
റിയാദ് അന്താരാഷ്ട്ര പുസ്തകമേള സെപ്റ്റംബർ 26 മുതൽ
റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഈ മാസം 26ന് തുടങ്ങും. ഒക്ടോബർ അഞ്ച് വരെ റിയാദിലെ കിങ് സഊദ് യൂനിവേഴ്സിറ്റി കാമ്പസിൽ സാഹിത്യ പ്രസിദ്ധീകരണ വിവർത്തന അതോറിറ്റി സംഘടിപ്പിക്കുന്ന പുസ്തകമേളയുടെ ഒരുക്കം പൂർത്തിയായി. 800 പവലിയനുകളിലായി 30ലധികം രാജ്യങ്ങളിൽ നിന്നുള്ള 2,000 ലധികം പ്രാദേശിക, അറബ്, അന്തർദേശീയ പ്രസിദ്ധീകരണ സ്ഥാപനങ്ങളും ഏജൻസികളും പങ്കെടുക്കും. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ഒരു പറ്റം എഴുത്തുകാരുടെയും ചിന്തകരുടെയും ബുദ്ധിജീവികളുടെയും സാന്നിധ്യം മേളയിലുണ്ടാകും. അറബ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര സാംസ്കാരിക വേദികളിലൊന്നായി റിയാദ്…