പ​ത്താ​മ​ത്​ സൗ​ദി ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്​ പ്രൗ​ഢോജ്ജ്വ​ല തു​ട​ക്കം

സൗ​ദി ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്റെ പ​ത്താം പ​തി​പ്പി​ന്​ ദ​മ്മാം കിം​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ വേ​ൾ​ഡ്​ ക​ൾ​ച്ച​ർ ‘ഇ​ത്ര’​യി​ൽ പ്രൗ​ഢോ​ജ്ജ്വ​ല തു​ട​ക്കം. വ്യാ​ഴം രാ​ത്രി 8.30ന്​ ​ഇ​ത്ര തി​യ​റ്റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ന് അ​റ​ബ്​ സി​നി​മാ ലോ​ക​ത്തെ പ്ര​ശ​സ്ത​ർ ഉ​ൾ​പ്പെ​ടെ ആ​യി​ര​ങ്ങ​ൾ സാ​ക്ഷി​യാ​യി. സൗ​ദി​യു​ടെ ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും ഇ​ഴ​പി​രി​യു​ന്ന ഉ​ജ്ജ്വ​ല കാ​ഴ്​​ച​ക​ളെ സ​മ​ന്വ​യി​പ്പി​ച്ച്​ സൗ​ദി സി​നി​മാ ലോ​ക​ത്തി​ന്റെ അ​തു​ല്ല്യ നേ​ട്ട​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. സൗ​ദി ദേ​ശീ​യ​ഗാ​ന​ത്തോ​ടെ​യാ​ണ്​ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. സൗ​ദി സി​നി​മാ അ​സോ​സി​യേ​ഷ​ൻ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ ഹ​ന്ന അ​ൽ ഒ​മൈ​ർ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി….

Read More

ജിദ്ദ വ്യവസായ മേഖലയിലെ ഫേസ് നാലിൽ തീപിടുത്തം ; ആളപായമില്ലെന്ന് റിപ്പോർട്ട്

ജി​ദ്ദ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ഫെ​യ്‌​സ് നാ​ലി​ലെ മ​ഷി നി​ർ​മാ​ണ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ തീ​പി​ടിത്ത​ത്തി​ൽ നി​ര​വ​ധി നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. വ്യാ​ഴാ​ഴ്‌​ച രാ​വി​ലെ​യാ​ണ് ഫാ​ക്ട​റി​യി​ൽ ക​ന​ത്ത തോ​തി​ൽ തീ​പി​ടിത്ത​മു​ണ്ടാ​യ​ത്. പ​ട​ർ​ന്നു​പി​ടി​ച്ച തീ ​സ​മീ​പ​ത്തെ മ​റ്റു ക​മ്പ​നി​ക​ളി​ലേ​ക്കും വ്യാ​പി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. എ​ന്നാ​ൽ സ​മീ​പ​ങ്ങ​ളി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സ് ഉ​ൾ​പ്പെ​ടെ 15 ഓ​ളം വാ​ഹ​ന​ങ്ങ​ളും തീപി​ടു​ത്ത​ത്തി​ൽ ക​ത്തി​ന​ശി​ച്ചു. മ​ല​യാ​ളി​ക​ളു​ടെ കാ​റു​ക​ളും ക​ത്തി​ന​ശി​ച്ച വാ​ഹ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. സി​വി​ൽ ഡി​ഫ​ൻ​സി​ന്റെ 16 ഓ​ളം യൂ​നി​റ്റ് വാ​ഹ​ന​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

Read More

റിയാദ് പ്രവിശ്യയിൽ കനത്ത മഴയ്ക്ക് സാധ്യത ; ബുധനാഴ്ച വരെ ഓൺലൈൻ ക്ലാസ് ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

റിയാദ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച വരെ ഓണ്‍ലൈന്‍ ക്ലാസ് ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. മെയ് 8 വരെ മഴയ്ക്ക് സാധ്യതയുള്ളത് കാരണമാണ് നിർദേശം. കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച വരെ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. ഖാസിം, ബഹ, വടക്കന്‍ അതിര്‍ത്തികള്‍, ജൗഫ്, ജസാന്‍, അസീര്‍, മക്ക, മദീന, റിയാദ് മേഖലകളിലും പ്രതികൂല കാലാവസ്ഥ അനുഭവപ്പെടുമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി 94.4 മില്ലിമീറ്റര്‍ മഴയാണ് ചില…

