
ലോകകപ്പ് ആരാധകർക്ക് വിനോദം പകരാൻ നവീകരിച്ച എട്ട് ബീച്ചുകൾ കൂടി
ദോഹ∙: ലോകകപ്പ് മത്സരങ്ങൾ മാത്രമല്ല ഒപ്പം നിറയെ വിനോദ കേന്ദ്രങ്ങൾ കൂടിയാണ് ഖത്തർ ആരാധകർക്കായി നൽകിയത്. 8 ബീച്ചുകൾ കൂടിയാണ് ഇപ്പോൾ തുറന്നിരിരിക്കുന്നത്. അൽഖോർ ഫാമിലി പാർക്കും 8 ബീച്ചുകളും നവീകരണത്തിനുശേഷം പൊതുജനങ്ങൾക്കായി തുറന്നു. രാജ്യത്തെ റോഡുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവൽക്കരിക്കുന്നതിനുളള സൂപ്പർവൈസറി കമ്മിറ്റിയാണ് നഗരസഭ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ബീച്ചുകളും പാർക്കും നവീകരിച്ചത്. സന്ദർശകർക്ക് ലഘുഭക്ഷണവും പാനീയങ്ങളും ലഭ്യമാക്കാൻ 5 ഫുഡ് കിയോസ്‌കുകൾ സജ്ജമാക്കിയിട്ടുണ്ട്. അൽഖോർ പാർക്കിലെ മിനി മൃഗശാലയും നവീകരിച്ചു. സിംഹങ്ങളുടെയും കുരങ്ങുകളുടെയും കൂടുകൾക്കു ചുറ്റും വലിയ…