
ഖത്തറിൽ ക്രെയിൻ തകർന്ന് വീണ് അപകടം, മൂന്ന് പാകിസ്ഥാൻ പൗരന്മാർ മരണപ്പെട്ടു
ദോഹ : ഖത്തറില്‍ ക്രെയിന്‍ തകര്‍ന്നു വീണ് മൂന്ന് പാക്കിസ്ഥാൻ പൗരന്മാർ മരിച്ചു. യൂസഫ് മിന്‍ദര്‍, കലീം അല്ല, ജലാല്‍ എന്നിവരാണ് അപകടത്തിൽ മരിച്ചത്.മൂവരും ഫയര്‍മാന്‍മാരാണ്.കഴിഞ്ഞ ദിവസം ഹമദ് പോര്‍ട്ടിൽ നടന്ന അപകടത്തിൽ മൂവരും മരിച്ചതായി ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്തു.അപകടത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഹമദ് പോര്‍ട്ടില്‍ നടന്നുവന്നിരുന്ന പരിശീലനത്തിനിടെയായിരുന്നു അപകടം. ഒരു അഗ്നിശമന വാഹനത്തില്‍ ഉറപ്പിച്ചിരുന്ന ക്രെയിനാണ് തകര്‍ന്നു വീണത്. ക്രെയിനിന് മുകളില്‍ നിന്ന് വെള്ളം ചീറ്റുന്നത് മൂവരിലൊരാള്‍ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളില്‍ കാണാം….