
സൗദിയിൽ ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ വിപണനം ചെയ്ത നാല് കടകൾ അടച്ച് പൂട്ടി ; ലഭിച്ചത് 17 ടൺ വരെ ഉപയോഗശൂന്യ ഭക്ഷ്യ വസ്തുക്കള്‍
ദമ്മാം : സൗദി അറേബ്യയില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഉപയോഗശൂന്യമായ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടിയതിനെത്തുടർന്ന് നാലു കടകള്‍ അടപ്പിച്ചു. ദമ്മാം നഈരിയയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര കേന്ദ്രത്തില്‍ നിന്ന് 17 ടണ്‍ ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കളാണ് നഗരസഭാ അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചത്. ഫ്രീസറുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാല്‍ ഐസ് ഉരുകിയ ശേഷം വീണ്ടും ഫ്രീസ് ചെയ്ത് വില്‍പ്പനയ്ക്ക് സൂക്ഷിച്ച ഫ്രോസണ്‍ ഭക്ഷ്യവസ്തുക്കളാണ് പരിശോധനയില്‍ പിടിച്ചെടുത്ത് നശിപ്പിച്ചത്. തെറ്റായ രീതിയില്‍ സൂക്ഷിച്ചത് കൊണ്ട് കേടായ ഭക്ഷ്യവസ്തുക്കള്‍ നഗരസഭാ അധികൃതര്‍ നടത്തിയ പരിശോധനയില്‍…