
ലബനാനിലേക്ക് ദുരിതാശ്വാസ സഹായമയക്കും; സൗദി
ലബനാനിലേക്ക് ദുരിതാശ്വാസ സഹായം അയക്കുമെന്ന് സൗദി അറേബ്യ. ലബനാൻ ജനതക്ക് വൈദ്യസഹായവും ദുരിതാശ്വാസ സഹായവും എത്തിക്കാനുള്ള നിർദേശം സൗദി ഭരണകൂടം പുറപ്പെടുവിച്ചു. നിർണായക സാഹചര്യങ്ങളിൽ ലബനാനിലെ സഹോദരങ്ങളെ പിന്തുണക്കുന്നതിനുള്ള രാജ്യത്തിന്റെ നിലപാടിന്റെ ഭാഗമായാണിത്. ലബനാനിലെ നിലവിലെ സംഭവ വികാസങ്ങളെ ഉത്കണ്ഠയോടെയാണ് പിന്തുടരുന്നതെന്നും സൗദി വ്യക്തമാക്കി. ലബനാന്റെ പരമാധികാരവും പ്രദേശിക അഖണ്ഡതയും സംരക്ഷിക്കേണ്ടതിന്റെയും പ്രത്യാഘാതങ്ങൾ നേരിടാൻ ലബനാൻ ജനതക്ക് പിന്തുണ നൽകേണ്ടതിന്റെയും മാനുഷിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കേണ്ടതിന്റെയും ആവശ്യകതയും സൗദി ഊന്നിപ്പറഞ്ഞു. പ്രാദേശിക സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിനും മേഖലയെയും ജനങ്ങളെയും…