
വേഗപ്പോരിന് ഒരുങ്ങി ഖത്തർ ; ലുസൈൽ അന്താരാഷ്ട്ര സർക്യൂട്ട് സജ്ജം
റേസിങ് ട്രാക്കിൽ മിന്നിൽ വേഗത്തിൽ ചീറിപ്പായുന്ന കാറോട്ടക്കാർ മാറ്റുരക്കുന്ന ഫോർമുല വൺ കാറോട്ട പരമ്പരയിലെ ഖത്തർ ഗ്രാൻഡ്പ്രീ പോരാട്ടങ്ങൾക്കായി ലുസൈൽ അന്താരാഷ്ട്ര സർക്യൂട്ട് ഒരുങ്ങി. സീസണിലെ 23ാമാത്തെ ഗ്രാൻഡ്പ്രീ പോരാട്ടത്തിനാണ് ഖത്തർ വേദിയാകുന്നത്. ഖത്തറും, പിന്നാലെ അബൂദബിയും കഴിയുന്നതോടെ സീസൺ പോരാട്ടങ്ങൾക്ക് കൊടിയിറങ്ങും. സീസണിലെ കിരീട നിർണയം കഴിഞ്ഞാണ് ലോകത്തിലെ അതിവേഗക്കാരായ ഡ്രൈവർമാർ ഖത്തറിലേക്ക് വിമാനം കയറുന്നത്. ലാസ് വെഗാസ് ഗ്രാൻഡ്പ്രീയോടെ തന്നെ സീസിണലെ കിരീടം റെഡ്ബുള്ളിന്റെ മാക്സ് വെസ്റ്റപ്പൻ ഉറപ്പിച്ചു കഴിഞ്ഞു. ഖത്തർ ഉൾപ്പെടെ രണ്ട്…