മദീന പള്ളിയിലേക്കുള്ള ബസ് യാത്രകൾക്ക് സബ്‌സ്‌ക്രിപ്ഷൻ സൗകര്യവുമായി സൗദി അറേബ്യ

മദീന പള്ളിയിലേക്കുള്ള ബസ് യാത്രകൾക്ക് സബ്‌സ്‌ക്രിപ്ഷൻ സൗകര്യമൊരുക്കി സൗദി അറേബ്യ. യാത്രക്കാർക്ക് പ്രതിദിനം, ആഴ്ച, മാസം എന്നിങ്ങനെ ആവശ്യത്തിനനുസരിച്ച് വരിസംഖ്യ തെരഞ്ഞെടുക്കാൻ ഇനി മുതൽ സാധിക്കും. തീർത്ഥാടകർക്ക് സുഖകരമായ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. മദീനയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പ്രവാചക പള്ളിയിലേക്കുള്ള യാത്രകൾക്കാണ് സബ്‌സ്‌ക്രിപ്ഷൻ സൗകര്യമൊരുക്കുന്നത്. കൂടുതൽ സുഗമവും സൗകര്യപ്രദവുമായ യാത്ര തീർത്ഥാടകർക്കൊരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. മദീന സിറ്റി ഷട്ടിൽ സർവീസുകളിലും സൗകര്യം ലഭ്യമാകും. യാത്രക്കാർക്ക് പ്രതിദിനം, ആഴ്ച, മാസം എന്നിങ്ങനെ വരിസംഖ്യ തെരഞ്ഞെടുത്ത്…

Read More

സൗദിയിൽ അഞ്ച് ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി മൈക്രോസോഫ്റ്റ്

സൗദിയിൽ അഞ്ച് ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി മൈക്രോസോഫ്റ്റ്. എൺപതിനായിരത്തിലധികം തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കുക. ഡാറ്റ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങി മൂന്ന് മേഖലകളിലാകും പ്രവർത്തനം. മൂന്നു മേഖലകളിലായി 24 ബില്യൺ ഡോളറാണ് മൈക്രോസോഫ്റ്റ് സൗദിയിൽ ഇറക്കുക. ഇൻഫോർമേഷൻ ടെക്‌നോളജി മേഖലയിൽ മാത്രം 21000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇതടക്കം 80,000ത്തിലധികം അവസരങ്ങലാണ് ഇതുവഴി സൃഷ്ടിക്കുക. നിക്ഷേപത്തിനായി സൗദി ഭരണകൂടവുമായി ഉടൻ ധാരണാ പത്രത്തിലും പിന്നാലെ കരാറിലുമെത്തും. മനുഷ്യ മൂലധനത്തിലും വികസനത്തിലുമാണ് കൂടുതൽ നിക്ഷേപം നടത്തുന്നത്. ഐടി കമ്മ്യൂണിക്കേഷൻ മന്ത്രാലയവുമായി…

Read More

ഈ ​മാ​സം റി​യാ​ദ്​ വേ​ദി​യൊ​രു​ക്കു​ന്ന​ത്​​ ര​ണ്ട് ഫു​ഡ്​-ഹോ​ട്ട​ൽ മേ​ള​ക​ൾ​ക്ക്

ഈ ​മാ​സം സൗ​ദി ത​ല​സ്ഥാ​ന ന​ഗ​രം വേ​ദി​യൊ​രു​ക്കു​ന്ന​ത്​ ര​ണ്ട്​ ഭ​ക്ഷ​ണ, ആ​തി​ഥേ​യ മേ​ള​ക​ൾ​ക്ക്. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഭ​ക്ഷ​ണ, പാ​നീ​യ പ്ര​ദ​ർ​ശ​ന മേ​ള​ക​ളി​ൽ ഒ​ന്നാ​യ ‘ഫു​ഡെ​ക്സ് സൗ​ദി’​യു​ടെ 11ാം പ​തി​പ്പ് സെ​പ്റ്റം​ബ​ർ 16 മു​ത​ൽ 19 വ​രെ ​റി​യാ​ദ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും. 75 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 500ല​ധി​കം ഭ​ക്ഷ്യ ഉ​ൽ​പാ​ദ​ന വി​ൽ​പ​ന ക​മ്പ​നി​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. 800ല​ധി​കം ബ്രാ​ൻ​ഡു​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന മേ​ള​യി​ൽ 20,000ല​ധി​കം സ​ന്ദ​ർ​ശ​ക​രെ​യാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ലോ​ക​ത്തി​​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ…

Read More

സാംസങ് പേ സൗദിയിൽ പ്രവർത്തനമാരംഭിക്കുന്നു; ഈ വർഷാവസാനത്തോടെ ലഭ്യമാകും

സൗദിയിലെ ഡിജിറ്റൽ പണമിടപാട് രംഗത്തേക്ക് ആഗോള ടെക് ഭീമനായ സാംസങ്ങും എത്തുന്നു. ഈ വർഷം അവസാനത്തോടെ സാംസങ്ങ് പേ സൗദിയിൽ ലഭ്യമാകുമെന്ന് കമ്പനി അതികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച കരാറിൽ കമ്പനിയും സൗദി ദേശീയ ബാങ്കായ സാമയും ഒപ്പ് വെച്ചു. രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ സൗകര്യങ്ങൾ ലഭ്യാക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ അനുമതി. റിയാദിൽ നടന്നു വരുന്ന ഫിൻടെക് കോൺഫറൻസിലാണ് പ്രഖ്യാപനം നടത്തിയത്. ആപ്പിള് പേക്ക് സമാനമായ രീതിയിൽ സാംസങ് വാലറ്റ് ആപ്ലിക്കേഷൻ വഴി…

Read More

സൗദിയിൽ ഫിനാൻഷ്യൽ കമ്പനികളുടെ എണ്ണത്തിൽ വൻ വർധനവ്

സൗദിയിൽ ഫിനാൻഷ്യൽ കമ്പനികളുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയതായി ധനകാര്യ മന്ത്രാലയം. രാജ്യം ഫിനാൻഷ്യൽ ടെക്നോളജി മേഖലയിൽ വലിയ വളർച്ച കൈവരിച്ചു വരികയാണ്. ഈ മേഖലയിലെ നിക്ഷേപം എഴുന്നൂറ് കോടി റിയാൽ കടന്നതായി ധനകാര്യ മന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. റിയാദിൽ നടക്കുന്ന ഇന്റർനാഷണൽ ഫിനാൻഷ്യൽ ടെക്നോളജി കോൺഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ ഫിനാൻഷ്യൽ ടെക്നോളജി സ്ഥാപനങ്ങളുടെ എണ്ണത്തിൽ ഈ വർഷം ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയത്. 2024 രണ്ടാം പാദം അവസാനത്തിലേക്ക് അടുത്ത് കൊണ്ടിരിക്കെ…

Read More

സൗദി ദേശീയ ദിനം: ഡിസ്‌കൗണ്ട് വിൽപ്പന നടത്താൻ സ്ഥാപനങ്ങൾക്ക് ലൈൻസൻസുകൾ അനുവദിച്ചു

സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി ഡിസ്‌കൗണ്ട് വിൽപ്പന നടത്താൻ സ്ഥാപനങ്ങൾക്ക് ലൈൻസൻസുകൾ അനുവദിച്ചു തുടങ്ങിയതായി വാണിജ്യ മന്ത്രാലയം. സെപ്റ്റംബർ 16 മുതൽ സെപ്റ്റംബർ 30 വരെയാണ് സ്ഥാപങ്ങൾക്ക് ഡിസ്‌കൗണ്ട് നൽകാനാവുക. രാജ്യത്ത് പ്രത്യേക ലൈസൻസ് നേടാതെ വിലക്കുറച്ച് വിൽക്കുന്നത് ശിക്ഷാർഹമാണെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.ലൈസൻസ് ലഭിക്കാൻ ഓൺലൈൻ വഴി അപേക്ഷകൾ നൽകണം. വാണിജ്യ സ്ഥാപനങ്ങളിലും ഇ-സ്റ്റോറുകളിലും ദേശീയ ദിന ഓഫറുകൾ നൽകാനായി ലൈസൻസ് നിർബന്ധമാണ്. ഇത്തരത്തിൽ ലഭിക്കുന്ന ലൈസൻസുകൾ സ്ഥാപങ്ങളിൽ പ്രദർശിപ്പിക്കുകയും വേണം. വിലകിഴിവുള്ള സാധനങ്ങളുടെ പ്രൈസ് ടാഗ്…

