ലോകകപ്പ് സമാപനം ; സ്റ്റാംപ് പുറത്തിറക്കി ഖത്തർ

ദോഹ∙: ഫിഫ ലോകകപ്പ് സമാപന ചടങ്ങുകളുടെ തപാൽ സ്റ്റാംപ് പുറത്തിറക്കി ഖത്തർ പോസ്റ്റ് . രാജ്യം ആതിഥേയത്വം വഹിക്കുന്ന 22ാമത് ലോകകപ്പിന്റെ തയാറെടുപ്പുകൾ മുതൽ സമാപനം വരെയുള്ള സംഭവങ്ങൾ രേഖപ്പെടുത്താനാണ് സ്റ്റാംപ് പുറത്തിറക്കുന്നത്ലോകകപ്പിന്റെ 11-ാം സീരീസ് സ്റ്റാംപുകളാണിത്. 22 റിയാലാണ് വില.എൻവലപ്പുകൾ, പോസ്റ്റ് കാർഡുകൾ, വിഐപി ഫോൾഡറുകൾ എന്നിവയും ലഭിക്കും.

Read More

പ്ലാസ്റ്റിക്കിനോട് നോ പറഞ്ഞ് ഖത്തറിലെ ഫിഫ സ്റ്റേഡിയങ്ങൾ, കൊക്കോകോള പോലും പുനഃരുപയോഗസാധ്യമായ കുപ്പികളിൽ

ദോഹ : പ്ലാസ്റ്റിക്കിനോട് പൂർണ്ണമായും വിട പറഞ്ഞ് ഖത്തർ ലോകകപ്പ് വേദികൾ. പുനരുപയോഗം ചെയ്യാവുന്ന പ്ലാസ്റ്റിക് കുപ്പികളിലാണ് ഇത്തവണ ഖത്തർ പാനീയങ്ങൾ വിതരണം ചെയ്തിരിക്കുന്നത്. കൊക്കോകോളയുടെ വിവിധ പാനീയങ്ങൾ പോലും 100 ശതമാനം പുനരുപയോഗ സാധ്യമായ കുപ്പികളിലാണ് വിതരണം ചെയ്തത്. കൊക്കകോളയുടെ 100ശതമാനം പുനരുപയോഗസാധ്യമായ ആർപിഇടി ബോട്ടിലുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി വിതരണം ചെയ്ത ലോകകപ്പാണിത്. പ്രാദേശികമായി 100 ശതമാനം ആർപിഇടി ബോട്ടിലുകൾ കൊക്കകോള നിർമിക്കുന്നതും ഇതാദ്യമാണ്. ഇതിന്റെ ഭാഗമായി 350 എംഎൽ കൊക്കകോള, സ്പ്രൈറ്റ്, ഫാന്റ ബോട്ടിലുകളും…

Read More

ഖത്തറിന്റെ കയറ്റുമതിയുടെ 14 ശതമാനവും ഇന്ത്യയിലേക്ക്

ഖത്തർ : ഖത്തറിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി വർധിക്കുന്നു. ഖത്തറിന്റെ സ്വകാര്യമേഖലയിൽ നിന്നും ഏറ്റവും കൂടുതൽ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യം കൂടിയാണ് ഇന്ത്യ. ഈ വർഷം ഏകദേശം 131.079 കോടി റിയാലിന്റെ ഉൽപന്നങ്ങളാണ് ഖത്തർ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. ഖത്തറിന്റെ മൊത്തം കയറ്റുമതിയുടെ 14 ശതമാനമാണിത്. ഖത്തറിൽ നിന്നുള്ള ആകെ കയറ്റുമതിയുടെ 16.1 ശതമാനവുമായി ഒമാൻ ആണ് ഒന്നാമത്-150.669 കോടി റിയാൽ. രണ്ടാം സ്ഥാനത്ത് നെതർലൻഡ് (133.175 കോടി റിയാൽ), ചൈന നാലാം സ്ഥാനത്താണ്…

