
സൗദിയിൽ തൊഴിൽ നിയമ ലംഘനം നടത്തിയ ഒമ്പത് റിക്രൂട്ടിങ് കമ്പനികളുടെ ലൈസൻസ് റദ്ദാക്കി; 17 സ്ഥാപനങ്ങളുടെ ഓഫീസുകൾക്ക് താൽക്കാലിക വിലക്ക്
സൗദിയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ കടുത്ത തൊഴിൽ നിയമ ലംഘനം നടത്തിയ ഒമ്പത് റിക്രൂട്ടിങ് കമ്പനികളുടെ ലൈസൻസുകൾ പൂർണമായും റദ്ദാക്കി. മാനവവിഭവശേഷി മന്ത്രാലയത്തിന്റേതാണ് നടപടി. നിയമ ലംഘനത്തിലേർപ്പെട്ട മറ്റു 17 സ്ഥാപനങ്ങളുടെ ഓഫീസുകൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു. തൊഴിൽ റിക്രൂട്ടിങ്ങുമായി ബന്ധപ്പെട്ട കടുത്ത നിയമ ലംഘനങ്ങൾ കണ്ടെത്തിയ കമ്പനികളെയാണ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ലൈസൻസ് റദ്ദാക്കിയത്. ജൂൺ ജൂലൈ മാസങ്ങളിലായാണ് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നടപടികൾ സ്വീകരിച്ചത്. ഇവയിൽ കൂടുതലും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന…