സൗ​ദി കിരീടാവകാശിയും ഈജിപ്ഷ്യൻ പ്രസിഡൻ്റും തമ്മിൽ കൂടിക്കാഴ്ച നടത്തി

സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും ഈ​ജി​പ്​​ഷ്യ​ൻ പ്ര​സി​ഡ​ന്റ്​ അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ അ​ൽ​സീ​സി​യും ച​ർ​ച്ച ന​ട​ത്തി. ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന് ഈ​ജി​പ്തി​ലെ​ത്തി​യ കി​രീ​ടാ​വ​കാ​ശി​ക്ക്​ കെ​യ്​​റോ​വി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ്​ ച​ർ​ച്ച ന​ട​ന്ന​ത്.പ്രാ​ദേ​ശി​ക സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ച്, പ്ര​ത്യേ​കി​ച്ച് ഗ​സ്സ​യി​ലെ​യും ല​ബ​നാ​നി​ലെ​യും സ്ഥി​തി​ഗ​തി​ക​ൾ ഇ​രു​വ​രും വി​ല​യി​രു​ത്തി. സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​​ന്റെ ഗൗ​ര​വ​ത്തെ​യും ആ​ക്ര​മ​ണം നി​ർ​ത്തേ​ണ്ട​തി​​ന്റെ ആ​വ​ശ്യ​ക​ത​യെ​യും കു​റി​ച്ച് ഇ​രു നേ​താ​ക്ക​ൾ​ക്കു​മി​ട​യി​ൽ ധാ​ര​ണ​യു​ണ്ടാ​യി. അ​ന്താ​രാ​ഷ്​​ട്ര പ്ര​മേ​യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി പ​ര​മാ​ധി​കാ​ര ഫ​ല​സ്തീ​ൻ രാ​ഷ്​​ട്രം സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഇ​രു നേ​താ​ക്ക​ളും ഊ​ന്നി​പ്പ​റ​ഞ്ഞു. സു​സ്ഥി​ര​മാ​യ രീ​തി​യി​ൽ മേ​ഖ​ല​യി​ൽ ശാ​ന്ത​ത​യും സ​മാ​ധാ​ന​വും സു​ര​ക്ഷി​ത​ത്വ​വും…

Read More

റിയാദ് ഒലയയിലെ പാർക്കിംങ് ; 40 ശതമാനം വർധിപ്പിക്കും , കരാറിൽ ഒപ്പ് വച്ചു

റി​യാ​ദി​ലെ ഒ​ല​യ പ​രി​സ​ര​ത്ത് പാ​ർ​ക്കി​ങ്​ 40 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി ക​രാ​ർ ഒ​പ്പു​​വെ​ച്ചു. റി​യാ​ദ് മു​നി​സി​പ്പാ​ലി​റ്റി വി​ക​സ​ന വി​ഭാ​ഗ​മാ​യ റി​മാ​റ്റ് റി​യാ​ദ് ഡെ​വ​ല​പ്‌​മെ​ന്റ് ക​മ്പ​നി​യും നാ​ഷ​ന​ൽ മ​വാ​ഖി​ഫ് ക​മ്പ​നി ഫോ​ർ മാ​നേ​ജ്‌​മെ​ന്റ്, ഓ​പ​റേ​ഷ​ൻ ആ​ൻ​ഡ് മെ​യി​ന്റ​ന​ൻ​സ് ലി​മി​റ്റ​ഡു​മാ​ണ്​ ക​രാ​ർ ഒ​പ്പു​വെ​ച്ച​ത്. ഒ​ല​യ​യി​ൽ ബി.​ഒ.​ടി പാ​ർ​ക്കി​ങ്​ പ​ദ്ധ​തി ഒ​രു​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നും പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു​മു​ള്ള സ​മ​യം പ​ര​മാ​വ​ധി കു​റ​ക്കു​ന്ന​താ​ണി​ത്​. സ്ഥ​ല​ത്തെ ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും മ​ലി​നീ​ക​ര​ണ​വും ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ക്കു​ന്ന​തി​നും പാ​ർ​ക്കി​ങ്​ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും ക​രാ​ർ സം​ഭാ​വ​ന ചെ​യ്യും. പാ​ർ​ക്കി​ങ്​…

