
ഒരു മാസത്തിനുള്ളിൽ മൂന്നു മില്യൺ സന്ദർശകരുമായി റിയാദ് സീസണ്‍
റിയാദ് : റിയാദ് സീസണ്‍ 2022-ന്റെ ആദ്യ മാസം പിന്നിടുമ്പോൾ കാഴ്ചക്കാർ മൂന്ന് മില്യൺ പിന്നിടുന്നു. മുപ്പത് ലക്ഷത്തിൽ അധികം സന്ദര്‍ശകരെത്തിയതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അറിയിച്ചു. ബിയോണ്ട് ഇമാജിനേഷന്‍’ എന്ന പ്രമേയത്തില്‍ ആരംഭിച്ച സീസണിന്റെ മൂന്നാം പതിപ്പ്, രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള നിരവധി സന്ദര്‍ശകരെയാണ് ആകര്‍ഷിക്കുന്നത് . സന്ദര്‍ശകര്‍ സീസണിലെ മിന്നുന്ന പ്രദര്‍ശനങ്ങളും പ്രകടനങ്ങളും ആവേശകരവും വൈവിധ്യവുമാര്‍ന്ന വിനോദ പരിപാടികളും ആസ്വദിച്ചു. ലോകം സന്ദര്‍ശകരുടെ അരികിലെത്തിച്ച അനുഭവമായിരുന്നു സീസണിലെ ഓരോ കാഴ്ചയും. ഗെയിമുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍, പാര്‍ട്ടികള്‍,…