Read More

ദേശീയ ദിനം ; വാഹന ഉടമകൾക്ക് നിബന്ധനകൾ നൽകി ഖത്തർ

നിബന്ധകൾ ദോഹ : ഖത്തർ ദേശീയ ദിനാഘോഷങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ആഘോഷങ്ങളോടനുബന്ധിച്ച് വാഹന ഉടമകൾ പാലിക്കേണ്ട നിബന്ധനളും ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി 10 ദിവസത്തേക്ക് വാഹന ഉടമകൾ നിബന്ധനകൾ പാലിക്കേണ്ടതായുണ്ട്. ലോകത്തെ മുഴുവൻ ഹരം കൊള്ളിച്ചുകൊണ്ട് ഫുട്‌ബോൾ മാമാങ്കത്തിന്റെ ഫൈനൽ നടക്കുന്ന ദിവസമായ ഡിസംബർ 18 ന് ഖത്തറിൽ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഔദ്യോഗിക അവധിയായിരിക്കും. ഈ വര്‍ഷം ഫിഫ ഫുട്‍ബോള്‍ ലോകകപ്പ് ഫൈനല്‍ മത്സരം കൂടി നടക്കുകയാണ്. ഇത്തവണ ഖത്തർ ദേശീയ ദിനമാഘോഷിക്കുമ്പോൾ ലോകത്തിന്റെ…

Read More

ലോക കപ്പ് ഫൈനലും ദേശീയ ദിനവും ഒരുമിച്ചാഘോഷിക്കാനൊരുങ്ങി ഖത്തർ, ഡിസംബർ 18 ദേശീയ ദിന അവധി

   ദോഹ : ഈ ദേശീയ ദിനം ഖത്തറിന് ഇരട്ടി മധുരം. ലോകത്തെ മുഴുവൻ ഹരം കൊള്ളിച്ചുകൊണ്ട് ഫുട്‌ബോൾ മാമാങ്കത്തിന്റെ ഫൈനൽ നടക്കുന്ന ദിവസമായ ഡിസംബർ 18 ന് ഖത്തറിൽ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. അമീരി ദിവാനില്‍ നിന്നുള്ള അറിയിപ്പ് പ്രകാരം രാജ്യത്ത് ഡിസംബര്‍ 18 ഞായറാഴ്ച ഔദ്യോഗിക അവധിയായിരിക്കും. എല്ലാ വര്‍ഷവും ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുന്നത്. ഈ വര്‍ഷം ഫിഫ ഫുട്‍ബോള്‍ ലോകകപ്പ് ഫൈനല്‍ മത്സരം കൂടി…

Read More

ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ആദ്യ സ്റ്റോർ തുറന്ന് ഫിഫ

ദോഹ : ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഫിഫയുടെ ആദ്യ സ്റ്റോർ തുറന്നു. പുതുതായി വിപുലീകരിച്ച നോർത്ത് പ്ലാസയിലെ ദ ഓർക്കഡിലാണ് ഫിഫ സ്റ്റോർ.ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കറും വിമാനത്താവളം ഓപ്പറേറ്റിങ് ഓഫിസർ എൻജി. ബദർ മുഹമ്മദ് അൽമീറും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി ലോകകപ്പിന്റെ ഒറിജിനൽ ട്രോഫിയും യാത്രക്കാർക്കായി പ്രദർശിപ്പിച്ചു. ജഴ്‌സികൾ, തൊപ്പികൾ, ജാക്കറ്റുകൾ, ഫുട്‌ബോളുകൾ, കായിക അനുബന്ധ സാമഗ്രികൾ, ലോകകപ്പ് ഔദ്യോഗിക ഉൽപന്നങ്ങൾ, സുവനീർ കറൻസികൾ, അറബിക് കോഫിയായ…

Read More

അടുത്ത ആറ് വർഷവും ഫിയ വേൾഡ് എൻഡുറൻസ് ചാംപ്യൻഷിപ്പിന് ഖത്തർ വേദിയൊരുക്കും

ദോഹ : ഹൈപ്പർകാറുകളുടെ റേസിംഗ് മത്സരമായ ഫിയ വേൾഡ് എൻഡുറൻസ് ചാംപ്യൻഷിപ്പിന് (ഡബ്ല്യുഇസി)അടുത്ത 6 വർഷവും ഖത്തർ വേദിയാകും. ഖത്തർ മോട്ടർ ആൻഡ് മോട്ടർസൈക്കിൾ ഫെഡറേഷനും (ക്യുഎംഎംഎഫ്) ഡബ്ല്യുഇസിയും ഇതു സംബന്ധിച്ച് കരാറിൽ ഒപ്പുവെച്ചു. 2024 മുതൽ 2029 വരെയുള്ള 6 വർഷങ്ങളിലേക്കാണ് കരാർ. ‘ഖത്തറിന്റെ 6 മണിക്കൂർ’ എന്ന തലക്കെട്ടിൽ 2024 ൽ എൻഡുറൻസ് റേസുകൾക്ക് തുടക്കമാകും. ചാംപ്യൻഷിപ്പിന്റെ 12-ാം സീസണിലെ ഉദ്ഘാടന റൗണ്ടുകൾക്കാണ് ഖത്തർ വേദിയാകുന്നത്. മത്സരങ്ങൾക്ക് ലോകോത്തര നിലവാരത്തിലുള്ള ആതിഥേയത്വം ഒരുക്കാൻ ലുസെയ്ൽ…

