ഖത്തറിൽ സ്ഥാപനങ്ങളുടെ വിവരങ്ങൾ പുതുക്കാം മെട്രാഷ് 2 ആപ്പിലൂടെ

ഖത്തറിൽ എസ്റ്റാബ്ലിഷ്മെന്റുകളുടെ പുതുക്കലും വിവരങ്ങളുടെ അപ്ഡേഷനും മെട്രാഷ് 2 ആപ്പിലൂടെ നൽകാം. ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന ആപ്ലിക്കേഷനിൽ പുതുക്കലിനും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുമായി പുതിയ ഫീച്ചർ ഉൾപ്പെടുത്തിയെന്ന് അധികൃതർ വ്യക്തമാക്കി. സ്ഥാപനത്തിന്റെ വാണിജ്യ-വ്യവസായ മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാൽ മാത്രമേ സേവനം ലഭിക്കൂ. സേവനത്തിനായി മെട്രാഷ് 2 ആപ്പിൽ പ്രവേശിച്ച് ഹോം പേജിലെ ജനറൽ സർവീസ് തിരഞ്ഞെടുക്കണം. എസ്റ്റാബ്ലിഷ്മെന്റ് സർവീസ് തിരഞ്ഞെടുത്ത് അപ്ഡേറ്റ്/റിന്യൂ എസ്റ്റാബ്ലിഷ്മെന്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. പുതുക്കൽ അല്ലെങ്കിൽ അപ്ഡേറ്റ് ചെയ്യാനായി…

Read More

ഖത്തറിൽ കപ്പൽ ടൂറിസം സീസണിന് ‍ തുടക്കമായി

ഖത്തറിൽ ഇനി കപ്പൽ ടൂറിസം സീസൺ. ഇത്തവണത്തെ കപ്പൽ ടൂറിസം സീസണിലേക്ക് എത്തുന്നത് 58 ആഡംബര കപ്പലുകളാണ്. ദോഹ തുറമുഖത്തേക്കു 294 യാത്രക്കാരുമായി ഫ്രഞ്ച് കപ്പലായ ലെ ബോഗെൻവില്ലയുടെ വരവോടെയാണ് 2022-2023 കപ്പൽ ടൂറിസം സീസണിന് ‍ തുടക്കമായത്. ജീവനക്കാർ ഉൾപ്പെടെ 294 പേരെ ഉൾക്കൊള്ളുന്ന കപ്പലിന് 131 മീറ്റർ നീളവും 18 മീറ്റർ വീതിയുമാണുള്ളത്.2023 ഏപ്രിൽ വരെ നീളുന്ന സീസണിലേക്കു എംഎസ്എസി വേൾഡ് യൂറോപ്പ വീണ്ടുമെത്തും. ഫിഫ ലോകകപ്പ് ആരാധകർക്ക് താമസമൊരുക്കി മടങ്ങിയ ശേഷം യൂറോപ്പയുടെ…

Read More

വാഹന രജിസ്ട്രേഷനുകളിൽ വർദ്ധനവ്, സാമ്പത്തിക മേഖല ശക്തിപ്പെടുന്നു

ദോഹ : ഖത്തറിൽ വാഹന രജിസ്ട്രേഷനുകൾ വർധിക്കുന്നതായി അധികൃതർ അറിയിച്ചു. ഈ വർഷം ഒക്ടോബർ വരെ സ്വകാര്യ വാഹനങ്ങളുടെ റജിസ്ട്രേഷൻ കൂടിയതായി പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക് അതോറിറ്റി പറഞ്ഞു . 12,203 വാഹനങ്ങൾ ഈ വർഷം റജിസ്റ്റർ ചെയ്തതോടെ മുൻ വർഷം ഒക്ടോബർ വരെയുള്ള കണക്കുകളിൽ 45.8 ശതമാനം വർധനവാണുണ്ടായത്. മോട്ടോർ സൈക്കിളുകളിൽ 5.8 ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്. ഇതുവരെ റജിസ്റ്റർ ചെയ്ത പുതിയ വാഹനങ്ങളിൽ 5 ശതമാനവും മോട്ടോർ സൈക്കിളുകളാണ്. സാമ്പത്തിക വളർച്ച പുരോഗതിയുടെ പാതയിലാണെന്നു സൂചിപ്പിക്കുന്നതാണ്വാഹനങ്ങളുടെ…

