പ്രവാസികൾക്ക് പെൻഷൻ ഏർപ്പെടുത്തി കെ.എം.സി.സി സൗദി നാഷണല്‍ കമ്മറ്റി

റിയാദ് : കെ.എം.സി.സി സൗദി നാഷണല്‍ കമ്മറ്റി പ്രവാസികൾക്ക് പെൻഷൻ ഏർപ്പെടുത്തുന്നു. മരണവും രോഗങ്ങളും കൊണ്ട് കഷ്ടത അനുഭവിക്കുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് തുണയായ സാമൂഹ്യ സുരക്ഷാ പദ്ധതി’യുടെ പത്താം വാര്‍ഷിക ഉപഹാരമായി മുന്‍കാലങ്ങളിൽ സുരക്ഷാ പദ്ധതിയിൽ തുടർച്ചയായി അംഗങ്ങളായവർക്ക് ‘ഹദിയത്തു റഹ്മ’ എന്ന പേരിൽ പ്രതിമാസ പെന്‍ഷന്‍ ആരംഭിക്കുന്നതെന്ന് ഭാരവാഹികൾ ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സുരക്ഷാ പദ്ധതി ആരംഭിച്ചത് മുതൽ നാല് വര്‍ഷമെങ്കിലും തുടര്‍ച്ചയായി അംഗമായിട്ടുള്ളവരോ, 2018 ന് മുമ്പ് ഏതെങ്കിലും വര്‍ഷം മുതല്‍ സൗദിയിൽ…

Read More

സൗദിയിൽ സ്‌കൂൾ ബസിൽ നഴ്സറി വിദ്യാർത്ഥി മരിച്ചത് ശ്വാസതടസ്സം മൂലം

സൗദി : സൗദി അറേബ്യയിലെ ഖത്തീഫ് ഗവർണറേറ്റിൽ സ്‌കൂൾ ബസിൽ അഞ്ച് വയസ്സുള്ള നഴ്സറി വിദ്യാർത്ഥി മരിച്ചത് ഉയർന്ന താപനില മൂലമുണ്ടായ ശ്വാസതടസ്സമെന്ന് സൗദി ഗസറ്റ് റിപ്പോർട്ട്. ഞായറാഴ്ച ഖത്തീഫിലെ താപനില 40 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്ന സാഹചര്യത്തിൽ ബസ്സിനകത്ത് കുടുങ്ങിപ്പോയ കുഞ്ഞിന് ശ്വാസതടസ്സമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്കൂൾ ബസിൽ നിന്ന് എല്ലാ വിദ്യാർത്ഥികളും ഇറങ്ങിയോ എന്നുറപ്പുവരുത്തുന്നതിൽ ഡ്രൈവറുടെ അശ്രദ്ധമൂലമാണ് ദാരുണമായ മരണം സംഭവിച്ചത്. അന്വേഷണങ്ങൾ നടക്കുകയാണെന്നും സ്കൂൾ സന്ദർശിച്ച് ശരിയായ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന്…

Read More

സൗദിയിൽ ബിനാമി ബിസിനസ് കേസിൽ രണ്ടു മലയാളികളടക്കം 4 പേർ പിടിയിൽ

റിയാദ് : സൗദിയിൽ ബിനാമി ബിസിനസ് കേസിൽ രണ്ടു മലയാളികൾ അടക്കം നാലു പേർക്ക് പിഴയും നാടുകടത്തലും ശിക്ഷ വിധിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.റിയാദിൽ മിനിമാർക്കറ്റുകൾ നടത്തിയ റിയാസ്‌ മോൻ പൊടിയാട്ട്കുണ്ടിൽ, ഹമീദ് അലി കാടൻ എന്നിവരെയും യെമനി പൗരൻ വഹീദ് അഹ്മദ് മുഹമ്മദ് അൽയൂസുഫ് ഇവർക്ക് സഹായങ്ങൾ ചെയ്തു കൊടുത്ത സൗദി പൗരൻ മൻസൂർ ബിൻ സഈദ് ബിൻ മുഹമ്മദ് സഈദിനെയുമാണ് റിയാദ് ക്രിമിനൽ കോടതി ശിക്ഷിച്ചത്. നിയമ ലംഘകർക്ക് കോടതി 80,000 റിയാൽ പിഴ…

