
ആരധകരേ….ആവേശം കൂടുമ്പോൾ ഗാലറിയിൽ പുക വലിക്കല്ലേ, പണി പാളും!
ദോഹ : ലോകകപ്പ് കണ്ടുകൊണ്ട് ഗാലറിയിൽ ഇരിക്കുന്ന ആരാധകർ ആവേശം മുറുകുമ്പോൾ ഒരു പുകവലിക്കാമെന്നു കരുതിയാൽ പണി പാളും. സിഗററ്റുകൾക്കും ഇ സിഗററ്റുകൾക്കും കടുത്ത വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ഖത്തർ. ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന 8 സ്റ്റേഡിയങ്ങൾക്കുള്ളിലും പുകയിലയ്ക്കും ഇ-സിഗരറ്റുകൾക്കും നിരോധനം ഏർപ്പെടുത്തും. ആരോഗ്യകരവും സുരക്ഷിതവുമായ ഫിഫ ലോകകപ്പ് യാഥാർഥ്യമാക്കാനാണ് സ്റ്റേഡിയങ്ങളിലുൾപ്പടെ പുകയില, പുകവലി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. പൊതുജനാരോഗ്യമന്ത്രാലയം, സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി, ഫിഫ, ലോകാരോഗ്യ സംഘടന എന്നിവ ഉൾപ്പെടുന്ന സ്പോർട്സ് ഫോർ ഹെൽത്ത്…