ഖത്തറില്‍ സന്ദര്‍ശക വിസക്കാര്‍ക്ക് ഇനി ആരോഗ്യ ഇൻഷുറൻസ് നിർബന്ധം

ഖത്തറില്‍ സന്ദര്‍ശക വിസക്കാര്‍ക്ക് ഇനി ആരോഗ്യ ഇൻഷുറൻസ് നിർബന്ധം. പ്രതിമാസം 50 ഖത്തര്‍ റിയാലാണ് ഇന്‍ഷുറന്‍സ് പ്രീമിയം. ഖത്തറില്‍ പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. പ്രവാസികളെല്ലാം ഇന്‍ഷുറന്‍സ് പരിധിയില്‍ വരുമെങ്കിലും ആദ്യഘട്ടത്തില്‍ സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്കാണ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിമാസം 50 ഖത്തര്‍ റിയാലാണ് ഇന്‍ഷുറന്‍സ് പ്രീമിയം. വിസാ കാലാവധി നീട്ടുമ്പോള്‍ പ്രീമിയവും അടയ്ക്കണം. അടുത്ത ഘട്ടത്തിലാകും തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്‍ഷുറന്‍സ് പരിധിയില്‍ വരിക. തൊഴിലാളികളുടെയും ജീവനക്കാരുടെയും അടിസ്ഥാന ചികിത്സാ സേവനങ്ങൾ കവർ ചെയ്യുന്ന…

Read More

ലോക കപ്പിൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയോടൊപ്പം സംഗീതവിസ്മയമൊരുക്കാൻ ബ്രിട്ടീഷ് ഗായകർ

ദോഹ∙:  ഫിഫ ലോകകപ്പിൽ ഖത്തർ ഫിൽഹാർമോണിക് ഓർക്കസ്ട്രയോടൊപ്പം(ക്യൂ പി ഒ )വിസമയമൊരുക്കാൻ ഇത്തവണ ബ്രിട്ടിഷ് ഗായകരാണ് എത്തുക . സംഗീത പ്രേമികൾക്ക് സർപ്രൈസ് നൽകിക്കൊണ്ട് ബ്രിട്ടീഷ് മുൻനിര ഗായകരായിരിക്കും എത്തുക. ഗായകരുടെ പേരുകൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും ക്യുപിഒ ഡപ്യൂട്ടി എക്‌സിക്യൂട്ടിവ് ഡയറക്ടർ നാസർ സഹിം വ്യക്തമാക്കി. ക്യുപിഒയും ബ്രിട്ടിഷ് കൗൺസിലും തമ്മിൽ സഹകരിച്ചായിരിക്കും സംഗീത പരിപാടി പ്രാവർത്തികമാക്കുക. ലോകകപ്പിനിടെയുള്ള വിനോദ, കലാ പരിപാടികളിലേക്ക് ആഗോള തലത്തിലുള്ള കലാകാരന്മാരെയാണ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി…

Read More

ഖത്തറില്‍ ഇന്ന് രാത്രി മുതല്‍ കാലാവസ്ഥാ കേന്ദ്രത്തിന്റെ ജാഗ്രതാ മുന്നറിയിപ്പ്

ദോഹ:  ഇന്ന് രാത്രി മുതല്‍ രാജ്യത്ത് ശക്തമായ മൂടല്‍ മടഞ്ഞ് രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് കാലാവസ്ഥാ കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. ഒക്ടോബര്‍ രണ്ട് ഞായറാഴ്ച രാത്രി മുതല്‍ ഒക്ടോബര്‍ നാല് ചൊവ്വാഴ്ച രാവിലെ വരെയായിരിക്കും മൂടല്‍ മഞ്ഞിന് സാധ്യത. ശക്തമായ മൂടല്‍ മഞ്ഞിനു സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ച രണ്ട് കിലോമീറ്ററോ അതില്‍ താഴെയോ ആവാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ട്വിറ്ററിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. രാജ്യത്തെ സ്വദേശികളും പ്രവാസികളും ഈ കാലയളവില്‍ പ്രത്യേക ജാഗ്രത…

