ഖത്തറിലെ ഇന്ത്യൻ വീടുകളും ഫുട്‌ബോൾ ആരാധകരെ സ്വീകരിക്കാനൊരുങ്ങി

ദോഹ : ലോകകപ്പിനെത്തുന്നവര്‍ക്ക് ഖത്തറിലെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം താമസിക്കാനുള്ള അനുമതി നൽകി മന്ത്രാലയം.ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രവാസി വീടുകള്‍ക്ക് ലോകകപ്പിനെത്തുന്ന ആരാധകര്‍ക്ക് ആതിഥേയത്വം നൽകുവാനുള്ള അവസരം നിയമപരമായി നൽകിയിരിക്കുകയാണ് ഖത്തർ. ഒരു വീട്ടില്‍ പരമാവധി 10 പേര്‍ക്ക് വരെ താമസം ഒരുക്കാന്‍ അനുമതി നല്‍കിയിരുന്നു. താമസിക്കുന്നവരുടെ പേരുവിവരങ്ങള്‍ ഹയാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഒക്‌ടോബര്‍ 31നാണ് നിര്‍ത്തലാക്കിയത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ബിസിനസ്, പ്രൊഫഷനല്‍ സൗഹൃദങ്ങളിലുമുള്ള ഫുട്‌ബോള്‍ സ്‌നേഹികള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ഖത്തര്‍ ഏറ്റവുംരാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം ജനങ്ങളെക്കൂടി…

Read More

നിരോധിത മരുന്നുകളുമായി ഖത്തറിലേക്ക് വരരുതെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യൻ എംബസി

ദോഹ : നിരോധിത മരുന്നുകളുമായി ഖത്തറിലേക്ക് വരരുതെന്ന് മുന്നറിയിപ്പ് നല്‍കി  ഇന്ത്യൻ എംബസി. ഇന്ത്യയില്‍ നിന്നെത്തുന്ന ലോകകപ്പ് ആരാധകര്‍ക്കായി എംബസി പുറത്തിറക്കിയ യാത്രാ നിര്‍ദ്ദേശത്തിലാണ് ഈ വിവരം വ്യക്തമാക്കിയിട്ടുള്ളത്. നാര്‍കോട്ടിക് കണ്ടന്‍റുകള്‍ ഉള്ളതും മാനസികരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്നതുമായ പല മരുന്നുകളും ഖത്തറിലേക്ക് കൊണ്ടു വരുന്നത് നിരോധിച്ചിട്ടുണ്ട്. ഖത്തറില്‍ നിരോധിച്ച മരുന്നുകളുടെ പൂര്‍ണ ലിസ്റ്റ് ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഖത്തറിലുള്ള ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ വേണ്ടി മരുന്നുകള്‍ കൊണ്ടുവരരുതെന്നും നിര്‍ദ്ദേശത്തിലുണ്ട്. വ്യക്തിഗത ഉപയോഗത്തിനായി ഖത്തറില്‍ നിരോധിച്ചിട്ടില്ലാത്ത മരുന്നുകള്‍ കൊണ്ടുവരാം….

Read More

ഖത്തര്‍ ലോകകപ്പിനെത്തുന്ന ഇന്ത്യന്‍ ആരാധകര്‍ക്കായി ഇന്ത്യൻ എംബസിയുടെ ഹെല്പ് ലൈൻ

ദോഹ: ഖത്തര്‍ ലോകകപ്പിനെത്തുന്ന ഇന്ത്യന്‍ ആരാധകര്‍ക്കായി ഹെൽപ് ലൈന്‍ സേവനങ്ങളുമായി ഇന്ത്യൻ എംബസി. അടിയന്തര ഘട്ടങ്ങളിൽ ലോകകപ്പിനെത്തുന്ന ഇന്ത്യക്കാര്‍ക്ക് 39931874, 399936779, 39934308 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു. വാട്സ് ആപ്പ് മുഖേനയും ഇന്ത്യക്കാര്‍ക്ക് ഈ നമ്പറുകളിൽ സഹായം തേടാം. ഇതിനു പുറമേ എംബസിയുടെ ട്വിറ്റര്‍, ഫേസ് ബുക്ക് പേജുകൾ കൃത്യമായി പിന്തുടരണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. വിശദാംശങ്ങൾ ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലും ലഭ്യമായിരിക്കും. അടിയന്തരഘട്ടങ്ങളിൽ 999 നമ്പറിൽ ബന്ധപ്പെട്ടാൽ ഖത്തര്‍ പൊലീസിൻറെ സഹായം…

Read More

ഖത്തർ മെട്രോയുടെ ശേഷി വർധിപ്പിക്കും ,ഡിസംബർ 11 മുതൽ ഗോൾഡ്, ഫാമിലി ക്ലാസുകൾ ഉണ്ടായിരിക്കില്ല

