പെൺകുട്ടിയെ ആക്രമിച്ച രണ്ടു സൗദി പൗരന്മാരെ അറസ്റ്റ് ചെയ്തു

  റിയാദ് ; ദേശീയ ദിനാഘോഷങ്ങൾക്കിടയിൽ അൽ അഫ് ലാജ് മേഖലയിലെ പൊതുജന മധ്യത്തിൽ പെൺകുട്ടിയെ ആക്രമിച്ച രണ്ടു സൗദി പൗരന്മാരെ അറസ്റ്റ് ചെയ്തു. ആക്രമണ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി. നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷനു കൈമാറി. 

Read More

ദേശീയ ദിനാഘോഷതിനിടെ അപകടത്തിൽപ്പെട്ടവരെ രക്ഷിച്ച സുരക്ഷാഉദ്യോഗസ്ഥൻ മരിച്ചു

ദമാം : ദേശീയ ദിനാഘോഷങ്ങൾ നടക്കുന്നതിനിടെ സൗദിയിലെ അൽഹസയിൽ യുവതിയെയും മകനെയും വാഹനാപകടത്തിൽ നിന്ന് രക്ഷിച്ച സുരക്ഷാ ഉദ്യോഗസ്ഥൻ വാഹനമിടിച്ച് മരിച്ചു. ഫഹദ് ബിൻ സാലിം യൂസുഫ് മുഹമ്മദ് അൽകുലൈബ് ആണ് മരിച്ചത്. സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അമിത വേഗത്തിലെത്തിയ കാറിന് മുന്നിൽ നിന്ന് യുവതിയെയും മകനെയും സാഹസികമായി രക്ഷിച്ചെങ്കിലും കാർ ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ഇദ്ദേഹം മരിച്ചു . നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം സംസ്കരിച്ചു.

Read More

യാത്രക്കാർക്ക് കൈവശം വെക്കാവുന്ന പണത്തിന് പരിധി നിശ്ചയിച്ച് സൗദി എയർപോർട്ട്

റിയാദ് : കള്ളപ്പണം വെളുപ്പിക്കൽ, കള്ളക്കടത്ത് തുടങ്ങി നിയമവിരുദ്ധ പ്രവർത്തനം തടയുന്നതിന്റെ ഭാഗമായി സൗദി എയർപോർട്ട് വഴി യാത്ര ചെയ്യുന്ന ആളുകൾ 60,000 റിയാലോ അതിൽ കൂടുതലോ കൈവശം ഉണ്ടെങ്കിൽ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തണമെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. സൗദിയിലേക്കു വരുന്നവരും വിദേശത്തേക്കു പോകുന്നവരുമായ യാത്രക്കാർ 60,000 റിയാലിനെക്കാൾ കൂടുതൽ മൂല്യമുള്ള സാധനങ്ങൾ, പണം, ആഭരണം, വിലയേറിയ മറ്റു വസ്തുക്കൾ, വിദേശ കറൻസികൾ എന്നിവ ഉണ്ടെങ്കിലും വ്യക്തമാക്കണം. അതോറിറ്റിയുടെ വെബ്സൈറ്റിൽ ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച്…

Read More

കോട്ടയം മണർകാട് സ്വദേശി അനൂപ് എബ്രഹാം (43) റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.

കോട്ടയം മണർകാട് സ്വദേശി അനൂപ് എബ്രഹാം  റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.സൗദി അറേബ്യൻ മാർക്കറ്റിങ് കമ്പനി ക്വാളിറ്റി ഇൻസ്പെക്ടറായി ജോലിചെയ്ത് വരികയായിരുന്നു. 43 വയസ്സ് ആയിരുന്നു.സംസ്കാരം നാട്ടിൽ ആയിരിക്കും. ഭാര്യ: അനീജ മറിയം ജോസഫ്. മകൾ: റെബേക്ക എബ്രഹാം

