മു​ന്ന​റി​യി​പ്പു​മാ​യി ‘അ​ബ്​​ഷി​ർ’; ഗ​വ​ൺ​മെൻറ്​​​ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന് പ​റ​ഞ്ഞ്​ ത​ട്ടി​പ്പ്​

ഗ​വ​ൺ​മെൻറ്​ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന്​ പ​റ​ഞ്ഞ്​ ഫോ​ണി​ൽ വി​ളി​ച്ച്​ യൂ​സ​ർ നെ​യി​മും പാ​സ്‌​വേ​ഡും ചോ​ദി​ച്ച്​ ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന​തി​നെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന്​ സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​ന്റെ സ​ർ​വി​സ്​ ആ​പ്പാ​യ ‘അ​ബ്​​ഷി​ർ’. ഡി​ജി​റ്റ​ൽ ഐ​ഡ​ൻ​റി​റ്റി, അ​ക്കൗ​ണ്ട് അ​ല്ലെ​ങ്കി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ഫോ​ണി​ലൂ​ടെ ചോ​ദി​ക്കു​ന്ന​വ​രോ​ട്​ ഒ​രി​ക്ക​ലും പ​ങ്കു​വെ​ക്ക​രു​ത്. ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട്​ ന​ട​ത്തു​ന്ന ഇ​ത്ത​രം ത​ട്ടി​പ്പ്​ വി​ളി​ക​ളോ​ട്​ അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ക്കു​ക​യോ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യോ ചെ​യ്യ​രു​ത്​. ഡി​ജി​റ്റ​ൽ ഐ​ഡ​ൻ​റി​റ്റി പി​ടി​ച്ചെ​ടു​ക്കാ​നും സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​ ന​ട​ത്താ​നു​മു​ള്ള ര​ഹ​സ്യ കോ​ഡ് നേ​ടു​ക​യാ​ണ് അ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നും അ​ബ്​​ഷി​ർ അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. യൂ​സ​ർ…

Read More

സൗ​ദി​യി​ൽ ‘മ​ങ്കി പോ​ക്സ്’ ഇ​ല്ല; രോ​ഗ​ബാ​ധ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് പൊ​തു ആ​രോ​ഗ്യ അ​തോ​റി​റ്റി

സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​തു​വ​രെ ‘മ​ങ്കി പോ​ക്സ് – ടൈ​പ് വ​ൺ’ വൈ​റ​സ് കേ​സു​ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള പൊ​തു ആ​രോ​ഗ്യ അ​തോ​റി​റ്റി (വി​ഖാ​യ) അ​റി​യി​ച്ചു. ആ​ഗോ​ള​ത​ല​ത്തി​ൽ വൈ​റ​സി​​ന്റെ വ്യാ​പ​നം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​തോ​റി​റ്റി​യു​ടെ പ്ര​സ്​​താ​വ​ന. രാ​ജ്യ​ത്തെ ആ​രോ​ഗ്യ​സം​വി​ധാ​നം ശ​ക്ത​വും ഫ​ല​പ്ര​ദ​വു​മാ​ണെ​ന്നും ഇ​ത് വി​വി​ധ ആ​രോ​ഗ്യ അ​പ​ക​ട​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ പ്രാ​പ്ത​മാ​ണെ​ന്നും അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യി രാ​ജ്യ​ത്തു​ള്ള മു​ഴു​വ​നാ​ളു​ക​ളു​ടെ​യും ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ൽ ഈ ​വൈ​റ​സി​നെ​തി​രെ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​വും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും കൈ​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വൈ​റ​സി​നെ​യും അ​തി​​ന്റെ വ്യാ​പ​ന​ത്തെ​യും…

Read More

ഇന്ത്യക്ക്​ സ്വാതന്ത്ര്യ ദിനാശംസ നേർന്ന്​ സൗദി രാജാവും കിരീടാവകാശിയും

സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും ഇന്ത്യക്ക്​ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു. 78ാം സ്വാതന്ത്ര്യ ദിനത്തിൽ രാഷ്​ട്രപതി ദ്രൗപതി മുർമുവിന് അയച്ച സന്ദേശത്തിൽ​ ഇരുവരും അഭിനന്ദനവും ആശംസയും അറിയിച്ചു. രാഷ്​ട്രപതിയുടെ ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടിയും ഇന്ത്യയിലെ ജനങ്ങൾക്കും സർക്കാരിനും കൂടുതൽ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയും ആശംസകളും അർപ്പിച്ചു.

