
സൗദിയിൽ എത്തുന്ന ഗാർഹിക തൊഴിലാളികളുടെ ഉത്തരവാദിത്തം റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കായിരിക്കുമെന്ന് ജവാസാത്ത
ഗാർഹിക തൊഴിലാളികൾ സൗദി അറേബ്യയിൽ ആദ്യമായി ജോലിക്ക് എത്തുമ്പോൾ റിക്രൂട്ട്മെന്റ് ഓഫീസുകൾക്കാണ് ഉത്തരവാദിത്തമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് അറിയിച്ചു. സൗദി അറേബ്യയിൽ നിന്ന് എക്സിറ്റ്, റീ എൻട്രി വീസയിൽ മടങ്ങിയെത്തിയ വീട്ടുജോലിക്കാരെ സ്വീകരിക്കേണ്ട ഉത്തരവാദിത്തം തൊഴിലുടമയ്ക്കാണെന്നും അധിക്യതർ വ്യക്തമാക്കി. ഇക്കാര്യത്തിൽ എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി ബന്ധപ്പെടാൻ ജവാസാത്ത് അറിയിച്ചു. സൗദി അറേബ്യയിൽ ജോലിക്ക് എത്തുമ്പോൾ വീട്ടുജോലിക്കാരായ സ്ത്രീകളെ സ്വീകരിക്കാൻ മറ്റുള്ളവരെ അധികാരപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഇലക്ട്രോണിക് സംവിധാനം വഴി അപേക്ഷിക്കാമെന്ന്…