
സൗദി ആഭ്യന്തര മന്ത്രി ഖത്തറിൽ
ദോഹയിലെത്തിയ സൗദിഅറേബ്യ ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് അൽ സൗദും ഖത്തർ ആഭ്യന്തര മന്ത്രിയും ലഖ്വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയും കൂടിക്കാഴ്ച നടത്തി. ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെ അമിരി ടെർമിനലിൽ സൗദി മന്ത്രിയെയും ഉന്നത സംഘത്തെയും ശൈഖ് ഖലീഫ സ്വീകരിച്ചു. ഖത്തറിലെ സൗദി അംബാസഡർ പ്രിൻസ് മൻസൂർ ബിൻ ഖാലിദ് ബിൻ അബ്ദുല്ല അൽ ഫാർഹാൻ അൽ സൗദ്, സൗദിയിലെ ഖത്തർ അംബാസഡർ…