Read More

റി​യാ​ദ് എ​യ​ർ ആ​ദ്യ ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ പു​റ​ത്തി​റ​ക്കി

ജീ​വ​ന​ക്കാ​രു​ടെ യാ​ത്ര​ക്കാ​യി ആ​ദ്യ ഇ​ല​ക്ട്രി​ക് ബ​സ്​ പു​റ​ത്തി​റ​ക്കി ദേ​ശീ​യ വി​മാ​ന​ക​മ്പ​നി​യാ​യ റി​യാ​ദ്​ എ​യ​ർ. നാ​ഷ​ന​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് സൊ​ല്യൂ​ഷ​ൻ​സ് ക​മ്പ​നി, മാ​രി​ബോ​ർ ഓ​ട്ടോ​മൊ​ബൈ​ൽ ഫാ​ക്ട​റി എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ്​ ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ പു​റ​ത്തി​റ​ക്കി​യ​ത്​. കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ക്കു​ന്ന​തി​നു​ള്ള മി​ക​ച്ച ആ​ഗോ​ള സ​മ്പ്ര​ദാ​യ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും ‘വി​ഷ​ൻ 2030’​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന് സം​ഭാ​വ​ന ന​ൽ​കു​ന്ന​തി​നു​മു​ള്ള ക​മ്പ​നി​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​ത്. ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ 17 സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള റി​യാ​ദ് എ​യ​റി​​ന്‍റെ ഉ​റ​ച്ച പ്ര​തി​ബ​ദ്ധ​ത​യാ​ണ്​ ഇ​ല​ക്​​ട്രി​ക്​ ബ​സി​​ന്‍റെ ലോ​ഞ്ചി​ങ്ങി​ൽ പ്ര​തി​ഫ​ലി​പ്പി​ച്ച​ത്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​നെ​തി​രാ​യ സു​സ്ഥി​ര…

Read More

ഗവൺമെന്‍റ് ഉദ്യോഗസ്ഥരുടെ വരുമാനം കർശനമായി നിരീക്ഷിക്കാൻ സൗദി

ഗ​വ​ൺ​മെ​ന്‍റ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ​രു​മാ​നം ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ. അ​ഴി​മ​തി വി​രു​ദ്ധ അ​തോ​റി​റ്റി​ക്ക് കീ​ഴി​ലാ​കും നി​രീ​ക്ഷ​ണം ന​ട​ത്തു​ക. വ​ര​വി​ൽ ക​വി​ഞ്ഞ വ​രു​മാ​നം ക​ണ്ടെ​ത്തി​യാ​ലോ സം​ശ​യ​ക​ര​മാ​യ സ്ഥി​തി​യു​ണ്ടാ​യാ​ലോ ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു​വി​ടാ​ൻ മ​ന്ത്രി​സ​ഭ ഉ​ത്ത​ര​വി​റ​ക്കും. ഭ​ര​ണ​ത​ല​ത്തി​ലെ അ​ഴി​മ​തി ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​​ന്‍റെ ഭാ​ഗ​മാ​യി ഗ​വ​ൺ​മെ​ന്‍റ്​ ജീ​വ​ന​ക്കാ​രു​ടെ വ​രു​മാ​നം അ​ഴി​മ​തി വി​രു​ദ്ധ ക​മീ​ഷ​നാ​യ ‘ന​സ്ഹ’ നി​രീ​ക്ഷി​ക്കും. ജീ​വ​ന​ക്കാ​ര​​ന്‍റെ​യോ കു​ടും​ബ​ത്തി​​ന്‍റെ​യോ വ​രു​മാ​നം വ​ര​വി​ൽ ക​വി​ഞ്ഞ​താ​യാ​ൽ ഇ​ക്കാ​ര്യം ഭ​ര​ണ​കൂ​ട​ത്തി​ന് കൈ​മാ​റും. സം​ശ​യ​ക​ര​മാ​യ ഇ​ട​പാ​ടോ സാ​ഹ​ച​ര്യ​ങ്ങ​ളോ ക​ണ്ടെ​ത്തി​യാ​ൽ ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു​വി​ടും. ഇ​തി​ന് രാ​ജ​ക​ൽ​പ​ന പു​റ​ത്തി​റ​ക്കും….

Read More

സൗദി വ്യവസായ മേഖലയിലെ ലെവി ഇളവ് അടുത്ത വർഷാവസാനം വരെ നീട്ടി

സൗദിയിൽ വ്യവസായ മേഖലയിൽ അനുവദിച്ച ലെവി ഇളവ് അടുത്ത വർഷാവസാനം വരെ നീട്ടി. സൗദി മന്ത്രിസഭയുടേതാണ് തീരുമാനം. വ്യവസായ മേഖലക്ക് ആശ്വാസമായി അഞ്ച് വർഷത്തേക്കായിരുന്നു ആദ്യം ലെവിയിൽ ഇളവ് പ്രഖ്യാപിച്ചത്. വ്യവസായ മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ഉൽപാദന ചിലവ് കുറക്കുക, കയറ്റുമതി വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി തുടങ്ങിയത്. ഇതുപ്രകാരം അഞ്ച് വർഷത്തേക്ക് തൊഴിലാളികളുടെ ലെവി രാജ്യം വഹിക്കുമെന്നായിരുന്നു 2019ലെ പ്രഖ്യാപനം. സൗദി ഭരണാധികാരി പ്രഖ്യാപിച്ച ഈ തീരുമാനമാണ് വീണ്ടും നീട്ടിയത്. വ്യവസായ മേഖലയിലെ സ്ഥാപനങ്ങൾക്ക് 3000…

