ റി​യാ​ദ് സീ​സ​ൺ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണ​മാ​യാ​ണ് ഈ ​പ​ങ്കാ​ളി​ത്തം വ​രു​ന്ന​തെ​ന്നും ഈ ​കൂ​ട്ടു​കെ​ട്ട് ബോ​ക്‌​സി​ങ്​ ഗെ​യി​മി​ൽ കാ​ര്യ​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തു​മെ​ന്നും പൊ​തു​വി​നോ​ദ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ബോ​ക്‌​സി​ങ്​ ലോ​ക​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​തും പ​ഴ​യ​തു​മാ​യ ഔ​ദ്യോ​ഗി​ക സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് ഡ​ബ്ല്യു.​ബി….

Read More

മ​ധ്യ​പൗ​ര​സ്​​ത്യ മേ​ഖ​ല​യി​ലെ സൈനിക നടപടി ; ആശങ്ക രേഖപ്പെടുത്തി സൗ​ദി അ​റേ​ബ്യ

മ​ധ്യ​പൗ​ര​സ്​​ത്യ മേ​ഖ​ല​യി​ലെ സൈ​നി​ക മു​ന്നേ​റ്റ​ങ്ങ​ളെ​യും തു​ട​ർ​ന്നു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ചും അ​തി​ന്റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ടെ ഗൗ​ര​വ​ത്തെ​ക്കു​റി​ച്ചും സൗ​ദി അ​റേ​ബ്യ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. എ​ല്ലാ ക​ക്ഷി​ക​ളോ​ടും അ​ങ്ങേ​യ​റ്റം സം​യ​മ​നം പാ​ലി​ക്കാ​നും പ്ര​ദേ​ശ​ത്തെ​യും അ​തി​ലെ ജ​ന​ങ്ങ​ളെ​യും യു​ദ്ധ​ത്തി​ന്റെ അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷി​ക്കാ​നും ആ​ഹ്വാ​നം ചെ​യ്യു​ന്നു​വെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന​വും സു​ര​ക്ഷ​യും നി​ല​നി​ർ​ത്തു​ന്ന​തി​ന് സു​ര​ക്ഷാ കൗ​ൺ​സി​ൽ അ​തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത ആ​വ​ശ്യ​പ്പെ​ടു​ന്ന സൗ​ദി​യു​ടെ നി​ല​പാ​ട്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പ്ര​ത്യേ​കി​ച്ചും ആ​ഗോ​ള സ​മാ​ധാ​ന​ത്തോ​ടും സു​ര​ക്ഷ​യോ​ടും അ​ങ്ങേ​യ​റ്റം സെ​ൻ​സി​റ്റീ​വ് ആ​യ…

Read More

റഹീമിന്റെ വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ ഫയലിൽ സ്വീകരിച്ചു ; സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ട് കോടതി തേടും

സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്യാനും അദ്ദേഹത്തെ മോചിപ്പിക്കാനുമുള്ള അപേക്ഷയിൽ സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ട് കോടതി തേടും. വധശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷ റിയാദിലെ കോടതിയിൽ തുടർവാദത്തിനുള്ള തിയതി കാത്തിരിക്കുകയാണെന്ന് നിയമസഹായ സമിതി അറിയിച്ചു. റഹീമിനുള്ള മോചനദ്രവ്യം സൗദിയിലെത്തിക്കാനുള്ള ശ്രമവും ഊർജിതമാണ്. ഇന്നലെയാണ് സൗദിയിലെ റിയാദിലുള്ള കോടതി റഹീമിന്റെ വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ ഫയലിൽ സ്വീകരിച്ചത്. ഡിജിറ്റലൈസേഷന്റെ ഭാഗമായി പേപ്പർ രഹിതമായി ഓൺലൈൻ വഴിയാണ് നിലവിൽ സൗദി കോടതികളിൽ നടപടിക്രമങ്ങൾ….

Read More