Read More

വേൾഡ് ലോജിസ്റ്റിക് ഫോറത്തിന് സമാപനം ; റിയാദ് മെട്രോയുടെ ഉദ്ഘാടനം ഉടനെന്ന് സൗ​ദി ഗതാഗത വകുപ്പ് മന്ത്രി

സൗ​ദി ത​ല​സ്ഥാ​ന​ന​ഗ​രി​യു​ടെ മു​ഖഛാ​യ മാ​റ്റു​ന്ന കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ പൊ​തു​ഗ​താ​ഗ​ത പ​ദ്ധ​തി​ക്ക്​ കീ​ഴി​ൽ റി​യാ​ദ് മെ​ട്രോ​യു​ടെ ഉ​ദ്​​ഘാ​ട​നം ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ന​ട​ക്കു​മെ​ന്ന്​ സൗ​ദി ഗ​താ​ഗ​ത മ​ന്ത്രി സ്വാ​ലി​ഹ് അ​ൽ​ജാ​സി​ർ അ​റി​യി​ച്ചു. നി​ല​വി​ൽ ട്ര​യ​ൽ ഓ​പ​റേ​ഷ​നു​ക​ൾ ന​ട​ക്കു​ക​യാ​ണ്. ശനി, ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ റി​യാ​ദ്​ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച വേ​ൾ​ഡ് ലോ​ജി​സ്​​റ്റി​ക് ഫോ​റ​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘അ​ൽ അ​റ​ബി​യ ബി​സി​ന​സ്​’ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ അ​ൽ ജാ​സി​ർ റി​യാ​ദ്​ മെ​​ട്രോ​യെ​ക്കു​റി​ച്ച്​ പ​റ​ഞ്ഞ​ത്. ​ആ​റ്​ ലൈ​ൻ ട്രെ​യി​ൻ സ​ർ​വി​സും ന​ഗ​ര​ത്തി​​ന്‍റെ മു​ക്കു​മൂ​ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന…

Read More

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം ; ഹർജി പരിഗണിക്കുന്നത് ഒക്ടോബർ 21ലേക്ക് മാറ്റി

സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഒക്ടോബർ 21 (തിങ്കളാഴ്ച)യിലേക്ക് മാറ്റി. റഹീമിന്‍റെ അഭിഭാഷകൻ ഒസാമ അൽ അമ്പറിനാണ് കോടതി ഇത് സംബന്ധിച്ച സന്ദേശം അയച്ചത്. നേരത്തെ കോടതി ഒക്ടോബർ 17 (വ്യാഴാഴ്ച) ആയിരുന്നു സിറ്റിങ്ങിനായി നിശ്ചയിച്ചിരുന്നത്. പുതിയ സാഹചര്യം വിലയിരുത്താൻ റിയാദിലെ റഹീം സഹായ സമിതി അടിയന്തിര സ്റ്റിയറിങ് കമ്മറ്റി ചേരുകയും റഹീമിന്‍റെ അഭിഭാഷകനുമായി സംസാരിക്കുകയും ചെയ്തതായും മോചനഹര്‍ജിയില്‍ തിങ്കളാഴ്ച അനുകൂലമായ വിധിയുണ്ടാകും എന്നാണ്…

