
സുഹൈൽ പ്രദർശനത്തിൽ താരമായ് മംഗോളിയൻ ഫാൽക്കൺ ;ലേലം ചെയ്തത് 9 ലക്ഷം റിയാലിന്
ദോഹയിൽ കത്താറ കൾച്ചറൽ വില്ലേജിൽ 5 ദിവസമായി നടന്നുകൊണ്ടിരിക്കുന്ന രാജ്യാന്തര പ്രദർശനമായ സുഹൈൽ പ്രദർശനത്തിൽ മംഗോളിയൻ ഫാൽക്കണെ ലേലം ചെയ്തത് 9 ലക്ഷം റിയാലിന് (911000). ഇത് ഏകദേശം 19935787 ഇന്ത്യൻ രൂപയാണ്. സുഹൈൽ പ്രദർശനത്തിലെ ഏറ്റവും വലിയ ആകർഷണം മംഗോളിയൻ ഫാൽക്കണുകളുടെ ലേലമായിരുന്നു. ബാദർ മൊഹ്‌സിൻ മിസ്ഫർ സയീദ് സുബെയ് ആണ് മംഗോളിയൻ ഫാൽക്കണെ സ്വന്തമാക്കിയത്. ആദ്യ ദിവസങ്ങളിലെ ലേലത്തിൽ രണ്ടു ലക്ഷം റിയാൽ വരെയാണ് ഫാൽക്കണ് ലഭിച്ചിരുന്നത്, എന്നാൽ അവസാനദിവസം പ്രദർശനത്തിലെ ഏറ്റവും വലിയ…