Read More

റിയാദിൽ പേ പാർക്കിംഗ് സംവിധാനം പ്രവർത്തിച്ചു തുടങ്ങി

റിയാദിൽ പേ പാർക്കിംഗ് സംവിധാനം പ്രവർത്തിച്ചു തുടങ്ങി. രാവിലെ ഏഴ് മണി മുതൽ അർധരാത്രി 12 മണി വരെ ഇനി പാർക്കിങ്ങിനായി പണം നൽകേണ്ടി വരും. റിയാദിലെ ഏതാനും പ്രദേശങ്ങളിൽ മാത്രമാണ് നിലവിൽ സംവിധാനം ഒരുക്കിയിട്ടുള്ളത്. അൽ വുറൂദ് പ്രദേശത്ത് സംവിധാനിച്ച പേ പാർക്കിങ്ങിന് മണിക്കൂറിൽ 3.45 റിയാലാണ് ഫീസ്. അർധരാത്രി 12 മുതൽ രാവിലെ ഏഴ് വരെ പാർക്കിംഗ് സൗജന്യമായിരിക്കും. റിയാദ് പബ്ലിക് പാർക്കിംഗ് മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. അൽ വുറൂദ്, അൽ…

Read More

കുരങ്ങുപനിയെ നേരിടാനൊരുങ്ങി സൗദി; വാക്സിൻ, വിഷ്വൽ സ്‌ക്രീനിംഗ് എന്നിവ സജ്ജീകരിച്ചു

കുരങ്ങുപനിയെ നേരിടാനായി സജീവ നടപടികളുമായി സൗദി അറേബ്യ. തുറമുഖങ്ങളും വിമാനത്താവളങ്ങളും കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കിയിരിക്കുകയാണിപ്പോൾ. മുൻകരുതൽ നടപടികളായി വാക്സിൻ സൗകര്യവും, വിഷ്വൽ സ്‌ക്രീനിംഗ് സംവിധാനവും തുറമുഖങ്ങളിലും, വിമാനത്താവളങ്ങളിലും സജ്ജീകരിച്ചിട്ടുണ്ട്. മുൻകരുതൽ നടപടികളായി മതിയായ അളവിൽ വാക്സിനുകൾ, മരുന്നുകൾ, രോഗനിർണയ ഉപകരണങ്ങൾ, എന്നിവ തയ്യാറാക്കിയിട്ടുണ്ട്. വൈറസ് വ്യാപനം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കായി അന്താരാഷ്ട്ര തുറമുഖങ്ങളിൽ വിഷ്വൽ സ്‌ക്രീനിംങ്ങും സജ്ജീകരിച്ചു. അപകട സാധ്യത വിലയിരുത്തൽ, അണുബാധ നിയന്ത്രണം, ചികിത്സാ പ്രോട്ടോക്കോളുകൾ തുടങ്ങിയ മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ നവീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കായി…

Read More

സൗദിയിൽ അഞ്ചു പ്രവിശ്യകളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്

സൗദിയിൽ അഞ്ചു പ്രവിശ്യകളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പലയിടങ്ങളിലും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മക്ക, മദീന, ജിസാൻ, അസീർ, അൽബഹ എന്നിവിടങ്ങളിലാണ് മഴ തുടരുക. മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. നജ്റാൻ, ഹാഇൽ തബൂക്കിന്റെ തെക്ക് ഭാഗങ്ങൾ എന്നിവിടങ്ങളിൽ നേരിയ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലിൽ വടക്കു പടിഞ്ഞാറ് ഭാഗത്തേക്ക് കാറ്റുണ്ടാകും. ഇത് മൂലം മൂന്നു മീറ്റർ ഉയരത്തിൽ വരെ തിരമാലക്ക് സാധ്യതയുണ്ട്. അതേസമയം, ഉഷ്ണകാലം അവസാനിച്ച്…

Read More

സൗദിയിൽ ഗോസി കുടിശ്ശിക തീർക്കുന്നതിനുള്ള ഇളവ് നീട്ടി

സൗദിയിൽ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷൂറൻസിൽ കുടിശ്ശിക വരുത്തിയ തുക അടയക്കുന്നതിനുള്ള കാലാവധി നീട്ടി. രാജ്യത്തെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമാണ് ഇളവ് നീട്ടി നൽകിയത്. ആറ് മാസത്തേക്ക് കൂടിയാണ് അധിക ഇളവ് ലഭിക്കുക. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷൂറൻസ് അഥവാ ഗോസിയിൽ കുടിശ്ശിക വരുത്തിയ തുക അടക്കുന്നതിന് അനുവദിച്ച സാവകാശമാണ് വീണ്ടും നീട്ടി നൽകിയത്. അടുത്ത ആറ് മാസത്തേക്ക് കൂടിയാണ് ഇളവ് അനുവദിച്ചത്. ഈ വർഷം മാർച്ചിലാണ് ആദ്യം ഇളവ് അനുവദിച്ചിരുന്നത്. ഗോസി സബ്‌സ്‌ക്രിപ്ഷൻ…

Read More