Read More

ആവേശം കയറി ആരാധകർ ; പാരീസിൽ നിന്ന് സൈക്കിളിൽ ഖത്തറിലേക്ക്

ദോഹ ; ലോക കപ്പ് ആവേശം സിരയിൽ കയറുമ്പോൾ ആരാധർ ഫുട്ബാൾ പോര് കാണാൻ തിരഞ്ഞെടുക്കുന്ന മാർഗ്ഗങ്ങളും ഇപ്പോൾ ശ്രദ്ധയാർജ്ജിച്ചുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് 20 മുതൽ പാരിസിൽ നിന്നുള്ള 2 യുവാക്കൾ ഫുട്‌ബോൾ മാമാങ്കം കാണാൻ സൈക്കിളിൽ ഖത്തറിലേക്ക് യാത്രആരംഭിച്ചിരിക്കുകയാണ് . സ്വന്തം ടീം ഫ്രാൻസിന് ലോകകപ്പിന്റെ ഗാലറിയിൽ ആവേശം പകരാനുള്ള യാത്രയിലാണ് ഇരുവരും. ഫുട്ബാളിനെ സ്നേഹിക്കുന്ന മെഹ്ദിയും ഗബ്രിയേലുമാണ് പാരീസിൽ നിന്ന് ഓഗസ്റ്റ് 20ന് ഖത്തറിലേക്കുള്ള സൈക്കിൾ സവാരി തുടങ്ങിയത്. മനസ്സ് നിറയെ ഫുട്‌ബോൾ ആവേശവും സ്വന്തം…

Read More

ലോകകപ്പ് തയ്യാറെടുപ്പിൽ ഖത്തർ ആരോഗ്യമേഖലയും സജ്ജം

ദോഹ : ലോകകപ്പിനിനി 52 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ആരോഗ്യമേഖലയെ പൂർണ്ണ സജ്ജമാക്കി ഖത്തർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഒന്നിച്ചെത്തുമ്പോൾ മുൻകരുതലുകളുടെ ഭാഗമായി 16 പുതിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, 10 ആശുപത്രികൾ, വിദഗ്ധരായ ആരോഗ്യ പ്രവർത്തകർ, അത്യാധുനിക സംവിധാനങ്ങളോടെയുള്ള ആംബുലൻസ് ഉൾപ്പെടെ ഖത്തറിന്റെ ആരോഗ്യ മേഖല പൂർണ്ണ തയ്യാറെടുപ്പിലാണ്. ലോകകപ്പിലുടനീളം സ്റ്റേഡിയങ്ങളിൽ ഉൾപ്പെടെ ആംബുലൻസ് വകുപ്പിന്റെ മൊബൈൽ കമാൻഡ് യൂണിറ്റുകളും മേജർ ആക്‌സിഡന്റ് റെസ്‌പോൺസ് വാഹനങ്ങളും പെട്ടെന്നുള്ള ചികിത്സയ്ക്കായി ശീതീകരിച്ച താൽക്കാലിക ഫീൽഡ് ടെന്റുകളും…

Read More

വിമാന സർവീസുകൾ 12 ൽ നിന്ന് 42 ലേക്ക് ഉയർത്തി തുർക്കിഷ് എയർലൈൻ

ദോഹ∙ ഫിഫ ലോകകപ്പിലേക്കുള്ള ജനസാഗരം മുൻനിർത്തി കാണികൾക്ക് സുഗമയാത്ര ഒരുക്കാൻ ദോഹയിലേക്ക് കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് തുർക്കിഷ് എയർലൈൻ.നവംബർ ഒന്നു മുതൽ ഡിസംബർ 31 വരെ ഇസ്താൻബുൾ-ദോഹ പ്രതിവാര സർവീസുകളുടെ എണ്ണം നിലവിലെ 12 ൽ നിന്ന് 42 ആയി ഉയരും. മധ്യപൂർവ ദേശത്തെയും അറബ് ലോകത്തെയും പ്രഥമ ഫിഫ ലോകകപ്പ് ആഘോഷമാക്കാൻ തയാറെടുക്കുകയാണ് തുർക്കിഷ് വിമാന കമ്പനികളും. തുർക്കി വഴി ദോഹയിലേക്ക് എത്തുന്ന യാത്രക്കാർക്ക് ട്രാൻസിറ്റിനിടെ ഇസ്താൻബുള്ളിൽ സമയം ചെലവിടാനുള്ള സ്‌റ്റോപ്പ് ഓവർ പ്രോഗ്രാമുകളും…

Read More

കോഴിക്കോട് ചെറുവാടി സ്വദേശി സുബൈര്‍ അല്‍ കൗസരി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

  ദോഹ ∙ ഖത്തറിലെ സാമൂഹിക രംഗത്ത് സജീവമായ പ്രഭാഷകനും ഗ്രന്ഥകാരനുമായ കോഴിക്കോട് ചെറുവാടി സ്വദേശി സുബൈര്‍ അല്‍ കൗസരി ദോഹയില്‍ വാഹനം ഇടിച്ചു മരണമടഞ്ഞു. 56 വയസ്സായിരുന്നു. ഇന്നലെ ആഗോള ഇസ്‌ലാമിക പണ്ഡിതന്‍ ഡോ.യൂസുഫ് അല്‍ ഖറദാവിയുടെ മയ്യിത്ത് നമസ്‌കാരം കഴിഞ്ഞു മടങ്ങുന്നതിനിടെ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് പള്ളിക്ക് സമീപത്ത് വെച്ചാണ് വാഹനം ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രാത്രിയോടെ മരണം സംഭവിക്കുകയുമായിരുന്നു. ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം…

