ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകാൻ ഒരുങ്ങി സൗദിയിലെ കിംങ് സൽമാൻ എയർപോർട്ട്

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകാൻ ഒരുങ്ങുകയാണ് റിയാദിലെ കിങ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ട്. പുതിയ വിമാനത്താവളം 2030തോടെ പ്രവർത്തനം ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ആറ് ഭീമൻ റൺവേകൾ അടങ്ങുന്നതായിരിക്കും വിമാനത്താവളം. ഇതുവഴി ഒന്നര ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നതാണ് കരുതുന്നത്. 23 ബില്യൺ പൗണ്ട് ചിലവിലാണ് പുതിയ വിമാനത്താവളം നിർമിക്കുന്നത്. 57 ചതുരശ്ര കിലോമീറ്ററിലാണ് വിമാനത്താവളം. ഇതോടൊപ്പം 12 ചതുരശ്ര കിലോമീറ്ററിൽ തയ്യാറാവുന്ന റീട്ടെയിൽ ഔട്ട്ലെറ്റുകൾ യാത്രക്കാർക്ക് പുതിയ ഷോപ്പിംഗ് അനുഭവവും നൽകും. ഫോസ്റ്റർ പാർട്ണേഴ്സ് എന്ന…

Read More

കോഴിക്കോട് ജിദ്ദ വിമാനത്തിൽ വച്ച് യാത്രക്കാരിക്ക് ബോധക്ഷയം ; വിമാനം അടിയന്തര ലാൻഡിംഗ് നടത്തി

കോഴിക്കോട്-ജിദ്ദ വിമാനത്തിൽ വച്ച് യാത്രക്കാരിക്ക് ബോധക്ഷയമുണ്ടായി കുഴഞ്ഞുവീണതിനെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ബുധനാഴ്ച രാത്രി കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട ഇൻഡിഗോയുടെ 6ഇ-65 വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന മലപ്പുറം കരുളായി സ്വദേശി ഹസനത്തിനാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഏഴു വയസ്സുള്ള മകന്റെ കൂടെ സൗദിയിലെ തായിഫിലുള്ള ഭർത്താവ് സക്കീറിന്റെ അടുത്തേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവർ. വിമാനം യാത്ര തുടർന്ന് ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് ബോധക്ഷയം സംഭവിച്ചത്. ഉടൻ കാബിൻ ക്രൂ അംഗങ്ങൾ ഓടിയെത്തി പ്രാഥമിക ശുശ്രൂഷ…

Read More

സൗദി അറേബ്യയിൽ വേനൽ ചൂട് കനക്കും ; മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം

വേനൽ ചൂടിൽ ചുട്ടുപൊള്ളുന്ന സൗദി അറേബ്യയിൽ വരും ദിവസങ്ങളിൽ കൂടുതൽ ഉഷ്ണം കൂടുതൽ ശക്തമാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കിഴക്കൻ പ്രവിശ്യ, റിയാദ്, ഖസീം ഭാഗങ്ങളിൽ ഉഷ്ണക്കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ് വ്യക്തമാക്കുന്നു. കിഴക്കൻ പ്രവിശ്യ, റിയാദ്, ഖസീം, മക്ക, മദീന ഭാഗങ്ങളിൽ പകൽ താപനില ഇനിയും ഉയരും. ഒപ്പം ഉഷ്ണക്കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ് വ്യക്തമാക്കുന്നു. വടക്ക് പടിഞ്ഞാറ് ദിശയിൽ കാറ്റ് 20 മുതൽ 40 കിലോമീറ്റർ വേഗതയിലും…

Read More

സൗദിയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12950 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12950 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2024 ജൂൺ 6 മുതൽ 2024 ജൂൺ 12 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.2024 ജൂൺ 15-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ…

Read More

ഇത്തവണത്തെ ഹജ്ജ് തീർത്ഥാടനത്തിൽ 1.83 ദശലക്ഷത്തിലധികം തീർത്ഥാടകർ

ഇത്തവണത്തെ ഹജ്ജ് തീർത്ഥാടനത്തിൽ 1.83 ദശലക്ഷത്തിലധികം തീർത്ഥാടകർ പങ്കെടുക്കുന്നതായി സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി.ആഭ്യന്തര, വിദേശ തീർത്ഥാടകർ ഉൾപ്പടെ 1,833,164 തീർത്ഥാടകരാണ് ഇത്തവണത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നത്. ഇതിൽ 1,611,310 പേർ വിദേശ തീർത്ഥാടകരും, 221,854 പേർ ആഭ്യന്തര തീർത്ഥാടകരുമാണ്.ഇത്തവണത്തെ ഹജ്ജിൽ 958,137 പുരുഷ തീർത്ഥാടകരും, 875,027 വനിതാ തീർത്ഥാടകരും പങ്കെടുക്കുന്നുണ്ട്.  #الهيئة_العامة_للإحصاءبلغ إجمالي أعداد الحجاج لموسم حج 1445هـ (1,833,164) حاجًّا وحاجَّة.#يسر_وطمأنينة #حج_1445 — الهيئة العامة للإحصاء (@Stats_Saudi)…