Read More

സൗദിയിൽ ആദ്യമായി വനിതയെ ബഹിരാകാശത്തേക്ക് അയക്കുന്ന പദ്ധതിക്ക് തുടക്കം

 റിയാദ് : ചരിത്രത്തിലിടം നേടാൻ സൗദിയും തയ്യാറായിക്കൊണ്ട് സൗദി സ്‌പേസ് കമ്മിഷൻ 2023ൽ ആദ്യമായി വനിതയെ ബഹിരാകാശത്തേയ്ക്ക് അയക്കുന്നതിനുള്ള പദ്ധതിക്കു തുടക്കം കുറിച്ചു. രാജ്യത്തിന്റെ അഭിലാഷമായ വിഷൻ 2030 ന്റെ അവിഭാജ്യ ഘടകമാണ് സൗദി ബഹിരാകാശ പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായി വനിത ബഹിരാകാശ ദൗത്യം നിറവേറ്റുന്നതോടെ ഈ പദ്ധതി സൗദിയുടെ ചരിത്രത്തിൽ ഇടം പിടിക്കും. ദീർഘവും ഹ്രസ്വവുമായ ബഹിരാകാശ പറക്കലുകൾ നടത്താൻ കഴിവുള്ള സൗദി ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനാണു ഈ പ്രോഗ്രാം സമർപ്പിച്ചിരിക്കുന്നത്.ഇതോടെ ബഹിരാകാശ യാത്ര നടത്തുന്ന…

Read More

അൽ ഐൻ മൃഗശാലയിൽ ഇന്നും നാളെയും സൗജന്യ പ്രവേശനം

 യു എ ഇ സൗദി ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി അൽ ഐൻ മൃഗശാലയിൽ ഇന്നും നാളെയും (സെപ്റ്റംബർ 23, 24) മൃഗശാലയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.കൂടാതെ അൽ ഐൻ സഫാരി യാത്രകൾക്ക് മൃഗശാല 50 ശതമാനം കിഴിവും വാഗ്ദാനം ചെയ്യുന്നു. മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കൽ, അവയുമായുള്ള അടുത്ത കൂടിക്കാഴ്ചയുൾപ്പെടെ സന്ദർശകർക്ക് വിവിധവിനോദ സഞ്ചാര അനുഭവങ്ങൾ ആസ്വദിക്കാനുള്ള അവസരം ലഭിക്കും. സൗദി സ്ഥാപക പിതാവിനെ ആദരിക്കുന്ന വാസ്തുവിദ്യാ വിസ്മയമായ ഷെയ്ഖ് സായിദ് ഡെസേർട്ട് ലേണിംഗ് സെന്റർ, വ്യത്യസ്ത മൃഗങ്ങളെ…

Read More

കാൽനടയാത്രക്കാരെയും, വാഹനങ്ങളേയും ആക്രമിച്ചതിന് സൗദിയിൽ 32 പേർ അറസ്റ്റിൽ

സൗദി അറേബ്യയിൽ രണ്ടിടങ്ങളിലായി കാൽനടയാത്രക്കാരെ ഉപദവിച്ചതിനും, വാഹനങ്ങൾ ആക്രമിച്ച് ഗതാഗതം തടസ്സപ്പെടുത്തിയതിനും 32 പേരെ സൗദി പോലീസ് അറസ്റ്റ് ചെയ്തു.വ്യാഴം വെള്ളി ദിവസങ്ങളിലാണ് അക്രമാസക്തമായ രീതിയിൽ പെരുമാറിയ ഒരു കൂട്ടം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തത്.പാർക്കിൽ കാൽനടയാത്രക്കാരെ ശല്യം ചെയ്തതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും ഔദ്യോഗിക വാഹനങ്ങളെ ആക്രമിച്ചതിനും 17 പേരെയാണ് സമീപപ്രദേശങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തത്. 14 സൗദി പൗരന്മാരും 3 പ്രവാസികളും ഉണ്ടായിരുന്നു. രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയിലെ ഹഫ്ർ അൽ-ബാറ്റിൻ പോലീസ് വ്യാഴാഴ്ചയാണ് ഇവരെ അറസ്റ്റ്…

