
ലോക ഒട്ടകദിനം ; വിപുലായ ആഘോഷങ്ങൾ നടത്തി സൗദി അറേബ്യ
ലോക ഒട്ടകദിനത്തോടനുബന്ധിച്ച് സൗദിയിൽ വിവിധ ആഘോഷ പരിപാടികൾ അരങ്ങേറി. അന്താരാഷ്ട്ര ഒട്ടകദിനമായ ജൂൺ 22നാണ് ഒട്ടകങ്ങളുടെ ചരിത്രപരമായ മാനങ്ങളും അതിന്റെ പ്രവർത്തനങ്ങളും പരിചയപ്പെടുത്തുക, വൈദ്യസഹായം മെച്ചപ്പെടുത്തുക, ഭക്ഷ്യസുരക്ഷ കൈവരിക്കുക, ഒട്ടകപ്പാലും മാംസവും അനുബന്ധ ഉൽപന്നങ്ങളും വികസിപ്പിക്കുക, അവയുടെ പോഷകമൂല്യങ്ങൾ പരിചയപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് വിവിധ പരിപാടികൾ അരങ്ങേറിയത്. ‘2024’ ഒട്ടക വർഷമായാണ് സൗദി കൊണ്ടാടുന്നത്. സാംസ്കാരിക, പുരാതന പൈതൃകത്തോടുള്ള രാജ്യതാൽപര്യവും കരുതലും സ്ഥിരീകരിക്കുന്നതാണ് സൗദി സാംസ്കാരിക മന്ത്രാലയത്തിന്റെ ഈ തീരുമാനം. അതിന്റെ ഭാഗമാണ് ജൂൺ 22ലെ വിവിധ…