Read More

ഹജ്ജ് സീസൺ ; പുണ്യസ്ഥലങ്ങളിലേക്കുള്ള റോഡുകൾ പരിശോധിക്കാൻ ഡ്രോണുകൾ

ഹ​ജ്ജ് സീ​സ​ണി​ൽ പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നും വി​ല​യി​രു​ത്തു​ന്ന​തി​നും ഡ്രോ​ണു​ക​ളും. ‘ജൗ​ദ’ എ​ന്ന സം​രം​ഭ​ത്തി​​ന്റെ ഭാ​ഗ​മാ​യാ​ണ്​ പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലെ റോ​ഡ് ശൃം​ഖ​ല​യെ കൂ​ടു​ത​ൽ കൃ​ത്യ​മാ​യും സ​മ​ഗ്ര​മാ​യും സ്കാ​ൻ ചെ​യ്യു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യു​ള്ള ഡ്രോ​ണു​ക​ൾ റോ​ഡ്​​സ്​ അ​തോ​റി​റ്റി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച് പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലെ റോ​ഡ് ശൃം​ഖ​ല സ​ർ​വേ ചെ​യ്യു​ന്ന​തി​നും വി​ല​യി​രു​ത്തു​ന്ന​തി​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്ന് റോ​ഡ്​​സ്​ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. തെ​ർ​മ​ൽ സ്‌​കാ​നി​ങ്​ ഉ​പ​യോ​ഗി​ച്ചാ​ണ്​ റോ​ഡി​​ന്റെ അ​വ​സ്ഥ വി​ല​യി​രു​ത്തു​ന്ന​ത്. റോ​ഡി​ലെ അ​ട​യാ​ള​ങ്ങ​ൾ, ത​ട​സ്സ​ങ്ങ​ൾ, സു​ര​ക്ഷ ഘ​ട​ക​ങ്ങ​ൾ എ​ന്നി​വ​യും അ​വ​യു​ടെ അ​വ​സ്ഥ​യും പ​രി​ശോ​ധി​ക്കു​ന്ന​തി​ലു​ൾ​പ്പെ​ടും. പ​രി​ശോ​ധ​ന…

Read More

ഹജ്ജ് വാർത്തകൾ ലോകത്തെ അറിയിക്കുന്ന മീഡിയ സെന്റർ സന്ദർശിച്ച് സൗ​ദി വാർത്താ മന്ത്രി

ഹ​ജ്ജ്​ വാ​ർ​ത്ത​ക​ൾ ലോ​ക​ത്തെ അ​റി​യി​ക്കു​ന്ന​തി​നാ​യി മി​നാ​യി​ലും അ​റ​ഫ​യി​ലും ഒ​രു​ക്കി​യ കേ​ന്ദ്ര​ങ്ങ​ൾ വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി സ​ൽ​മാ​ൻ അ​ൽ ദോ​സ​രി സ​ന്ദ​ർ​ശി​ച്ചു. അ​റ​ഫാ സം​ഗ​മം ക​വ​ർ ചെ​യ്യു​ന്ന​തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള റേ​ഡി​യോ ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ കോ​ർ​പ​റേ​ഷ​​ന്റെ മൊ​ബൈ​ൽ ബ്രോ​ഡ്കാ​സ്​​റ്റ്​ വാ​ഹ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ മ​ന്ത്രി ക​ണ്ടു വി​ല​യി​രു​ത്തി. ജ​ബ​ൽ അ​ൽ​റ​ഹ്​​മാ ട​വ​റി​ലെ അ​തോ​റി​റ്റി​യു​ടെ മൊ​ബൈ​ൽ ടെ​ലി​വി​ഷ​ൻ സ്​​റ്റു​ഡി​യോ​യും എ​ല്ലാ പ്രാ​ദേ​ശി​ക മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ന്താ​രാ​ഷ്ട്ര പ​ങ്കാ​ളി​ക​ൾ​ക്കും മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് അ​റ​ഫ​യി​ൽ സൗ​ദി വാ​ർ​ത്താ ഏ​ജ​ൻ​സി (എ​സ്.​പി.​എ) സ്ഥാ​പി​ച്ച മീ​ഡി​യ സെൻറ​റും മ​ന്ത്രി…

