സൗദിയിൽ മക്കയിലേക്ക് പോവുകയായിരുന്ന ബസ്സ് അപകടത്തിൽപെട്ട് 38 പേർക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയില്‍ തായിഫ് അല്‍ സെയില്‍ റോഡിൽ ബസപകടത്തില്‍ 38 പേര്‍ക്ക് പരിക്ക്. മക്കയിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. 50 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. സംഭവം അറിഞ്ഞ ഉടന്‍ എട്ട് ആംബുലന്‍സുകള്‍ സ്ഥലത്തെത്തിയിരുന്നു. റെഡ് ക്രസന്റ് തായിഫ് ഹെല്‍ത്തുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ 38 പേരില്‍ 27 പേരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ബസ് തലകീഴായി മറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. റിയാദ്: സൗദി അറേബ്യയില്‍ തായിഫ് അല്‍ സെയില്‍ റോഡിൽ ബസപകടത്തില്‍…

Read More

സൗദിയിൽ മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

റിയാദ്: കഴിഞ്ഞ ദിവസം റോദയിലെ താമസ സ്ഥലത്ത് മരണമടഞ്ഞ ആലപ്പുഴ പുറക്കാട് സ്വദേശി വടക്കേ തട്ടത്തുപറമ്പില്‍ ബിജു വിശ്വനാഥന്റെ മൃതദേഹം നാട്ടിലെത്തിച്ചു. 47 വയസ്സായിരുന്നു. റൗദയിലെ ടോപ്പ് ഓഫ് വേള്‍ഡ് എന്ന സ്വകാര്യ സ്ഥാപനത്തില്‍ ഇലക്ട്രീഷ്യന്‍ ആയി ജോലി ചെയ്തുവരികയായിരുന്നു.6 മാസങ്ങൾക് മുൻപ് സൗദിയിൽ ജോലിയിൽ പ്രവേശിച്ച ശേഷം കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് മരണപ്പെട്ട നിലയില്‍ കാണപ്പെടുകയായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നല്‍കി. ഇന്ത്യന്‍ എംബസ്സിയുടെയും…

Read More

സോഷ്യൽമീഡിയ വഴി നടത്തിയ അസഭ്യവർഷം ;സൗദിയിൽ യുവാവ് പിടിയിൽ

റിയാദ്: സൗദി അറേബ്യയില്‍ സാമൂഹിക മാധ്യമം വഴി ലൈംഗിക ചുവയിൽ അസഭ്യവർഷം നടത്തിയ സൗദി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് അല്‍മു അജബ് ഉത്തരവിട്ടതിനെ തുടർന്ന് സൗദി യുവാവിനെ റിയാദില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ടിക് ടോക് വീഡിയോയില്‍ മറ്റൊരാൾക്കെതിരെ അസഭ്യ ഭാഷയിൽ സംസാരിക്കുന്ന സൗദി പൗരന്റെ വിഡിയോ വൈറൽ ആവുകയായിരുന്നു.വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പൊലീസ് പിടിയിലായത്. നിയമാ നടപടികള്‍ പൂര്‍ത്തിയാക്കി…

Read More

സാമ്പത്തിക ക്രമക്കേടും അഴിമതിക്കേസുകളും ; സൗദിയിൽ നിരവധി പേർ അറസ്റ്റിൽ

റിയാദ് : സാമ്പത്തിക ക്രമക്കേടുകളിലും , അഴിമതിക്കേസുകളിലും പെട്ട 97 ഓളം പേര് സൗദി അറേബ്യയിൽ അറസ്റ്റിലായി. ഒരു മാസത്തിനിടെ അഴിമതിക്കേസുകളിലും കൈക്കൂലി, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്തവരാണ് അറസ്റ്റിലായത്. ചിലരെ ജാമ്യത്തിൽ വിട്ടയച്ചതായും അഴിമതി വിരുദ്ധ അതോറിറ്റി (നസ്ഹ) വ്യക്തമാക്കി. പ്രതിരോധം, ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ ഗ്രാമകാര്യം ഭവനം, ഗതാഗതം ലോജിസ്റ്റിക്സ് മന്ത്രാലയങ്ങളിലെ സംശയം തോന്നിയ 147 പേരെ കഴിഞ്ഞ മാസം ചോദ്യം ചെയ്തു. 3,164 നീരീക്ഷണ…

Read More

റിയാദിൽ മുത്തശ്ശിയുടെ മൃദദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച പേരമകൻ പിടിയിൽ

റിയാദ്: സൗദി അറേബ്യയില്‍ സ്വന്തം മുത്തശ്ശിയുടെ മൃതദേഹം വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച 41കാരനായ പേരമകൻ പിടിയില്‍. മക്ക പ്രവിശ്യയുടെ ഭാഗമായുള്ള റാബിഗ് ഗവര്‍ണറേറ്റിലാണ് സംഭവം. എഴുപതുകാരിയായ മുത്തശ്ശിയും പേരമകനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. മുത്തശ്ശിയുടെ ബന്ധുക്കള്‍ ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴെല്ലാം പേരമകനാണ് ഫോണെടുത്തിരുന്നത്. കുറച്ചു ദിവസങ്ങളായി മുത്തശ്ശിയെ ഫോണിൽ ലഭിക്കാതാവുകയും മുത്തശ്ശി ഉറങ്ങുകയാണെന്ന് പലതവണ ആവര്‍ത്തിച്ചതോടെ സംശയം തോന്നിയ ബന്ധുക്കളില്‍ ഒരാള്‍ മുത്തശ്ശിയുടെ വിവരം അന്വേഷിച്ച് വീട്ടിലെത്തി. വാതിലില്‍ മുട്ടി വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനാല്‍ ഇയാള്‍ സുരക്ഷാ വകുപ്പുകളെ…