ദോഹ : ദോഹ മെട്രോയുടെ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഗോൾഡ്, ഫാമിലി യാത്രാ ക്ലാസുകൾ താൽക്കാലികമായി റദ്ദാക്കി. ലോകകപ്പ് വിനോദസഞ്ചാരികൾക്ക് സുഗമമായ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. നടപടി ഈ മാസം 11 മുതൽ നടപ്പിലാക്കും. അറ്റകുറ്റപണികൾ ഒരുമാസത്തിലധികം നീണ്ടു നിൽക്കും. ഡിസംബർ 22 വരെ മെട്രോയിൽ സ്റ്റാൻഡേഡ് ക്ലാസുകൾ മാത്രമാണ് ഉണ്ടാകുക. ഗോൾഡ്, ഫാമിലി ക്ലാസുകൾ സ്റ്റാൻഡേഡ് ക്ലാസ്സുകളാക്കി മാറ്റും. ദോഹ മെട്രോയുടെ റെഡ്, ഗ്രീൻ, ഗോൾഡ് ലൈനുകളിലായി 37 സ്‌റ്റേഷനുകളാണുള്ളത്. 7 ട്രാം…

Read More

ലോകകപ്പ് ആരാധകരെ കാത്ത് മനോഹരമായ ബീച്ചും ഒരുങ്ങി, ഒരേസമയം 5,000 പേരെ ഉൾക്കൊള്ളാൻ ശേഷി

ദോഹ : ലോകകപ്പ് വിനോദസഞ്ചാരികൾക്ക് സന്തോഷ വാർത്തയുമായി ഖത്തർ.ഖത്തറിന്റെ വിനോദസഞ്ചാര ശ്രേണിയിലേക്കുള്ള ഏറ്റവും പുതിയ ആകർഷണമായ 1.2 കിലോമീറ്റർ നീളുന്ന 974 ബീച്ചിന്റെ (റാസ് ബു അബൗദ് ബീച്ച്) പണികൾ പൂർത്തിയായതായി ഖത്തർ അറിയിച്ചു. ലോകകപ്പിന്റെ ആഘോഷ വേദികളിലൊന്നാണു 974 സ്‌റ്റേഡിയത്തോടു ചേർന്നുള്ള ബീച്ച്. സഞ്ചാരികൾക്കും ലോകകപ്പിനെത്തുന്ന ആരാധകർക്കും ആസ്വാദത്തിനുള്ള കാഴ്ചകളും സൗകര്യങ്ങളും ഏറെയുണ്ട് ഇവിടെ. ബീച്ചിന് എതിർവശത്തായി വെസ്റ്റ്‌ബേയുടെ മനോഹരമായ ആകാശക്കാഴ്ചയും കാണാം. നടക്കാനും സൈക്കിൾ സവാരിക്കുമായി 2.6 കിലോമീറ്റർ പാത, കായിക പരിശീലനത്തിനും ബീച്ച്…

Read More

ഹയ്യ പ്ലാറ്റ് ഫോമിൽ ബുക്ക് ചെയ്തവർക്കും ഇനി ഖത്തറിൽ പ്രവേശനം, സന്ദർശക വിസ ഫാൻ വിസയാക്കാൻ അവസരം

ദോഹ : ഹയ്യ കാർഡ് സ്വന്തമാക്കിയവർക്ക് മാത്രമല്ല ഹയ്യ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തവർക്കും ഇനി ഖത്തറിൽ പ്രവേശിക്കാം. ലോകകപ്പ് ടിക്കറ്റില്ലെങ്കിലും ഡിസംബർ 2 മുതലാണ് ഖത്തറിലേക്ക് പ്രവേശിക്കാനുള്ള അനുമതി ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്നത്. ഇതോടൊപ്പം,നവംബർ 1 ന് മുമ്പ് ഏതെങ്കിലും തരത്തിലുള്ള സന്ദർശക വിസയിൽ രാജ്യത്ത് പ്രവേശിച്ച സന്ദർശകർക്ക്,500 റിയാൽ നൽകി ഫാൻ വിസയാക്കി മാറ്റാനുള്ള അവസരം ഉണ്ടെന്നും അധികൃതർ വ്യക്തമാക്കി. 2023 ജനുവരി 23 വരെ ഇവർക്ക് രാജ്യത്ത് തങ്ങാവുന്നതാണ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടുകളിലും…

Read More

ലോകകപ്പ് ഫൈനൽ വേദിയെ ഇളക്കി മറിച്ച് ബോളിവുഡ് ഗായക സംഘം

   ദോഹ : ലോകകപ്പ് ഫൈനൽ വേദിയായ ലുസൈസിൽ നടന്ന ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവല്‍ കാണാന്‍ എത്തിയത് പതിനായിരങ്ങള്‍. ലോക കപ്പ് ആവേശത്തിൽ മതിമറന്നു നിൽക്കുന്ന ആരാധക വൃന്ദങ്ങൾക്ക് ബോളിവുഡിന്റെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളുമായി സംഘം എത്തിയപ്പോൾ ആരാധകരും സ്വയം മറന്ന് ഒപ്പം ചേരുകയായിരുന്നു . വിഖ്യാത ഗായകരായ സുനീതി ചൗഹൻ, റാഹത് ഫതേഹ് അലിഖാന്‍, സഹോദരങ്ങളായ സലിം-സുലൈമാന്‍ എന്നിവരാണ് ആസ്വാദകര്‍ക്കായി ഗാന സന്ധ്യ ഒരുക്കിയത്.സംഗീത നിശ കാണാന്‍ ലുസെയ്ല്‍ സ്റ്റേഡിയത്തിലേക്ക് ആരാധകർ എത്തിയത് ചെണ്ടമേളവും ബാന്‍ഡും പാട്ടും…