Read More

സൗ​ദി അ​റേ​ബ്യ​യു​ടെ ഭൂരിഭാഗം മേഖലകളിലും വെളളിയാഴ്ച വരെ മഴയ്ക്ക് സാധ്യത

സൗ​ദി അ​റേ​ബ്യ​യു​ടെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളി​യാ​ഴ്ച വ​രെ ക​ടു​ത്ത കാ​ലാ​വ​സ്ഥ അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് സൗ​ദി അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി. മ​ദീ​ന, മ​ക്ക, ജി​ദ്ദ, അ​ബ​ഹ, ന​ജ്‌​റാ​ൻ മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും ആ​ലി​പ്പ​ഴ വ​ർ​ഷ​ത്തി​നും ഇ​ടി​മി​ന്ന​ലി​നും മി​ത​മാ​യ​തോ ക​ന​ത്ത​തോ ആ​യ മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥാ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. വ​രും ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ സൗ​ദി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സി​വി​ൽ ഡി​ഫ​ൻ​സ് സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ളും കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പും ന​ൽ​കി​ക്ക​ഴി​ഞ്ഞു. അ​സീ​ർ, ബ​ഹ, മ​ക്ക, മ​ദീ​ന, ജ​സാ​ൻ,…

Read More

കർഷകർക്ക് ആശ്വാസമായി ബിഷയിലെ കിംങ് ഫഹദ് ഡാം തുറന്നു

മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി ബി​ഷ​യി​ലെ കിം​ങ്ങ് ഫ​ഹ​ദ് ഡാം ​തു​റ​ന്ന​താ​യി അ​സീ​ർ മേ​ഖ​ല​യി​ലെ പ​രി​സ്ഥി​തി, ജ​ല, കൃ​ഷി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ 174 ദി​വ​സ​ത്തേ​ക്കാ​ണ് തു​റ​ക്കു​ന്ന​ത്. 30 ദ​ശ​ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്‌​തീ​ർ​ണ​മു​ള്ള അ​ണ​ക്കെ​ട്ടി​ലെ വെ​ള്ളം എ​ല്ലാ സു​ര​ക്ഷാ ന​ട​പ​ടി​ക​ളും പാ​ലി​ച്ചാ​ണ് തു​റ​ന്നു​വി​ട്ട​ത്. പ്ര​ദേ​ശ​ത്തെ ജ​ല​സ്രോ​ത​സ്സു​ക​ൾ ശ​ക്തി​പ്പെ​ടു​ത്താ​നും ക​ർ​ഷ​ക​ർ​ക്ക് ജ​ല​സേ​ച​ന​ത്തി​നും ഇ​തു​വ​ഴി ഫ​ലം കി​ട്ടു​ന്നു. പ​രി​സ്ഥി​തി, ജ​ലം, കൃ​ഷി മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, വാ​ദി ബി​ഷ​യി​ലെ കാ​ർ​ഷി​ക സീ​സ​ണു​ക​ൾ​ക്ക​നു​സ​രി​ച്ച്, ഗ​വ​ർ​ണ​റേ​റ്റി​ലെ ജ​ല​സ്രോ​ത​സ്സു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും…

Read More

സൗദി ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ മോചനം ; കൊല്ലപ്പെട്ട ബാലന്റെ കുടുംബവുമായി കോടതി ഫോണിൽ ബന്ധപ്പെട്ടു

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് കോടതിയിൽ പ്രതിഭാഗം വക്കീൽ അപേക്ഷ സമർപ്പിച്ചതിന് ശേഷം, കൊല്ലപ്പെട്ട അനസ് അൽ ശഹ്‌രിയുടെ കുടുംബത്തെ കോടതി ഫോണിൽ ബന്ധപ്പെട്ടതായി കുടുംബ വക്കീൽ മുബാറക് അൽ ഖഹ്താനി പറഞ്ഞതായി റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണി സിദ്ധീഖ് തുവ്വൂർ അറിയിച്ചു. കുടുംബവുമായി കരാറുള്ള ദിയ ധനം സമാഹരിച്ചതായും കുടുംബം മാപ്പ് നൽകാൻ സമ്മതം അറിയിച്ചതായും വധശിക്ഷ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഏപ്രിൽ 15ന് പ്രതിഭാഗം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്നുള്ള…

Read More

അബ്ദുറഹീമിന്റെ മോചനം; മോചന ദ്രവ്യം സ്വീകരിച്ച് മാപ്പ് നൽകാൻ സൗദി ബാലന്റെ കുടുംബം തയ്യാറാണെന്ന് കോടതിയെ അറിയിച്ചു

സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നു. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് റിയാദിലെ നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് റിയാദിലുള്ള ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. മോചനദ്രവ്യമായ 34 കോടിരൂപ സ്വരൂപിച്ചതായും അബ്ദുറഹീമിന് മാപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ട് അബ്ദുറഹീമിന്റെ അഭിഭാഷകന്‍ നേരത്തെ തന്നെ കോടതിക്ക് അപേക്ഷ…