Read More

ലെബനാനുള്ള സഹായം ; വ്യോമ മാർഗം തുറന്ന് സൗദി അറേബ്യ

ഇസ്രായേൽ അതിക്രമങ്ങളാൽ പ്രതിസന്ധിയിലായ ലബനാനിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ വ്യോമമാർഗം തുറന്ന്​ സൗദി അറേബ്യ.​സൽമാൻ രാജാവി​ൻ്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാ​ൻ്റെയും നിർദേശങ്ങൾക്ക് അനുസൃതമായി, കിങ്​ സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് (കെ.എസ്​. റിലീഫ്) ആണ്​ തുടർച്ചയായി സഹായമെത്തിക്കാൻ എയർ ബ്രിഡ്​ജ്​ ആരംഭിച്ചത്​. റിയാദിലെ കിങ്​ ഖാലിദ് ഇൻറർനാഷനൽ എയർപോർട്ടിൽ നിന്ന് ബെയ്‌റൂട്ട് ഇൻറർനാഷനൽ എയർപോർട്ടിലേക്ക് അവശ്യ ഭക്ഷണം, മെഡിക്കൽ, പാർപ്പിട സംവിധാനങ്ങൾ എന്നിവയുമായി ആദ്യ വിമാനം പുറപ്പെട്ടു. ഈ സംരംഭം രാജ്യത്തി​ൻ്റെ മഹത്തായ…

Read More

ലബനാന്​ സഹായമെത്തിക്കാൻ വ്യോമമാർഗം തുറന്ന്​ സൗദി അറേബ്യ

 ഇസ്രായേൽ അതിക്രമങ്ങളാൽ പ്രതിസന്ധിയിലായ ലബനാനിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ വ്യോമമാർഗം തുറന്ന്​ സൗദി അറേബ്യ.​ സൽമാൻ രാജാവി​െൻറയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാ​െൻറയും നിർദേശങ്ങൾക്ക് അനുസൃതമായി, കിങ്​ സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് (കെ.എസ്​. റിലീഫ്) ആണ്​ തുടർച്ചയായി സഹായമെത്തിക്കാൻ എയർ ബ്രിഡ്​ജ്​ ആരംഭിച്ചത്​. റിയാദിലെ കിങ്​ ഖാലിദ് ഇൻറർനാഷനൽ എയർപോർട്ടിൽ നിന്ന് ബെയ്‌റൂട്ട് ഇൻറർനാഷനൽ എയർപോർട്ടിലേക്ക് അവശ്യ ഭക്ഷണം, മെഡിക്കൽ, പാർപ്പിട സംവിധാനങ്ങൾ എന്നിവയുമായി ആദ്യ വിമാനം പുറപ്പെട്ടു. ഈ സംരംഭം രാജ്യത്തി​െൻറ…

Read More

63 രാജ്യങ്ങളിലേക്ക് ഇ-വിസ; അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതികളുമായി സൗദി

അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ കൂടുതൽ രാജ്യത്തേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ സൗദി ഉടൻ പ്രഖ്യാപിക്കും. സൗദിയിലെത്തുന്ന അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള പുതിയ തന്ത്രത്തിന്റെ ഭാഗമായാണ് നീക്കം. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും ഇടത്തര വരുമാനക്കാരായ കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിന് ടൂറിസം മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം വ്യക്തമാക്കി. 2023-ഓടെ 100 ദശലക്ഷം സന്ദർശകർ എന്ന ലക്ഷ്യം ഇതിനകം മറികടന്ന സൗദി 2030 ഓടെ 150 ദശലക്ഷം എന്ന എണ്ണം പൂർത്തീകരിക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി….

