
സൗദിയിൽ ഓരോമണിക്കൂറിലും ശരാശരി 7 വിവാഹമോചനങ്ങൾ നടക്കുന്നുവെന്ന് റിപ്പോർട്ട്
റിയാദ് :സൗദി അറേബ്യയിൽ വിവാഹമോചനങ്ങളുടെ കണക്ക് പ്രതിദിനം ഉയർന്നുവരികയാണ്. പ്രതിദിനം 168 വിവാഹ മോചനങ്ങൾ നടക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ പറയുന്നത്. പ്രതിദിനം 168 കേസുകൾ എന്ന് പറയുമ്പോൾ ഓരോ മണിക്കൂറിലും ശരാശരി ഏഴ് വിവാഹമോചന കേസുകള്‍ സംഭവിക്കുകയും ചെയ്യുന്നതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്ക് അനുസരിച്ച് 2020ലെ അവസാന കുറച്ച് മാസങ്ങളില്‍ ആകെ 57,595 വിവാഹ മോചന കേസുകളിലാണ് വിധി പറഞ്ഞിട്ടുള്ളതെന്ന് അല്‍ യോം ദിനപ്പത്രം…