
വാർത്തകൾ ഇതുവരെ
വിഴിഞ്ഞത്ത് സമരം കടുപ്പിച്ച് മത്സയ തൊഴിലാളികള്‍. തിരുവനന്തപുരത്ത് എട്ടിടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിക്കു്ന്നു. 11മണിയോടെ സെക്രട്ടറേയേറ്റിലേക്ക് മാര്‍ച്ച്. സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന്് പിന്മാറാതെ പിന്നോട്ടില്ലെന്ന് സമരക്കാര്‍. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചാണ് സമരം. അതിരൂപതക്ക് കീഴിലെ ആറ് ഫെറോനകളുടെ നേതൃത്വത്തിലാണ് സമരം. ആറ്റിങ്ങല്‍. ചാക്ക, തിരുവല്ലം-വിഴിഞ്ഞം, സ്റ്റേഷന്‍കടവ്, പൂവാര്‍, ഉച്ചക്കട എന്നിവടങ്ങളിലടക്കം സമരം പുരോഗമിക്കുന്നു. വള്ളങ്ങളും വലകളും ഉള്‍പ്പെടെയാണ് മത്സ്യത്തൊഴിലാളികള്‍ സമരത്തിനെത്തിയിരിക്കുന്നത്. പ്രധാനപ്പെട്ട ഏഴ് ആവശ്യങ്ങളാണ് മത്സ്യത്തൊഴിലാളികള്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചിരിക്കുന്നത്. ഇതില്‍ ഒരെണ്ണം പോലും…