Read More

സൗദിയിലെ പെട്രോൾ സ്റ്റേഷനുകളിൽ വ്യാപക പരിശോധന; സേവനങ്ങളും ഗുണനിലവാരവും പരിശോധിക്കുന്നു

സൗദിയിൽ പെട്രോൾ സ്റ്റേഷനുകളിൽ പരിശോധന കാമ്പയിൻ ആരംഭിച്ചു. പതിനൊന്ന് സർക്കാർ ഏജൻസികൾ സംയുക്തമായാണ് പരിശോധന സംഘടിപ്പിക്കുന്നത്. നഗരങ്ങളിലെയും ഗ്രാമ പ്രദേശങ്ങളിലെയും സ്റ്റേഷനുകളിൽ പരിശോധന നടക്കും. ഊർജ്ജ മന്ത്രാലയം നിർദ്ദേശിച്ച നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. രാജ്യത്തെ ഇന്ധന സ്റ്റേഷനുകൾ ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായി പ്രവർത്തിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് മന്ത്രാലയം പ്രഖ്യാപിച്ച നിബന്ധനകളാണ് പ്രധാനമായും ഉറപ്പ് വരുത്തുന്നത്. സ്റ്റേഷനുകൾ പ്രവർത്തിക്കാനാവശ്യമായ സൗകര്യങ്ങൾ ഉണ്ടായിരിക്കുക, സ്റ്റേഷനുകൾ തമ്മിലുള്ള അകലം, ശുചിത്വം, പരിപാലനം, ഗുണനിലവാരം, ഉത്പന്നങ്ങളുടെ വിതരണം എന്നിവയാണ പ്രധാനമായും പരിശോധിക്കുന്നത്….

Read More

സൗദി പൗരന്മാർക്ക് വിദേശികളായ സുഹൃത്തുക്കളെ ഉംറക്ക് ക്ഷണിക്കാൻ വ്യക്തിഗത വിസിറ്റ് വിസ ഉപയോഗിക്കാം

സൗദി പൗരന്മാർക്ക് വിദേശികളായ സുഹൃത്തുക്കളെ ഉംറക്ക് ക്ഷണിക്കാൻ വ്യക്തിഗത വിസിറ്റ് വിസ ഉപയോഗിക്കാം. തൊണ്ണൂറ് ദിവസം കാലാവധിയുള്ള സന്ദർശക വിസകളാണ് വ്യക്തികൾക്കും കുടുംബങ്ങൾക്കും ഉംറക്ക് വരാൻ അനുവദിക്കുക. സ്വകാര്യ സന്ദർശന വിസയാണ് വിദേശികൾക്ക് ലഭിക്കുക. ഇതിനായി അപേക്ഷിക്കേണ്ടത് പരിചയമുള്ള ഏതെങ്കിലും സൗദി പൗരന്മാരാണ്. ഈ വിസയിലെത്തുന്നവർക്ക് ഉംറ ചെയ്യാനും സൗദിയിലെവിടെയും സഞ്ചരിക്കാനും സാധിക്കും. ഹജ്ജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം വിസകളിൽ എത്തുന്നവർക്ക് 90 ദിവസം വരെ രാജ്യത്തു തങ്ങാനാവും. എന്നാൽ. ഹജ്ജ് നിർവഹിക്കാൻ ഈ…

Read More

സൗദി കിരീടാവകാശിയും ഇറാൻ വിദേശകാര്യ മന്ത്രിയും റിയാദിൽ കൂടിക്കാഴ്ച നടത്തി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ച്ചിയും റിയാദിൽ കൂടിക്കാഴ്ച നടത്തി. ഗസ്സ ഉൾപ്പെടെയുള്ള വിഷയങ്ങളും ഇരു രാജ്യങ്ങളും തമ്മിലെ ബന്ധവും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ഓഫീസ് സ്ഥാപിച്ച ശേഷം നടത്തുന്ന നാലാമത്തെ കൂടിക്കാഴ്ചയാണിത്. ഗസ്സയും മേഖലയിലെ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനെതിരെ മിസൈലാക്രമണത്തിന് തിരിച്ചടിക്കാൻ നെതന്യാഹുവും ബൈഡനും തമ്മിൽ സംസാരിക്കുന്നതിനിടെയാണ് കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. റാനെതിരായ ആക്രമണത്തിന് ഏതെങ്കിലും അറബ് രാജ്യങ്ങൾ വ്യോമപാത…

Read More