
എയർ കണക്റ്റിവിറ്റി പ്രോഗ്രാം ; 60ൽ അധികം പുതിയ വിദേശ വിമാന റൂട്ടുകൾ ആരംഭിച്ചു
2021ൽ എയർ കണക്റ്റിവിറ്റി പ്രോഗ്രാം ആരംഭിച്ച ശേഷം സൗദി അറേബ്യയിൽനിന്ന് ലോകത്തിൻ്റെ നാനാഭാഗങ്ങളിലേക്ക് നേരിട്ടുള്ള 60ലധികം പുതിയ വിമാന റൂട്ടുകൾ സൃഷ്ടിച്ചതായി പ്രോഗ്രാം സി.ഇ.ഒ മാജിദ് ഖാൻ പറഞ്ഞു. ബഹ്റൈൻ ആതിഥേയത്വം വഹിച്ച ‘റൂട്ട്സ് വേൾഡ് 2024’ എക്സിബിഷനിലും സമ്മേളനത്തിലും പെങ്കടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സൗദിയും ലോകരാജ്യങ്ങളും തമ്മിലുള്ള വ്യോമ ബന്ധം വർധിപ്പിച്ച്, നിലവിലുള്ളതും സാധ്യതയുള്ളതുമായ എയർ റൂട്ടുകൾ വികസിപ്പിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കിയതെന്നും രാജ്യത്തെ ടൂറിസം വളർച്ചക്ക് വ്യോമഗതാഗത ശൃംഖലയുടെ വ്യാപനം സഹായകമായെന്നും മാജിദ്…