
ഖത്തർ ലോകകപ്പിലെ ആദ്യ വിജയം ഇക്വഡോറിന്
ഖത്തർ ലോകകപ്പിലെ ആദ്യ വിജയം ഇക്വഡോറിന്. ആതിഥേയരായ ഖത്തറിനെ രണ്ട് ഗോളുകൾക്ക് തകർത്തെറിഞ്ഞാണ് ഇക്വഡോറിന്റെ വിജയം. എന്നേർ വലൻസിയയാണ് ഇക്വഡോറിനായി രണ്ടു തവണയും ഖത്തർ വല കുലുക്കിയത്. മുൻ ലോകകപ്പുകളിൽ കളിച്ചതിന്റെ പരിചയ സമ്പത്ത് കൊണ്ട് ഖത്തറിനെതിരെ പോരാട്ടത്തിനെത്തിയ ഇക്വഡോർ മികച്ച മുന്നേറ്റങ്ങളാണ് അൽ ബൈത്തിൽ കാഴ്ച വെച്ചത്. ആദ്യ ലോകകപ്പിനിറങിയത്തിന്റെ ആത്മാവിശ്വാസകുറവും പരിചയ സമ്പന്നരുടെ അഭാവവും കൊണ്ട് വിഷമിച്ച ഖത്തറിനെ ഇക്വഡോർ നിരവധി തവണ പരീക്ഷിച്ചു. ക്യാപ്റ്റൻ എന്നർ വലൻസിയയുടെ ചുമലിലേറിയായിരുന്നു ഇക്വഡോറിന്റെ ഒരോ മുന്നേറ്റവും….