Read More

മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ നിർത്തലാക്കി സൗദി അറേബ്യ

 സൗദി : മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ. മെഡിക്കല്‍ പരിശോധന നടത്തുന്ന സ്ഥലങ്ങള്‍, രോഗികളുടെ മുറികള്‍, ഫിസിയോതെറാപ്പി നടത്തുന്ന സ്ഥലങ്ങള്‍, വസ്ത്രം മാറാനുള്ള മുറി, ശുചിമുറി, സലൂണുകള്‍, വിമന്‍സ് ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സുരക്ഷാ ക്യാമറകള്‍ നിര്‍മ്മിക്കുക, ഇറക്കുമതി, വില്‍പ്പന, ഇവ സ്ഥാപിക്കുക, പ്രവര്‍ത്തിപ്പിക്കുക, പരിപാലിക്കുക തുടങ്ങിയവയ്‌ക്കെല്ലാം മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും നിര്‍ദ്ദേശമുണ്ട്. മന്ത്രാലയങ്ങളിലും സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും നിരീക്ഷണ ക്യാമറകള്‍…

Read More

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ് : മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. വണ്ടൂർ പുളിക്കൽ സ്വദേശി പത്തുതറ ഷൗക്കത്ത് അലിയാണ് മരിച്ചത്. 61 വയസ്സായിരുന്നു. 30 വർഷത്തോളമായി സൗദിയിൽ പ്രവാസിയായിരുന്ന ഇയാൾക്ക് താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന ഉണ്ടായതിനെത്തുടർന്ന് പെട്ടെന്ന് മരിക്കുകയുമായിരുന്നു.നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദ അൽഫൈഹ മസ്ജിദ് റഹ്മ മഖ്ബറയിൽ ഖബറടക്കി. മകൻ ഷാഹിർ ജിദ്ദയിലുണ്ട്. പിതാവ്: എരഞ്ഞിക്കൽ മുഹമ്മദ്, മാതാവ്: ഖദീജ, ഭാര്യ: റഹീന. 

Read More

നിരോധിത മേഖലയിൽ നായാട്ട് 16 സദേശികൾ അറസ്റ്റിൽ

സൗദി :  സൗദിയിൽ നായാട്ട് നിരോധിത മേഖലയിൽ മൃഗങ്ങളെ വേട്ടയാടിയതിന് 16 സദേശികളെ സൗദി പരിസ്ഥിതി സുരക്ഷ സേന അറസ്റ്റ് ചെയ്തു. നായാട്ട് നിരോധിച്ചിരിക്കുന്ന പ്രദേശങ്ങളിലും മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവിലും ഇമാം അബ്ദുൽ അസീസ് ബിൻ മുഹമ്മദ് റോയൽ റിസർവിലുമുള്ള നിരോധിത സ്ഥലങ്ങളിലും മൃഗങ്ങളെയും പക്ഷികളെയും വേട്ടയടിയതിനാണ് അറസ്റ്റ്.17 തോക്കുകളും 4,870 വെടിയുണ്ടകളും വേട്ടയാടി പിടിച്ച 74 പക്ഷികളെയും അറസ്റ്റിലായവരുടെ പക്കൽ നിന്നും കണ്ടെത്തി. ലൈസൻസില്ലാതെ പ്രകൃതി സംരക്ഷിത മേഖലയിൽ പ്രവേശിക്കുന്നവർക്ക് 5,000 റിയാലും…

Read More

സൗദിയിൽ സ്കൂൾ ബസ്സിൽ കുട്ടിയുടെ മരണം : ഡ്രൈവറുടെ അശ്രദ്ധ

റിയാദ്  : സൗദി അറേബ്യയിലെ ഖത്വീഫിൽ സ്കൂൾ ബസിനുള്ളിൽ കുട്ടി ശ്വാസം മുട്ടി മരിച്ചു. ഖത്തീഫ് ഗവർണറേറ്റിൽ ഞായറാഴ്ച ഉച്ചയോടെഹസൻ അലവി എന്ന വിദ്യാർഥിയാണു ശ്വാസംമുട്ടി മരിച്ചത്. ഡ്രൈവർ വാടകയ്‌ക്കെടുത്ത് ഓടിച്ചിരുന്ന സ്വകാര്യ ബസിൽ കുട്ടികൾ എല്ലാം ഇറങ്ങിയോ എന്നുറപ്പുവരുത്തുന്നതിൽ ഡ്രൈവർക്ക് വന്ന വീഴ്ചയാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് വക്താവ് സയീദ് അൽ ബഹാസ് പറഞ്ഞു. കിഴക്കൻ മേഖലയിലെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറൽ ഓഫ് എജ്യുക്കേഷൻ ഡോ: സാമി അൽ ഉതൈബിയ സ്കൂൾ സന്ദർശിച്ച്…

