
സൗദിയിൽ ഗോസി കുടിശ്ശിക തീർക്കുന്നതിനുള്ള ഇളവ് നീട്ടി
സൗദിയിൽ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷൂറൻസിൽ കുടിശ്ശിക വരുത്തിയ തുക അടയക്കുന്നതിനുള്ള കാലാവധി നീട്ടി. രാജ്യത്തെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമാണ് ഇളവ് നീട്ടി നൽകിയത്. ആറ് മാസത്തേക്ക് കൂടിയാണ് അധിക ഇളവ് ലഭിക്കുക. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷൂറൻസ് അഥവാ ഗോസിയിൽ കുടിശ്ശിക വരുത്തിയ തുക അടക്കുന്നതിന് അനുവദിച്ച സാവകാശമാണ് വീണ്ടും നീട്ടി നൽകിയത്. അടുത്ത ആറ് മാസത്തേക്ക് കൂടിയാണ് ഇളവ് അനുവദിച്ചത്. ഈ വർഷം മാർച്ചിലാണ് ആദ്യം ഇളവ് അനുവദിച്ചിരുന്നത്. ഗോസി സബ്‌സ്‌ക്രിപ്ഷൻ…