Read More

ഉയർന്ന താപനില; പുണ്യസ്ഥലങ്ങളിലേക്ക് എത്തുന്ന തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി സൗ​ദി ആരോഗ്യമന്ത്രാലയം

പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലെ ഉ​യ​ർ​ന്ന താ​പ​നി​ല​യു​ള്ള പ്ര​ത​ല​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​തി​ലെ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം തീ​ർ​ഥാ​ട​ക​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ​ശാ​ഇ​റി​ലെ ചി​ല പ​ർ​വ​ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​പ​രി​ത​ല താ​പ​നി​ല 72 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലെ​ത്തി​യേ​ക്കു​മെ​ന്നും സൂ​ചി​പ്പി​ച്ചു. ദീ​ർ​ഘ​നേ​രം സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​ന് വ​ലി​യ അ​പ​ക​ട​മു​ണ്ടാ​ക്കും. ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ണി​ൽ താ​പ​നി​ല ഉ​യ​ർ​ന്ന​നി​ല​യി​ലാ​ണ്. ഇ​ത് തീ​ർ​ഥാ​ട​ക​ർ​ക്ക്​ വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കും. നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ കു​ട​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ദാ​ഹം തോ​ന്നി​യി​ല്ലെ​ങ്കി​ലും ദി​വ​സം മു​ഴു​വ​ൻ ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കു​ടി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടാ​തെ എ​ല്ലാ ആ​രോ​ഗ്യ നി​ർ​ദേ​ശ​ങ്ങ​ളും…

Read More

ഹ​ജ്ജ്​ സ്ഥ​ല​ങ്ങ​ളി​ൽ ഏ​ഴ്​ എ​യ​ർ ആം​ബു​ല​ൻ​സു​ക​ൾ

ഹ​ജ്ജ്​ വേ​ള​യി​ൽ സേ​വ​ന​ത്തി​ന്​ ഏ​ഴ്​ എ​യ​ർ ആം​ബു​ല​ൻ​സു​ക​ൾ. മ​ക്ക മ​സ്​​ജി​ദു​ൽ ഹ​റാം പ​രി​സ​ര​ങ്ങ​ളി​ലും മ​റ്റ്​ പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലു​മു​ള്ള രോ​ഗി​ക​ളെ​യും പ​രി​ക്കേ​റ്റ​വ​രെ​യും വേ​ഗ​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നാ​ണ്​ ഇ​ത്ര​യും എ​യ​ർ ആം​ബു​ല​ൻ​സു​ക​ൾ റെ​ഡ്​ ക്ര​സ​ൻ​റ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഹ​റം പ​രി​സ​ര​ത്തെ ആം​ബു​ല​ൻ​സ്​ സേ​വ​നം ആ​രോ​ഗ്യ​മ​ന്ത്രി ഫ​ഹ​ദ് ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ ജ​ലാ​ജി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഹ​ജ്ജ്​ സീ​സ​ണി​ൽ തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ച്ച്​ അ​വ​രു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള മി​ക​ച്ച സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​ണി​ത്. രോ​ഗി​യെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വേ​ഗ​ത്തി​ലെ​ത്തി​ച്ച് പ്ര​ത്യേ​ക എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ ന​ൽ​കി ചു​രു​ങ്ങി​യ…

Read More

ഹജ്ജ് തീർത്ഥാടകർക്ക് ആളില്ലാ ടാക്സി

ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ എത്തുന്ന തീർത്ഥാടകർക്ക് സേവനങ്ങൾക്കായി ആളില്ലാ ടാക്സിയും. സൗദി അറേബ്യ സ്വയം ഓടിക്കുന്ന ഏരിയൽ ടാക്സി സർവീസ് ഉദ്ഘാടനം ചെയ്തു. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ലൈസൻസ് ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ ഫ്ലൈയിംഗ് ടാക്‌സിയാണിതെന്ന് സൗദി ഗതാഗത, ലോജിസ്റ്റിക് സർവീസസ് മന്ത്രി സാലിഹ് ബിൻ നാസർ അൽ ജാസർ പറഞ്ഞു. ഹജ്ജ് തീര്‍ഥാടനത്തിന്റെ പ്രധാന കേന്ദ്രങ്ങളായ മിന, മുസ്ദലിഫ, അറഫാത്ത് എന്നീ പുണ്യസ്ഥലങ്ങള്‍ക്കിടയില്‍ തീര്‍ഥാടകരെ എത്തിക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തിലാണ് ഇത്തവണ ഇലക്ട്രിക് എയര്‍ ടാക്‌സി സര്‍വീസ് ഉപയോഗിക്കുക….

Read More