
ലോകകപ് ആവേശവും, ബിസിനസ് ബുദ്ധിയും ഒത്തുചേർന്നാൽ ; ടീം ജേഴ്‌സി ഡിസൈനുകളിൽ മുണ്ടുകൾ വിപണിയിൽ ഇറക്കി മലയാളികൾ
ദോഹ : നാടോടുമ്പോൾ നടുവേ യോടണം എന്ന് പറയുന്നത് മലയാളം പഴഞ്ചൊല്ല് ആണെങ്കിൽ അത് അന്വർത്ഥമാക്കിയിരിക്കുകയാണ് ഖത്തറിലെ ചില മലയാളികൾ. ലോകകപ്പ് ആവേശം ആളിക്കത്തുമ്പോൾ ഫുട്ബോൾ ആവേശം മുണ്ടുകളിലാക്കി വിപണിയിൽ വിൽക്കാൻ വെച്ചിരിക്കുകയാണ് മലയാളികളായ നാല് പേർ.ഖത്തര്‍ പ്രവാസികളായ കോഴിക്കോട് സ്വദേശിനി രൂപ, എറണാകുളം സ്വദേശി സിദ്ദിഖ് സിറാജ്ജുദ്ദീന്‍, തൃശൂര്‍ക്കാരായ ഗോപാല്‍, ജോജി എന്നിവര്‍ ചേര്‍ന്നാണ് ഫാന്‍ മുണ്ടുകള്‍ ദോഹയുടെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ലോകകപ്പിന്റെ നിറങ്ങളിലും ഡിസൈനുകളിലുമുള്ള തൊപ്പികളും ടീ ഷര്‍ട്ടുകളും ഷോര്‍ട്‌സ് തുടങ്ങി ലോകകപ്പുമായി ബന്ധപ്പെട്ടു…