ലോകകപ്പ് ; സൗദി അതിർത്തി കടക്കാൻ മുൻ‌കൂർ അനുമതിയും, റിസർവേഷനും ഇല്ലാത്തവരെ തിരിച്ചയക്കും

സൗദി : ലോക കപ്പിന്റെ ഭാഗമായി സൗദിയിൽ നിന്നും ഖത്തറിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്നവർക്ക് നിർദേശം നൽകി പൊതു സുരക്ഷാ വിഭാഗം. അതിർത്തി വഴി യാത്ര ചെയ്യേണ്ടതിനാൽ സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ മുൻകൂർ അനുമതി നേടണമെന്നും, ബസ് മാർഗം യാത്ര ചെയ്യുന്നവർ മതിയായ റിസർവേഷൻ രേഖകൾ കയ്യിൽ കരുതണമെന്നുമാണ് അധികൃതർ നിർദേശം നൽകിയിരിക്കുന്നത്. അനുമതി നേടാത്ത വാഹനങ്ങളും, റിസർവേഷൻ രേഖകൾ ഇല്ലാതെ യാത്ര ചെയുന്ന ആളുകളെയും അതിർത്തി കടക്കാൻ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. സൗദി-ഖത്തർ…

Read More

ഇലക്ട്രിക്ക് ബസുകളുടെ ഉപയോഗം പരിസ്ഥിതി സൗഹാർദ്ദം

ദോഹ∙: ലോക കപ്പിനോടനുബന്ധിച്ച് പരിസ്ഥിതിയോടിണങ്ങി നിൽക്കുന്ന ഇലക്ട്രിക്ക് ബസുകൾ ഉപയോഗിച്ച് കാർബണിന്റെ പുറം തള്ളൽ വെട്ടിക്കുറച്ച് ഖത്തർ.ഇന്ധനം ഉപയോഗിച്ചുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതിക്കും മനുഷ്യനും ഒരുപോലെ വിനാശകരമായ കാർബണിന്റെ അളവ് അന്തരീക്ഷത്തിൽ കൂടുന്നുണ്ട്.ഇത് കുറച്ച് പരിസ്ഥിതി സൗഹൃദ പൊതുഗതാഗതം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക്ക് ബസുകളുടെ ഉപയോഗം ഖത്തർ പ്രോത്സാഹിപ്പിക്കുന്നത്.ലോക കപ്പിന് രാജ്യത്തെത്തുന്ന ആളുകളുടെ എണ്ണം അധികമായതിനാൽ കാർബണിന്റെ അളവ് അന്തരീക്ഷത്തിൽ ക്രമാതീതമായി വർധിക്കാതിരിക്കാൻ ദീർഘവീക്ഷണത്തോടെയാണ് ഖത്തർ ലോക കപ്പിനോടനുബന്ധിച്ച് ഇലക്ട്രിക്ക് ബസുകൾ അവതരിപ്പിച്ചത്. ഇലക്ട്രിക് ബസുകളും ഇലക്ട്രിക്…

Read More

ഗാലറിയിൽ ഇഷ്ടമുള്ള ഇടം തിരഞ്ഞെടുക്കാം ; കാഴ്ചയില്ലാത്തവർക്ക് ഓഡിയോ ഡിസ്‌ക്രിപ്റ്റീവ് കമന്ററി ഒരുക്കി ഖത്തർ

ദോഹ : അതിർവരമ്പുകളില്ലാതെ ഫുട്‌ബോൾ ആസ്വാദനം സാധ്യമാക്കി ഖത്തർ. കാഴ്ചയില്ലാത്തവർക്കും, കാഴ്ചാ വൈകല്യങ്ങളുള്ളവർക്കും ഓഡിയോ ഡിസ്‌ക്രിപ്റ്റീവ് കമന്ററി ഒരുക്കി സംഘടനാ മികവിൽ പ്രശംസ നേടുകയാണ് രാജ്യം . അറബിക്, ഇംഗ്ലീഷ്, എന്നീ രണ്ട് ഭാഷകളിലാണ് ഫുട്‌ബോൾ മത്സരത്തിന്റെ വിവരണം നൽകുന്നത്. ഇതോടെ പ്രത്യേക ഇടങ്ങളിൽ ഇരിക്കാതെ വേദിയുടെ ഏത് ഭാഗത്തുനിന്നും മത്സരം ആവേശ പൂർവ്വം ആസ്വദിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഹമദ് ബിൻ ഖലീഫ സർവകലാശാലയാണ് (എച്ച്ബികെയു) കമന്ററി സേവനം ലഭ്യമാക്കുന്നത്. ഫിഫ ഇന്റർപ്രെറ്റിങ് ആപ്ലിക്കേഷന്റെ സഹായത്തോടെ മത്സരത്തിന്റെ…