Read More

ജിദ്ദയുടെ ആകാശത്ത് വർണ്ണങ്ങൾ വാരി വിതറി എയർഫോഴ്‌സ്‌ വിമാനങ്ങൾ

92–ാമത് സൗദി ദേശീയ ദിനാചാരണത്തിന്റെ ഭാഗമായ് ജിദ്ദയുടെ ആകാശത്ത്‌ വർണ വിസ്മയം തീർത്ത് റോയൽ എയർഫോഴ്സ് വിമാനങ്ങൾ. ആദ്യ പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് കടൽത്തീരത്തിനു മുകളിലൂടെ പറന്ന വിമാനങ്ങൾ ജിദ്ദയുടെ ആകാശത്ത്‌ മിന്നുന്ന പ്രകടനങ്ങളാണ് കാഴ്ച്ച വച്ചത്. റോയൽ സൗദി എയർഫോഴ്‌സിലെ സൈനികർ വിവിധതരം വിമാനങ്ങൾ കൊണ്ട് ആകാശത്ത് വർണ്ണമഴ പെയ്യിച്ചപ്പോൾ ജനങ്ങൾ ആവേശ ഭരിതാരാവുകയായിരുന്നു. സൗദിയിലെ 14 നഗരങ്ങളിലും ദേശീയ ദിന എയർ ഷോയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും റോയൽ സൗദി എയർഫോഴ്‌സ് പൂർത്തിയാക്കിയതായി സൗദി പ്രതിരോധ…

Read More

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചത് മലയാളിയെ ; സമ്മാനത്തുക 65 ലക്ഷം

  ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇത്തവണ ഭാഗ്യം തുണച്ചത് മലയാളിയെയാണ്.ബിഗ് ടിക്കറ്റിന്റെ വാരാന്ത്യ നറുക്കെടുപ്പിൽ 3 ലക്ഷം ദിർഹമാണ് ഖത്തറിൽ ജോലി ചെയ്യുകയായിരുന്നരാകേഷ് ശശിധരൻ എന്ന മലയാളിക്ക് ഓണസമ്മാനമായി ലഭിച്ചിരിക്കുന്നത്.ഇത് 65 ലക്ഷം ഇന്ത്യൻ രൂപയാണ്.സുഹൃത്തുക്കളുമായി ചേർന്നെടുത്ത ബിഗ് ടിക്കറ്റായതുകൊണ്ടുതന്നെ ആനുപാതികമായി സമ്മാനത്തുക പങ്കിട്ടെടുക്കും. 1992അബുദാബിയിൽ ആരംഭിച്ച ഈ ബിഗ് ടിക്കറ്റ് സംവിധാനത്തിൽ, സമ്മാനതുകകൾ കൊണ്ട് ഒറ്റ രാത്രിയിൽ ജീവിതം മാറിമറിഞ്ഞ ഒട്ടേറെപ്പേരുണ്ട്. അതുകൊണ്ടുതന്നെ മലയാളികൾ ഉൾപ്പെടെ എല്ലാ രാജ്യക്കാരും ഭാഗ്യപരീക്ഷണങ്ങൾ നടത്താറുണ്ട്. ഒരു മില്യൺ ദിർഹത്തിൽ…

Read More

സൗദിയിൽ ബസ്സിനു പിന്നിൽ ട്രക്കിടിച്ച് രണ്ട് മരണം

സൗദിൽ തൊഴിലാളികൾ സഞ്ചരിച്ച ബസ്സ് അപകടത്തിൽപ്പെട്ട് രണ്ടു പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ 6 മണിക്ക് തുറഫ്‌ നഗരത്തിലെ അറാർ ഹൈവേയിൽ തൊഴിലാളികളെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്ന ബസ്സിന്‌ പുറകിൽ ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ മരിച്ചവരും പരിക്കുകൾ പറ്റിയിരിക്കുന്നവരും കിഴക്കൻ ഏഷ്യക്കാരായ തൊഴിലാളികളാണ്. ബസ്സിന്റെ പിന്നിലിരുന്ന രണ്ട് തൊഴിലാളികൾ ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരിക്കുകയായിരുന്നു,. എന്നാൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടം നടന്ന ഉടനെത്തന്നെ റെഡ്‌ക്രെസന്റ്…

Read More