Read More

ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു

മലപ്പുറം മമ്പാട് ചെറുമുണ്ട സ്വദേശി കൂടകക്കര ഷൗക്കത്ത്  ഹൃദയാഘാതം  മൂലം  സൗദിയിൽ മരിച്ചു. റിയാദ് ശുമൈസി ആശുപത്രിയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. 54 വയസ്സായിരുന്നു. മൃദദേഹം റിയാദിൽ സംസ്കരിക്കും. പിതാവ് – അലി (പരേതൻ )മാതാവ്: മറിയുമ്മ. ഭാര്യ: ആബിത, മക്കൾ: ജഹാസ്, റമീസ്, അനീസ്

Read More

ഉംറ തീർത്ഥാടനത്തിനായി പുറപ്പെട്ട കായംകുളം സ്വദേശി വിമാനത്തിൽ മരിച്ച നിലയിൽ

സൗദി : ഉംറ തീർത്ഥാടനത്തിനായി പുറപ്പെട്ട കായംകുളം സ്വദേശി വിമാനത്തിൽ മരിചു. ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് കൊച്ചിയിൽ നിന്നും കുവൈത്ത് വഴി ഉംറക്കെത്തിയ അഹമ്മദ് കോയ ജിദ്ധയിലേക്കുള്ള യാത്രയിൽ വിമാനത്തിനകത്ത് വച്ച് മരണപ്പെടുകയായിരുന്നു. കായംകുളം പുല്ലുകുളങ്ങര സ്വദേശിയാണ്. മരണവിവരം അറിഞ്ഞതിനെത്തുടർന്ന് മകൻ ദുബായിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി മയ്യിത് മക്കയിൽ ഖ ബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.പിതാവ്: കാസിം കുഞ്ഞ്, മാതാവ്: ഫാത്തിമ, ഭാര്യ: സീനത്ത് ബീവി, മക്കൾ:ഇനാസ്, ജാസിം, ഹസീന,മലയാളത്തിൽ ഒന്നിലേറെ കവിതാസമാഹാരങ്ങളും…

Read More

ദീർഘ, ഹ്രസ്വകാല വിദ്യാഭ്യാസ വീസകൾക്ക് അനുമതി നൽകി സൗദി

ജിദ്ദ : വിദ്യാർഥികൾക്കും ഗവേഷകർക്കും വിദഗ്ധർക്കും അക്കാദമിക് പഠനത്തിനും ഗവേഷണ സന്ദർശനത്തിനും പ്രയോജനമാകുന്ന ദീർഘ, ഹ്രസ്വകാല വിദ്യാഭ്യാസ വീസകൾ അനുവദിക്കാൻ സൗദി മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകി. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയുടെ പ്രതിവാര സമ്മേളനമാണ് ഈ തീരുമാനമെടുത്തത്. പുതിയ ദീർഘകാല വീസവിദ്യാർഥികൾ, ഗവേഷകർ, വിസിറ്റിങ് ട്രെയിനികൾ എന്നിവർക്ക് ഭാഷാ പഠനം, പരിശീലനം, ഹ്രസ്വ പ്രോഗ്രാമുകളിലെ പങ്കാളിത്തം, വിദ്യാർഥി എക്സ്ചേഞ്ച് പ്രോഗ്രാമുകൾ എന്നിവയ്ക്കായി ഹ്രസ്വകാല വീസ ഉപയോഗിക്കാം സമ്മേളനത്തിന്റെ തുടക്കത്തിൽ, സൗദി അറേബ്യയും സൗഹൃദ രാജ്യങ്ങളിലെ…

Read More

മുഹമ്മദ് ബിൻ സൽമാൻ സൗദി അറേബ്യൻ പ്രധാനമന്ത്രി ; ഇത് ചരിത്രം

റിയാദ് : ഇതുവരെ രാജാക്കന്മാര്‍ മാത്രമലങ്കരിച്ചിരുന്ന പ്രധാനമന്ത്രിപദം സ്വീകരിച്ച് മുഹമ്മദ് ബിൻ സൽമാൻ. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായിരുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ സൗദി അറേബ്യയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. . ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പുതിയ പ്രതിരോധ മന്ത്രിയായി നിയോഗിച്ചു. വിദ്യാഭ്യാസ മന്ത്രിയായി യൂസുഫ് ബിന്‍ അബ്ദുല്ല അല്‍ ബുനയ്യാനെയും ഉപപ്രതിരോധ മന്ത്രിയായി തലാല്‍ അല്‍ ഉതൈബിയും പ്രവർത്തിക്കും. ഊര്‍ജ മന്ത്രി പദവിയില്‍ അബ്ദുല്‍…

Read More

ഹൃദയാഘാതത്തെ തുടർന്ന് തഞ്ചാവൂർ സ്വദേശി റിയാദിൽ മരിച്ചു

റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് തഞ്ചാവൂർ സ്വദേശി റിയാദിൽ മരിച്ചു. തമിഴ്‌നാട് തഞ്ചാവൂർ മൈലാടുതുറൈ സ്വദേശി ഹസ്സൻ ഫാറൂഖ് ആണ് മരിച്ചത്. 39 വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഹയാത്ത്​ നാഷനൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.ആറ് വർഷമായി റിയാദിലുള്ള ഹസ്സൻ ഫാറൂഖ് ഹൗസ് ഡ്രൈവറാണ്​. നാല് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങി വന്നത്. മലയാളികളുമായും വിവിധ മലയാളി സംഘടലയാളികളുമായും ബന്ധമുള്ള ഹസ്സൻ സാമൂഹിക ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നു.പിതാവ്: മുഹമ്മദ് റസൂൽ. മാതാവ്:…

Read More