Read More

ലോകകപ്പ് ടിക്കറ്റുകൾ മൊബൈൽ ആപ് വഴി ഡൗൺലോഡ് ചെയ്യാൻ സൗകര്യമൊരുങ്ങുന്നു

ദോഹ∙ : ഒക്‌ടോബർ രണ്ടാം വാരം മുതൽ ഫിഫ ലോകകപ്പ് ടിക്കറ്റുകൾ മൊബൈൽ ആപ് വഴി ഡൗൺലോഡ് ചെയ്യാൻ സൗകര്യമൊരുക്കുമെന്ന് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി വ്യക്തമാക്കി.ഫിഫയാണ് പുതിയ ആപ്പ് പുറത്തിറക്കുന്നത്. ടിക്കറ്റെടുത്തവർക്ക് ഈ ആപ്പിലൂടെ ടിക്കറ്റുകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ടിക്കറ്റ് വിൽപനയുടെ ആദ്യ 2 ഘട്ടങ്ങളിലും നിലവിലെ അവസാന ഘട്ടങ്ങളിലും ടിക്കറ്റെടുക്കുന്നവർക്കെല്ലാം ആപ്പിലൂടെ മൊബൈൽ ടിക്കറ്റ് ലഭിക്കും. ഒന്നിലധികം മത്സരങ്ങൾക്ക് ടിക്കറ്റെടുത്തവരുടെ ടിക്കറ്റുകൾ വിവിധ സമയങ്ങളിലായിട്ടാണ് ആപ്പിൽ…

Read More

ലോക കപ്പ് അവസാനഘട്ട ടിക്കറ്റ് വില്പന ഇന്ന് 12 മണിക്ക് ആരംഭിക്കും

ദോഹ ; ഓരോ നാലു വർഷം കൂടുമ്പോഴും ലോകജനതയെ ഹരംകൊള്ളിക്കുന്ന ഫിഫ ലോകകപ്പിനു രണ്ടു മാസം ബാക്കിനിൽക്കേ ഇനിയും ലോകകപ്പ് ടിക്കറ്റെടുക്കാത്തവർക്ക് ഇന്നു മുതൽ ടിക്കറ്റെടുക്കാം. അവസാന ഘട്ട ടിക്കറ്റ് വിൽപന ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 12മണി മുതൽ ആരംഭിക്കും. ഇന്നു മുതൽ ആരംഭിക്കുന്ന അവസാനഘട്ട വിൽപന ടൂർണമെന്റിന്റെ ഫൈനൽ ദിനമായ ഡിസംബർ 18 വരെ തുടരും. അധികം താമസിയാതെ ഓവർ ദി കൗണ്ടർ വിൽപനയ്ക്കും തുടക്കമാകും.ടിക്കറ്റുകൾ https://www.fifa.com/fifaplus/en/tickets.എന്ന വെബ്സൈറ്റിൽ ലഭ്യമായിരിക്കും. കാറ്റഗറി ഒന്ന്, രണ്ട്,…

Read More

ഖത്തറിലെ ദോഹ, ഹമദ് വിമാനത്താവളങ്ങൾ മണിക്കൂറിൽ 100 വിമാനങ്ങൾ കൈകാര്യം ചെയ്യും

ദോഹ∙ : ഖത്തറിലെ ദോഹ, ഹമദ് വിമാനത്താവളങ്ങൾക്ക് സ്വന്തമായി വ്യോമ മേഖല യാഥാർത്ഥ്യമായതോടെ ഫിഫ ലോകകപ്പിനിടെ മണിക്കൂറിൽ 100 വിമാനങ്ങൾ കൈകാര്യം ചെയ്യും.ഈ മാസം 8നാണ് ലോകകപ്പുമായി ബന്ധപ്പെട്ട പുതിയ വ്യോമമേഖലാ ഡിസൈൻ പദ്ധതി ഉൾപ്പെടെയുള്ള എല്ലാ പദ്ധതികളും നയങ്ങളും ഖത്തർ എയർ ട്രാഫിക് കൺട്രോൾ സെന്റർ ആക്ടിവേറ്റ് ചെയ്തത്. സെന്റർ പ്രതിനിധി മുഹമ്മദ് അൽ അസ്മാക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 2 വിമാനത്താവളങ്ങളിൽ നിന്നായി 3 വിമാനങ്ങളുടെ ടേക്ക് ഓഫും ഇതേ സമയങ്ങളിലായി നടക്കും. വിമാനങ്ങളുടെ…

Read More