
ഖത്തർ ലോകകപ്പ് ; ഭിന്നശേഷിക്കാർക്കായി ഏറ്റവുമധികം സെൻസറിമുറികൾ
ഖത്തർ : ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം സെൻസറി മുറികൾ സജ്ജമാക്കി ഖത്തർ. പ്രത്യേക പരിചരണം ആവശ്യമുള്ള കാണികൾക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും ലോകകപ്പ് സ്റ്റേഡിയങ്ങളിലെ സെൻസറി മുറികൾ ആശ്വാസമാകുന്നു . ഭിന്ന ശേഷിക്കാർക്കും, ശാരീരിക ക്ഷമത നഷ്ടപ്പെട്ടവർക്കും തിക്കും തിരക്കുമില്ലാതെ മത്സരം കാണാനും ആത്മവിശ്വാസം വർധിപ്പിക്കാനും കാരണമായി മാറുകയാണ് ഖത്തറിലെ സെൻസറി മുറികൾ. 8 സ്റ്റേഡിയങ്ങളിൽ സൗകര്യങ്ങൾ മിക്കതും ആദ്യമായി നടപ്പാക്കുന്നതും ഈ ലോകകപ്പിൽ തന്നെ. ഫിഫയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ പ്രവേശനക്ഷമതയുള്ള പതിപ്പായി…