Read More

പാരീസ് ഒളിംപിക്സിലെ ലിംഗസ്വത്ത വിവാദം ; അൽജീരിയൻ ബോക്സിംഗ് താരത്തെ പിന്തുണച്ച് സൗദി ഒളിംമ്പിക് കമ്മിറ്റി അംഗം

ലിംഗസ്വത്വ വിവാദത്തിൽപ്പെട്ട അൾജീരിയൻ ബോക്‌സിങ്​ താരം ഇമാൻ ഖലീഫിന് പിന്തുണയുമായി അമേരിക്കയിലെ സൗദി അംബാസഡറും രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി അംഗവുമായ അമീറ​ റീമ ബിൻത് ബന്ദർ. 2024 പാരീസ്​ ഒളിമ്പിക്​സിൽ സ്വർണം നേടിയ ഇമാൻ ഖലീഫ്​ ട്രാൻസ്​ജൻഡറാണെന്നും സ്​ത്രീകളുടെ വിഭാഗത്തിൽ മത്സരിപ്പിക്കരുതെന്നും പറഞ്ഞ്​ വിവിധ കോണുകളിൽ നിന്ന്​ വിവാദമുയർത്താൻ ശ്രമമുണ്ടായിരുന്നു.ഒളിമ്പിക്​സ്​ കമ്മിറ്റിയുടെ 142-മത് സമ്മേളനത്തിലാണ്​ അമീറ​ റീമ ബിൻത്​ ബന്ദർ ഈ വിവാദങ്ങൾക്കെതിരെ ഇമാൻ ഖലീഫിന്​ ശക്തമായ പിന്തുണയുമായെത്തിയത്​. ഇമാൻ ഖലീഫുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനെക്കുറിച്ച് എനിക്ക്​…

Read More

സൗദി അറേബ്യയിലെ വിവിധ ഇടങ്ങളിൽ മഴയ്ക്ക് സാധ്യത ; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം

സൗദി അറേബ്യയിലെ എട്ട്​ പ്രവിശ്യകളിൽ ഇനിയുള്ള ദിവസങ്ങളിലും മഴ തുടരു​മെന്ന്​ കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അതേസമയം നാല് പ്രവിശ്യകളിലെ കാലാവസ്ഥാ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കാൻ സിവിൽ ഡിഫൻസ് ജനറൽ ഡയറക്​ടറേറ്റ്​ പ്രദേശവാസികൾക്ക്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. റിയാദ്​, നജ്​റാൻ, ജീസാൻ, അസീർ, അൽബാഹ, മക്ക, മദീന എന്നീ മേഖലകളിലാണ് മിതമായതോ കനത്തതോ ആയ രീതിയിൽ​ മഴ തുടരുക. എന്നാൽ ജിസാൻ, അൽബാഹ, അസീർ, മക്ക പ്രവിശ്യകളിൽ ഉള്ളവർക്കാണ് ജാഗ്രതാ നിർദേശം നൽകിയത്. മഴക്കാലത്തെ സുരക്ഷയ്‌ക്ക് വെള്ളക്കെട്ടുകൾ, താഴ്‌വരകൾ, അണക്കെട്ടുകൾ…

Read More

താമസ,തൊഴിൽ,അതിർത്തി സുരക്ഷാ നിയമ ലംഘനം ; സൗദി അറേബ്യയിൽ പരിശോധന കർശനമായി തുടരുന്നു

സൗദിയിൽ താമസ,തൊഴിൽ,അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധന കർശനമായി തുടരുകയാണ്.രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാവകുപ്പുകൾ നടത്തിയ റെയ്‌ഡുകളിൽ 20,471 വിദേശികളാണ് അറസ്റ്റിലായത്.12,972 ഇഖാമ നിയമലംഘകരും 4,812 അതിർത്തി സുരക്ഷാ ചട്ട ലംഘകരും 2,687 തൊഴിൽ നിയമലംഘകരുമാണ് പിടിയിലായത്. അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായത് 1,050 പേരാണ്. ഇവരിൽ 62 ശതമാനം യമനികളും 36 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തി വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച…

Read More

രാജാവും കിരീടാവകാശിയുമില്ലെങ്കിലും മന്ത്രിസഭായോഗം ചേരാം; ഉത്തരവിറക്കി സൽമാൻ രാജാവ്

സൗദി അറേബ്യയിൽ സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്‍റെയും അഭാവത്തിലും മന്ത്രിസഭക്ക്​ ഇനി യോഗം ചേരാം. സൽമാൻ രാജാവ്​ ഇത്​ സംബന്ധിച്ച ഔദ്യോ​ഗിക ഉത്തരവ് പുറപ്പെടുവിച്ചു. ഇരുവരുടെയും അഭാവത്തിൽ കാബിനറ്റിലെ ഏറ്റവും മുതിർന്ന അം​ഗം യോ​ഗത്തിന് അധ്യക്ഷത വഹിക്കും. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്‍റെ നിർദേശ പ്രകാരമാണ് ഉത്തരവ്

Read More