Read More

ചരിത്രത്തിലെ ആദ്യ ആഫ്രിക്കന്‍ ടീമിന് പ്രോത്സാഹനമേകാൻ ജന്മനാട്ടിലെ ആരാധകരെത്തുമെന്ന് റിപ്പോർട്ടുകൾ

ദോഹ : ലോകകപ്പ് ഫുട്‌ബോൾ ചരിത്രത്തില്‍ സെമി ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായ മൊറോക്കോ ഫ്രാന്‍സുമായി കൊമ്പു കോർക്കുമ്പോൾ പ്രചോദനമേകാൻ മൊറോക്കൻ ആരാധകർ ഖത്തറിൽ പറന്നിറങ്ങും.നിലവിലുള്ള ആരാധകരെ കൂടാതെ 15000 ആരാധകർ കൂടി സ്വന്തം നാടിൻറെ പടയാളികളെ പ്രോത്സാഹിപ്പിക്കാൻ എത്തുമെന്നാണ് പ്രതീക്ഷ. കാസബ്ലാങ്കയില്‍ നിന്ന് ദോഹയിലേക്ക് ഫുട്‌ബോള്‍ ആരാധകരെ എത്തിക്കാന്‍ മൊറോക്കോയുടെ ദേശീയ വിമാനക്കമ്പനിയായ റോയല്‍ എയര്‍ മറോക്ക് 30 പ്രത്യേക വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ലൈന്‍ തിങ്കളാഴ്ച അറിയിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് ഇത്രയേറെ വിമാനങ്ങള്‍…

Read More

ഹയാ കാർഡും നേട്ടങ്ങളും

ദോഹ :  ഹയാ കാർഡ് കൈവശമുള്ള ലോകകപ്പ് സന്ദർശകർക്ക് നിരവധി നേട്ടങ്ങളാണ് ഖത്തർ ഒരുക്കിയിട്ടുള്ളത്. വിദേശീയർക്ക് ഖത്തറിലേക്കുള്ള പ്രവേശന വീസയാണ് ഹയാ കാർഡുകൾ. മത്സരം കാണാൻ സ്റ്റേഡിയങ്ങളിലേക്ക് പ്രവേശിക്കാൻ സ്വദേശികൾക്കുൾപ്പെടെ ഫാൻ ഐഡി അഥവാ ഹയാ കാർഡുകൾ നിർബന്ധമാണ്. ഹയാ കാർഡുകളുടെ ഡിജിറ്റൽ പതിപ്പാണ് കൈവശം വേണ്ടത്. ഹയാ ആപ്പിലൂടെ ഡിജിറ്റൽ കാർഡ് ലഭിക്കും. എല്ലായിടങ്ങളിലും പ്രവേശനത്തിന് ഡിജിറ്റൽ കാർഡ് മതി. ഹയാ ആപ്പിലൂടെ മത്സര ഷെഡ്യൂളുകൾ, ഗതാഗത വിവരങ്ങൾ, ലോകകപ്പുമായി ബന്ധപ്പെട്ട ഇവന്റുകൾ എന്നിവയെല്ലാം അറിയാനാകും…

Read More

ഖത്തറിന് തണുക്കുന്നു, മഞ്ഞ് മഴയിൽ കുളിർന്ന് ആരാധകരും

ദോഹ ; ഖത്തർ ശൈത്യ കാലത്തെ വരവേറ്റു കഴിഞ്ഞു . ലോക കപ്പ് ചൂടിന് കുളിരേകിക്കൊണ്ട് ഖത്തറിൽ ഇന്നലെ മഞ്ഞു മഴ പെയ്തു. ഇത്തവണത്തെ ശൈത്യകാലത്തെ രാജ്യംവരവേറ്റത് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകരോടൊപ്പമാണ്. ആവേശങ്ങൾക്കും ആരവങ്ങൾക്കുമൊപ്പം മഞ്ഞു മഴ പെയ്തത് കാണികളിൽ കൗതുകമുണർത്തി. ഇന്നലെ പകൽ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 12 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 24 ഡിഗ്രി സെൽഷ്യസുമാണ്. തുറായന, സുഡാൻതിലെ, എന്നിവിടങ്ങളിൽ ആണ് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്: 12 ഡിഗ്രി…

Read More