Read More

ഖത്തറിലെ ഫിഫ സ്റ്റേഡിയങ്ങളിൽ സുരക്ഷാ വിഭാഗം ഡബിൾ സ്ട്രോങ്ങ് ; യാതൊരു കുറ്റകൃത്യങ്ങളും ഇല്ലാതെ മുന്നേറ്റം

ദോഹ : ലോകം മുഴുവൻ ഒന്നിക്കുന്ന ഖത്തർ ലോക കപ്പ് സ്റ്റേഡിയങ്ങളിൽ ഇതുവരെ കുറ്റ കൃത്യങ്ങളോ, സുരക്ഷാ ഭീഷണി ഉയർത്തുന്ന പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ.പഴുതടച്ച സുരക്ഷ ഒരുക്കി ആയുധധാരികളായ പുരുഷ-വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ 24 മണിക്കൂറും കർമനിരതരാണ്. സന്ദർശകർക്ക് സുരക്ഷിത അന്തരീക്ഷം ഒരുക്കുന്നതിലും, സൗകര്യങ്ങൾ ഒരുക്കുന്നതിലും ഖത്തർ സമ്പൂർണ്ണ വിജയം കൈവരിച്ചിട്ടുണ്ടെന്നും ലോകകപ്പ് സുരക്ഷാ കമ്മിറ്റിയുടെ സേഫ്റ്റി-സെക്യൂരിറ്റി ഓപ്പറേഷൻസ് കമ്മിറ്റി അധികൃതർ വാർത്താ സമ്മേളനത്തിൽ വിശദമാക്കി. അതേ സമയം സന്ദർശകരും നിർദേശങ്ങളോട് പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും അധികൃതർ…

Read More

മലപ്പുറം സ്വദേശി ഖത്തറിൽ മരിച്ചു

ദോഹ : ദീര്‍ഘകാലമായി ഖത്തറില്‍ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം ഉമ്മത്തൂര്‍ സ്വദേശി പീറ്റക്കണ്ടി യൂസഫ് ആണ് മരിച്ചത്. 63 വയസ്സായിരുന്നു. നേരത്തെ ഖത്തര്‍ മുനിസിപ്പാലിറ്റിയില്‍ ജീവനക്കാരനായിരുന്ന അദ്ദേഹം നിലവില്‍ ടൈപിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ജോലി സ്ഥലത്തുവെച്ചാണ് മരണപ്പെട്ടത്. ഭാര്യ – മര്‍യം. മക്കള്‍ – ഹന, സന, അനസ്.

Read More

ഖത്തറിലെ വിനോദ സഞ്ചാരികളുടെ എണ്ണം ഉയരുന്നു, 32 ശതമാനം വർദ്ധനവ്

ദോഹ∙: ഖത്തർ വിനോദസഞ്ചാര മേഖലയിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ്. ഒക്ടോബർ മാസത്തിൽ രാജ്യത്തെത്തിയത് 1.80 ലക്ഷം സന്ദർശകർ. 6 വർഷത്തിനിടെ ഏറ്റവും ഉയർന്ന കണക്കാണിത്.കോവിഡ് മഹാമാരിക്ക് മുൻപുളളതിനേക്കാൾ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവാണുള്ളത്. 2017 ഒക്ടോബറിനെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 32 ശതമാനമാണു വർധന. ഈ വർഷം മാസം തോറും സന്ദർശകരുടെ എണ്ണത്തിൽ ക്രമാനുഗത വർധനവുണ്ടായിട്ടുണ്ട്. രാജ്യാന്തര സന്ദർശകരുടെ കാര്യത്തിൽ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളാണു മുൻപിൽ-മൊത്തം സന്ദർശകരിൽ 33 ശതമാനം പേർ. ജിസിസി രാജ്യങ്ങളിൽ…

