
സൗദിയിൽ ടൂറിസ്റ്റുകൾക്ക് സ്മാർട്ട് ഗൈഡാകാൻ ‘സാറ’
സൗദിയിൽ ടൂറിസ്റ്റുകൾക്ക് മികച്ച അനുഭവം നൽകുന്നതിന് സ്മാർട്ട് ഗൈഡായി ‘സാറ’ റോബോട്ടും. സൗദി ടൂറിസം അതോറിറ്റി ട്രയൽ പതിപ്പ് പുറത്തിറക്കി. എ.ഐ സാങ്കേതിക വിദ്യയിലാണ് പ്രവർത്തിക്കുന്നത്. ലണ്ടനിലെ വേൾഡ് ട്രാവൽ മാർക്കറ്റ് (ഡബ്ല്യു.ടി.എം) പ്രദർശന പരിപാടിയിൽ ‘സ്പിരിറ്റ് ഓഫ് സൗദി അറേബ്യ’ പവിലിയനിലാണ് ‘സാറ’യെ പ്രദർശിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ, സൈറ്റുകൾ, അനുഭവങ്ങൾ എന്നിവയെക്കുറിച്ചുള്ള സമ്പന്നമായ വിവരങ്ങളും രസകരമായ കഥകളും സന്ദർശകരുമായി ആശയവിനിമയം നടത്തി ശ്രദ്ധ പിടിച്ചുപറ്റി. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സംവിധാനത്താൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട് മോഡലിന്…