
ഖത്തറിൽ ഇറക്കുമതി ചെയ്ത ഇന്ത്യൻ ചെമ്മീനിനിൽ അണുബാധ ; ഉപയോഗിക്കരുതെന്ന് നിർദേശവുമായി പൊതുജനാരോഗ്യ മന്ത്രാലയം
ദോഹ : ഖത്തറിൽ ഇറക്കുമതി ചെയ്‍ത ഇന്ത്യന്‍ ചെമ്മീന്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. ചെമ്മീനിൽ അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. ശീതീകരിച്ചതും അല്ലാത്തതുമായ ഇന്ത്യന്‍ ചെമ്മീന്‍ ഉപയോഗിക്കരുതെന്ന് മന്ത്രാലയം അറിയിച്ചു . ഇറക്കുമതി ചെയ്‍ത മത്സ്യങ്ങളില്‍ ചിലത് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ലബോറട്ടറികളില്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അണുബാധ കണ്ടെത്തിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‍സൈറ്റിലും സോഷ്യല്‍ മീഡിയാ പേജുകളിലും അറിയിപ്പ് പോസ്റ്റ് ചെയ്‍തിട്ടുണ്ട്. അണുബാധ കണ്ടെത്തിയ ഇന്ത്യന്‍ ചെമ്മീന്‍ വിപണിയില്‍ നിന്ന് പൂര്‍ണമായും…