Read More

ഖത്തറിലെ ഇന്ത്യൻ എംബസിയിൽ അവസരം, ഡിസംബർ 12 വരെ അപേക്ഷകൾ സ്വീകരിക്കും

ദോഹ : ഖത്തറിലെ ഇന്ത്യൻ എംബസിയിൽ അവസരം. ഇന്ത്യന്‍ എംബസിയില്‍ സ്ഥിരം തസ്തികയായ ലോക്കല്‍ ക്ലര്‍ക്ക് തസ്‍തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.എല്ലാ അലവന്‍സുകളും ഉള്‍പ്പെടെ 5,550 ഖത്തര്‍ റിയാലായിരിക്കും പ്രതിമാസ ശമ്പളം. അപേക്ഷകരുടെ പ്രായപരിധി 21 വയസിനും 40 വയസിനും ഇടയിലായിരിക്കണം. 2022 ജനുവരി 30 അടിസ്ഥാനമായിട്ടായിരിക്കും പ്രായം കണക്കാക്കുക. ഖത്തറില്‍ റെസിഡന്‍സ് വിസയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതകൾ * അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് അറബി ഭാഷയിലുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ ഡിപ്ലോയമോ നിർബന്ധം * ഇംഗീഷ് – അറബി…

Read More

യു എ ഇ പ്രസിഡന്റിന് ഖത്തറിൽ ഊഷ്‌മള സ്വീകരണം, വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് ഖത്തർ അമീർ

ദോഹ : ഖത്തറിലെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഊഷ്മള സ്വീകരണം നൽകി ഖത്തർ. ഖത്തർ അമീറിന്റെ ക്ഷണം സ്വീകരിച്ച് ഇന്നലെ ഔദ്യോഗിക സന്ദർശനത്തിന് ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യു എ ഇ പ്രസിഡന്റിനെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നേരിട്ടെത്തി സ്വീകരിച്ചു. യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഖത്തറിന് മേലുള്ള ഉപരോധം പിൻവലിച്ച ശേഷമുള്ള അൽ നഹ്യാന്റെ ആദ്യ സന്ദർശനമാണിത്. ഖത്തറുമായുള്ള തർക്കങ്ങൾ പരിഹരിച്ച ശേഷം ഊഷ്‌മള…

Read More

യു എ ഇ പ്രസിഡന്റ് ഇന്ന് ഖത്തർ സന്ദർശിക്കും

യു എ ഇ : ഖത്തറിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ഖത്തർ സന്ദർശിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. ഖത്തറിൽ ഫിഫ വേൾഡ് കപ്പ് നടക്കുന്നത് അറബ് രാജ്യങ്ങൾക്ക് അഭിമാനമാണെന്നും, വേൾഡ് കപ്പ് വിജയകരമായി നടപ്പിലാക്കാൻ വേണ്ടുന്ന എല്ലാ വിധ സഹായസഹകരണങ്ങളും യു എ ഇ യുടെ ഭാഗത്തു ഉണ്ടാവുമെന്നും ഷെയ്ഖ്…

Read More

ലോകകപ്പ് ; മത്സര ടിക്കറ്റില്ലാതെ സ്റ്റേഡിയങ്ങളിൽ കയറുന്നവർക്ക് മുന്നറിയിപ്പ് നൽകി അധികൃതർ

ദോഹ : ലോക കപ്പ് മത്സര ടിക്കറ്റ് കൈവശമില്ലാതെ സ്റ്റേഡിയങ്ങളിൽ പ്രവേശിക്കുന്നതിനെതിരെ സുരക്ഷാ കമ്മിറ്റിയുടെ മുന്നറിയിപ്പ്. ടിക്കറ്റില്ലാതെ സ്റ്റേഡിയത്തിൽ പ്രവേശിച്ചാൽ നടപടി സ്വീകരിക്കുമെന്ന് ലോകകപ്പ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് കമ്മിറ്റി അധികൃതർ വ്യക്തമാക്കി. കൃത്യമായ മത്സര ടിക്കറ്റില്ലാതെ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. ടിക്കറ്റുകളുടെ ലഭ്യത ഫിഫയുടെ വെബ്‌ സൈറ്റ് മുഖേന അറിയാം. സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ നിർദിഷ്ട മത്സരത്തിന്റെ ടിക്കറ്റും ഹയാ കാർഡും നിർബന്ധമാണ്.

Read More