Read More

ഹയ്യ കാർഡ് ഉടമകൾക്ക് ഖത്തർ സർക്കാർ ആശുപത്രികളിൽ ആരോഗ്യസേവനങ്ങൾ സൗജന്യം

ദോഹ : ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകൾക്ക് രാജ്യത്തെ സർക്കാർ ആശുപത്രികളിൽ ആരോഗ്യ സേവനങ്ങൾ സൗജന്യമാണ് ഖത്തർ അറിയിച്ചു. രാജ്യത്തെ സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും ആരാധകർക്ക് സേവനം തേടാം. ആരാധകർ ഖത്തറിൽ താമസിക്കുന്നത് എത്ര ദിവസമാണോ അത്രയും ദിവസത്തേക്കുള്ള ആരോഗ്യ ഇൻഷുറൻസ് എടുക്കണമെന്നും അധികൃതർ ശുപാർശ ചെയ്യുന്നുണ്ട്.ആരാധകർക്ക് ആരോഗ്യ സേവനങ്ങൾ തേടാൻ ഹെൽത്ത്‌ലൈൻ നമ്പറും സജ്ജമാണ്. രാജ്യത്തെത്തുന്ന ലോകകപ്പ് ആരാധകർക്ക് സൗകര്യമൊരുക്കുന്നതിൽ യാതൊരു കുറവും വരുത്താൻ ഖത്തർ തയ്യാറല്ല. അടിയന്തരഘട്ടത്തിൽ ആംബുലൻസ് സേവനവും ലഭ്യമാണ്….

Read More

വിമർശനങ്ങളെ വകവെക്കില്ല, ഖത്തർ ഇനിയും ലോക കായിക മത്സരങ്ങൾക്ക് വേദിയാകുമെന്ന് വിദേശകാര്യ മന്ത്രി

ഖത്തർ : ഖത്തർ ലോകകപ്പിനെതിരെ നടക്കുന്ന ആക്രമണങ്ങൾക്ക് കാപട്യമുണ്ടെന്ന് ഖത്തർ വിദേശ കാര്യ മന്ത്രിയും ഉപപ്രധാന മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി അഭിപ്രായപ്പെട്ടു. ചില രാജ്യങ്ങൾ ഖത്തർ ലോകകപ്പ് ബഹിഷ്കരിക്കാൻ അഭ്യർത്ഥിച്ചതിനോട് പ്രതികരിക്കുകയായിരുന്നു വിദേശ കാര്യ മന്ത്രി. ലോകത്തെ മുഴുവൻ തങ്ങൾ ഖത്തറിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും എന്നാൽ കുറച്ച് രാജ്യങ്ങൾ മാത്രമാണ് വിമർശനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഭാവിയിൽ ലോകത്തെ എല്ലാ കായിക മത്സരങ്ങൾക്കും വേദിയാവാൻ ഖത്തർ തയ്യാറാണെന്നും ലോക കപ്പ് ആ ലക്ഷ്യങ്ങളിൽ ഒന്ന്…

Read More

ലോകകപ്പ് ആവേശമാകുമ്പോൾ ചർച്ചയായി ഖത്തറിന്റെ വികസനവും

ദോഹ : ജനസംഖ്യയിൽ കുഞ്ഞൻ രാജ്യങ്ങളുടെ പട്ടികയിൽ വരുന്ന ഖത്തർ വികസനത്തിൽ വമ്പൻ സ്രാവാണ്. ലോകകപ്പ് ആതിഥേയ രാജ്യമായി ഖത്തറിനെ തിരഞ്ഞെടുക്കുമ്പോൾ കേട്ട മുറുമുറുപ്പുകളോട് രാജ്യം മറുപടി പറഞ്ഞിരിക്കുന്നത് ലോകകപ്പുമായി ബന്ധപ്പെട്ട ഖത്തർ ഒരുക്കിയ ഞെട്ടിക്കുന്ന വികസന സൗകര്യങ്ങളോടെയാണ്. രാജ്യത്തിൻറെ പകുതിയോളംപോന്ന ജനസംഖ്യയെ ഈ ലോകകപ്പിൽ ഖത്തറിന് സ്വീകരിക്കേണ്ടിവരും. എന്നാൽ പുഷ്പം പോലെയാണ് ഖത്തർ ഇതിനെ നേരിടുന്നതെന്ന് ലോകകപ്പുമായി ബന്ധപ്പെട്ട് രാജ്യം ഒരുക്കിയ സൗകര്യങ്ങളിൽ നിന്ന് വ്യക്തമാണ്. ആധുനികതയും പൈതൃകവും കോർത്തിണക്കി പുതിയ മുഖം നൽകിയതോടെ ലോകകപ്പിലെ…

Read More