
പ്രദേശിക അന്തർദേശീയ വിഷയങ്ങളിൽ ഖത്തറിൻ്റെ ഇടപെടലുകൾ അഭിമാനകരം – ഡോ.മാജിദ് അൽ അൻസാരി
പ്രാദേശികമായും അന്തർദേശീയ തലത്തിലും ഖത്തർ തുടരുന്ന ഫലപ്രദമായ രാഷ്ട്രീയ ഇടപെടലുകളിൽ അഭിമാനിക്കുന്നെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി. രാഷ്ട്രീയ ഇച്ഛാശക്തിയിലൂടെ പ്രദേശത്തിനും ലോകത്തിനുമായി ഏറ്റവും മികച്ചത് കരസ്ഥമാക്കാൻ ഖത്തർ ശ്രമിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ‘ദോഹ ഫോറം 2024’ൽ സമകാലിക ജിയോപൊളിറ്റിക്കൽ വെല്ലുവിളികളെ നേരിടാനുള്ള നയതന്ത്ര സ്ട്രാറ്റജി എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തർക്കങ്ങളും അഭിപ്രായഭിന്നതകളും പരിഹരിക്കാനും, ലക്ഷ്യം നേടുന്നതിനായി അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാനാവശ്യമായ സ്ട്രാറ്റജി രൂപപ്പെടുത്തിയതായും…