
ലോക കപ്പ് അവസാനഘട്ട ടിക്കറ്റ് വില്പന ഇന്ന് 12 മണിക്ക് ആരംഭിക്കും
ദോഹ ; ഓരോ നാലു വർഷം കൂടുമ്പോഴും ലോകജനതയെ ഹരംകൊള്ളിക്കുന്ന ഫിഫ ലോകകപ്പിനു രണ്ടു മാസം ബാക്കിനിൽക്കേ ഇനിയും ലോകകപ്പ് ടിക്കറ്റെടുക്കാത്തവർക്ക് ഇന്നു മുതൽ ടിക്കറ്റെടുക്കാം. അവസാന ഘട്ട ടിക്കറ്റ് വിൽപന ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 12മണി മുതൽ ആരംഭിക്കും. ഇന്നു മുതൽ ആരംഭിക്കുന്ന അവസാനഘട്ട വിൽപന ടൂർണമെന്റിന്റെ ഫൈനൽ ദിനമായ ഡിസംബർ 18 വരെ തുടരും. അധികം താമസിയാതെ ഓവർ ദി കൗണ്ടർ വിൽപനയ്ക്കും തുടക്കമാകും.ടിക്കറ്റുകൾ https://www.fifa.com/fifaplus/en/tickets.എന്ന വെബ്സൈറ്റിൽ ലഭ്യമായിരിക്കും. കാറ്റഗറി ഒന്ന്, രണ്ട്,…