Read More

സൗദിയിൽ മേൽപ്പാലത്തിൽ നിന്ന് ജീപ്പ് താഴെ കാറിന് മുകളിൽ വീണപകടം ; കാർഡ്രൈവർ മരിച്ചു

റിയാദ് : റിയാദിൽ അമിത വേഗം മൂലം നിയന്ത്രണം വിട്ട ജീപ്പ് മേൽപാലത്തിൽ നിന്നും താഴേക്കു വീണ് ഒരാൾ മരിച്ചു. ഉത്തര റിയാദിൽ കിങ് ഫഹദ് റോഡ് മേൽപാലത്തിൽ നിന്ന് ജീപ്പ് താഴെ കാറിനു മുകളിലേക്ക്‌ പതിക്കുകയായിരുന്നു . അപകടത്തിൽ കാർ തകർന്നു. കാർ ഡ്രൈവറാണ് അപകടത്തിൽ മരിച്ചത്. ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Read More

സൗദിയിൽ ട്രെയിലറുകൾ കൂട്ടിയിടിച്ചു; ഡ്രൈവർ വെന്തു മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ ശനിയാഴ്ച അല്‍ബാഹ കിംഗ് ഫഹദ് ചുരംറോഡിൽ ട്രെയിലറുകൾ കൂട്ടിയിടിച്ച് കത്തി ഡ്രൈവർ വെന്തുമരിച്ചു. തെക്കൻ പ്രവിശ്യയിൽ ട്രെയിലറുകള്‍ കൂട്ടിയിടിച്ച് കത്തിയ അപകടത്തിൽ ഒരു ട്രെയിലറിന്റെ ഡ്രൈവർ വെന്തുമരിക്കുകയായിരുന്നു .രണ്ടാമത്തെ ട്രെയിലറുടെ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ഇരു ട്രെയിലറുകളിലും തീ പടര്‍ന്നുപിടിക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സ് യൂനിറ്റുകളാണ് തീയണച്ചത്. കിംഗ് ഫഹദ് ചുരംറോഡില്‍ അല്‍മഖ്‌വാ ദിശയില്‍ ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് അപകടം. പരിക്കേറ്റയാളെ അല്‍മഖ്‌വാ ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

സൗദിയിൽ കപ്പലിന് തീ പിടിച്ചു ; ആളപായമില്ല , 25 പേരെയും ഉടനടി രക്ഷപ്പെടുത്തി

റിയാദ് : സൗദി അറേബ്യയിയിൽ ജിസാൻ തുറമുഖത്തിന് 123 നോട്ടിക്കൽ മൈൽ അകലെ കപ്പലിന് തീ പിടിച്ചു. തീപിടുത്തമുണ്ടായെങ്കിലും ഉടനടി രക്ഷാപ്രവർത്തനങ്ങൾ നടത്തിയതിനാൽകപ്പലില്‍ നിന്ന് 25 ജീവനക്കാരെയും സൗദി അതിര്‍ത്തി രക്ഷാ സേന രക്ഷിച്ചു. സൗദി അറേബ്യയിലെ ജിസാന്‍ തുറമുഖത്തിന് വടക്കുപടിഞ്ഞാറ് ദിശയില്‍ 123 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് കപ്പലിന് തീപിടിച്ചത്. ഉടന്‍ തന്നെ അടിയന്തര സഹായം തേടിയുള്ള സന്ദേശം കപ്പലില്‍ നിന്ന് ജിദ്ദയിലെ സെര്‍ച്ച് ആന്റ് റെസ്ക്യൂ കോര്‍ഡിനേഷന്‍ സെന്ററില്‍ ലഭിച്ചു. തുടർന്ന് സൗദി…

Read More