ഖത്തർ ലോകകപ്പ് ആരാധകർക്കായി 2.6 ലക്ഷം ഹയ്യാകാർഡുകൾ അനുവദിച്ചു

ഖത്തർ ലോകകപ്പ് ആരാധകർക്കായി ഇതുവരെ 2.6 ലക്ഷം ഹയ്യാകാർഡുകൾ അനുവദിച്ചതായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി.ലോകകപ്പ് വേദികളിലേക്ക് പ്രവേശിക്കാനും ലോകകപ്പ് സമയത്ത് ഖത്തറിലെത്താനും ഹയ്യാ കാർഡ് നിർബന്ധമാണ്. ഖത്തർ ലോകകപ്പിന്റെ ഫാൻ ഐഡിയാണ് ഹയ്യാകാർഡ്. ടിക്കറ്റ് സ്വന്തമാക്കിയവർക്ക് ഇതിനോടകം ഫാൻ ഐഡി അനുവദിച്ചതായി സുപ്രീം കമ്മിറ്റിയുടെ ഹയ്യ പ്ലാറ്റ്‌ഫോം എക്‌സിക്യുട്ടീവ് ഡയറക്ടർ വ്യക്തമാക്കി. ടിക്കറ്റിനൊപ്പം ഹയാ കാർഡ് കൂടി ഉള്ളവരെ മാത്രമാകും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുക. ഇവർക്ക് പൊതുഗതാഗത സംവിധാനങ്ങൾ സൗജന്യമായി ഉപയോഗിക്കാം. ലോകകപ്പ് സമയത്ത്…

Read More

ഖത്തറിന്റെ ആകാശ കരുത്തായി ടൈഫൂൺ ഫൈറ്റർ വിമാനങ്ങളുടെ ആദ്യബാച്ചെത്തി

ആകാശത്ത് കരുത്ത് പകരാൻ ടൈഫൂൺ ഫൈറ്റർ വിമാനങ്ങളുടെ ആദ്യ ബാച്ച് ഖത്തറിലെത്തി. അത്യാധുനിക നിരീക്ഷണ റഡാർ സംവിധാനങ്ങളുള്ള പോർ വിമാനമാണ് ടൈഫൂൺ. അമീരി വ്യോമ സേനയുടെ എഫ് 15, റാഫേൽ വിമാനങ്ങളുടെ ശ്രേണിയിലേക്കാണ് ടൈഫൂൺ എത്തുന്നത്. 2017 ലാണ് 24 ടൈഫൂൺ യൂറോ ഫൈറ്ററുകൾക്ക് ഖത്തർ ബ്രിട്ടണുമായി കരാറിലെത്തുന്നത്. 600 കോടി പൗണ്ടായിരുന്നു കരാർ തുക. ഇതിൽ ആദ്യ ബാച്ചാണ് എത്തിയത്. രാജ്യത്തിന്റെ സുരക്ഷയിൽ പ്രധാന പങ്കുവഹിക്കുന്നവയാണ് ഈ വിമാനങ്ങൾ. പ്രതിരോധ മേഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ്…

Read More

ലോകകപ്പ് കാണികൾക്കുള്ള ഹയാ കാർഡ് സുരക്ഷിതമെന്ന് അധികൃതർ; മത്സര ടിക്കറ്റ് എടുത്തവർക്കെല്ലാം കാർഡ് നിർബന്ധം

ലോകകപ്പ് കാണികൾക്ക് രാജ്യത്തേക്കും സ്റ്റേഡിയങ്ങളിലേക്കും പ്രവേശിക്കുന്നതിനുള്ള ഡിജിറ്റൽ ഹയാ കാർഡുകളിലെ ഡേറ്റകൾ സുരക്ഷിതമെന്ന് അധികൃതർ. കാണികൾക്കുള്ള ഫാൻ ഐഡിയായ ഹയാ കാർഡിൽ ഉടമകളുടെ വ്യക്തിഗത വിവരങ്ങളാണ് ഉള്ളത്. അതിനാൽ തന്നെ കാർഡുകളിലെ ഡേറ്റ സുരക്ഷിതമാക്കാൻ നൂതന സുരക്ഷാ സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ ഹയാ ഡിജിറ്റൽ പ്ലാറ്റ്‌ഫോം എക്‌സിക്യൂട്ടിവ് ഡയറക്ടർ അറിയിച്ചു. സ്മാർട് ഫോണുകളിൽ ഡിജിറ്റൽ ഹയാ കാർഡുകളുടെ സ്‌ക്രീൻ ഷോട്ട് എടുക്കാൻ കഴിയില്ലെന്നതാണ് പ്രധാന…

Read More