
പലസ്തീനെ അംഗീകരിക്കുന്നു എന്നത് പ്രതീക്ഷ നൽകുന്ന തീരുമാനം ; സൗദി വിദേശകാര്യമന്ത്രി
സ്പെയിൻ, നോർവേ, അയർലൻഡ്, സ്ലോവേനിയ തുടങ്ങിയ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന നടപടി ശരിയായ തീരുമാനമാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള തീരുമാനത്തിന് സ്പെയിൻ, നോർവേ, അയർലൻഡ്, സ്ലോവേനിയ എന്നീ രാജ്യങ്ങളോടു നന്ദി പറയുന്നുവെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസിന്റെ പങ്കാളിത്തത്തോടെ ഗാസ്സക്കെതിരായ യുദ്ധം തടയുന്നതിനുള്ള അന്താരാഷ്ട്ര നടപടിയുടെ ഭാഗമായി സംയുക്ത അറബ്-ഇസ്ലാമിക് ഉച്ചകോടി നിയോഗിച്ച മന്ത്രി സമിതി അംഗങ്ങൾ…