Read More

സൗദി അറേബ്യ: ഹജ്ജ് തീർത്ഥാടനത്തിന് പെർമിറ്റ് നിർബന്ധമാണെന്ന് അധികൃതർ

ഹജ്ജ് തീർത്ഥാടനം നടത്തുന്നതിന് പ്രത്യേക ഔദ്യോഗിക പെർമിറ്റ് നിർബന്ധമാണെന്ന് സൗദി കൗൺസിൽ ഓഫ് സീനിയർ സ്‌കോളേഴ്‌സ് വ്യക്തമാക്കി. തീർത്ഥാടകരുടെ സൗകര്യം, സുരക്ഷ എന്നിവ മുൻനിർത്തി ഏർപ്പെടുത്തുന്ന ഇത്തരം ഹജ്ജ് പെർമിറ്റുകൾ ശരിയ നിയമപ്രകാരം നിർബന്ധമാണെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി. പെർമിറ്റ് ഇല്ലാതെ ഹജ്ജ് അനുഷ്ഠിക്കുന്നത് അനുവദനീയമല്ലെന്നും, പാപമാണെന്നും കൗൺസിൽ കൂട്ടിച്ചേർത്തു. ഏപ്രിൽ 27-ന് ആഭ്യന്തര മന്ത്രാലയം, ഹജ്ജ് മന്ത്രാലയം, മറ്റു വകുപ്പുകൾ എന്നിവർ നടത്തിയ സംയുക്ത പത്രസമ്മേളനത്തിന് ശേഷമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. സുഗമമായ തീർത്ഥാടനം ഉറപ്പ്…

Read More

അസീർ മേഖലയിൽ മഴയും ആലിപ്പഴ വീഴ്ചയും ; ആഘോഷമാക്കി തദ്ദേശവാസികൾ

അ​സീ​ർ മേ​ഖ​ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം വ്യാ​പ​ക​മാ​യ മ​ഴ​യും ആ​ലി​പ്പ​ഴ വീ​ഴ്ച​യും ഉ​ണ്ടാ​യി. അ​ബ​ഹ ന​ഗ​ര​ത്തി​ന് വ​ട​ക്കു​ള്ള ബ​ൽ​ഹാ​മ​ർ, ബേ​ഹാ​ൻ, ബാ​ല​സ്മാ​ർ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ർ​വ​ത​ങ്ങ​ളും കാ​ർ​ഷി​ക മേ​ഖ​ല​യും ആ​ലി​പ്പ​ഴ വീ​ഴ്ച​യു​ടെ ഫ​ല​മാ​യി വെ​ളു​ത്ത കോ​ട്ട് കൊ​ണ്ട് മൂ​ടി​യ പ്ര​തീ​തി​യു​ണ്ടാ​യി. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മി​ക്ക​യി​ട​ത്തും സാ​മാ​ന്യം ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്ത​ത്. അ​സീ​ർ മേ​ഖ​ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത ആ​ലി​പ്പ​ഴ​വ​ർ​ഷ​ത്തോ​ടൊ​പ്പം ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. ഉ​ഷ്ണ​മേ​ഖ​ല സം​യോ​ജ​ന മേ​ഖ​ല​യു​ടെ വ്യ​തി​യാ​ന​വും മ​ൺ​സൂ​ൺ കാ​റ്റു​ക​ളു​ടെ വ്യാ​പ​ന​വും പ്ര​ദേ​ശ​ത്തി​ന്റെ ഭൂ​പ്ര​കൃ​തി​യു​ടെ…

Read More

രണ്ട് ദിവസത്തെ സന്ദർശനം ; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നാളെ സൗദി അറേബ്യയിൽ എത്തും

രണ്ട് ദിവസത്തെ സന്ദർശനത്തിനായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നാളെ സൗദിയിലെത്തും. സൗദി അധികാരികളുമായുള്ള കൂടിക്കാഴ്ചയിൽ ഗാസയിൽ വെടിനിർത്തൽ, ബന്ദികളെ മോചിപ്പിക്കൽ, ഗാസയിലേക്കുള്ള മാനുഷിക സഹായം വർധിപ്പിക്കൽ തുടങ്ങിയവ ചർച്ച ചെയ്യുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഘർഷം പടരുന്നത് ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം ചർച്ചയിൽ ഊന്നിപ്പറയുമെന്നും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള പുരോഗതി ഉൾപ്പെടെ മേഖലയിൽ ശാശ്വത സമാധാനവും സുരക്ഷയും കൈവരിക്കാനുള്ള ശ്രമങ്ങൾ ചർച്ച ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Read More