Read More

ഖത്തറിലേക്കുള്ള വിസ നടപടികൾ പുനഃസ്ഥാപിച്ചു

ഖത്തർ : ലോകകപ്പ് കഴിഞ്ഞതോടെ ഖത്തറിലേക്കുള്ള വീസ നടപടികൾ പുന:സ്ഥാപിച്ചു. ഓൺ അറൈവൽ വീസയിലെത്തുന്നവർ ഹോട്ടൽ ബുക്കിങ് ഉൾപ്പെടെയുള്ള നിബന്ധനകൾ പാലിക്കണം. ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് സൗജന്യ ഓൺ അറൈവൽ വീസ ലഭിക്കുമെങ്കിലും ഖത്തറിൽ താമസിക്കുന്ന ദിവസങ്ങളുടെ സ്ഥിരീകരിച്ച ഹോട്ടൽ ബുക്കിങ് നിർബന്ധമാണ്. 30 ദിവസമാണ് ഓൺ അറൈവൽ വീസയുടെ കാലാവധി. എന്നാൽ ഹോട്ടൽ ബുക്കിങ് എത്ര ദിവസം എന്നതനുസരിച്ചാണ് വീസ അനുവദിക്കുന്നത്. ഇതു സംബന്ധിച്ച് എല്ലാ വിമാനക്കമ്പനികൾക്കും യാത്രാ ഏജൻസികൾക്കും സിവിൽ ഏവിയേഷൻ അതോറിറ്റി അധികൃതർ സർക്കുലർ…

Read More

ഖത്തറിലെ പാസഞ്ചർ ഓവർ ഫ്ലോ മേഖലകൾ ഡിസംബർ 31 വരെ

ദോഹ : ലോകകപ്പ് ആഘോഷങ്ങൾ അവസാനിച്ചെങ്കിലും വിനോദസഞ്ചാരികൾക്ക് വിനോദം പകർന്ന് ഹമദ്, ദോഹ രാജ്യാന്തര വിമാനത്താവളങ്ങളിലെ പാസഞ്ചർ ഓവർ ഫ്ലോ മേഖലകൾ ഈ മാസം അവസാനം വരെ പ്രവർത്തിക്കും. നവംബർ മുതലാണ് പാസഞ്ചർ ഓവർ ഫ്ലോ ആരംഭിച്ചത്. റോമിങ് പരേഡുകൾ, മനോഹരമായ ലഈബ് മാതൃക, ഭക്ഷണ പാനീയ ബൂത്തുകൾ, റീട്ടെയ്ൽ സ്റ്റോറുകൾ, ഗെയിമിങ് സോൺ, കുട്ടികൾക്കായി ഫുട്ബോൾ പിച്ചുകൾ, ലഗേജുകൾ സൂക്ഷിക്കാനുള്ള സൗകര്യം, നഷ്ടപ്പെട്ടതും കണ്ടെത്തിയതുമായ സാധനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഡെസ്‌ക്ക്, ഫ്ലൈറ്റ് ഇൻഫർമേഷൻ സ്‌ക്രീൻ, സൗജന്യ…

Read More

ഖത്തറിലേക്കുള്ള ഹയാ കാർഡ് പ്രവേശനം നിർത്തലാക്കി ; ഹയാ കാർഡ് ഇനി വിസയല്ല

ദോഹ : ഹയാ കാർഡ് ഉപയോഗിച്ച് ഖത്തറിലേക്കുള്ള പ്രവേശനം അവസാനിച്ചു. അതേസമയം ഹയ കാർഡുകൾ ഉപയോഗിച്ച് നേരത്തെ ഖത്തറിൽ എത്തിയവർക്ക് 2023 ജനുവരി 23 വരെ ഖത്തറിൽ താമസിക്കാൻ അനുമതിയുണ്ട്. നവംബർ 1 മുതൽ മറ്റ് വീസകൾ നിർത്തലാക്കി പ്രവേശനത്തിനുള്ള മാനദണ്ഡം ലോകകപ്പ് ടിക്കറ്റിനൊപ്പം ഹയാ കാർഡുകൾ എന്നതു മാത്രമാക്കിയിരുന്നു. ഡിസംബർ 2 മുതൽ മത്സര ടിക്കറ്റില്ലാത്തവർക്കും 500 റിയാൽ ഫീസ് ഈടാക്കി ഹയാ കാർഡ് മുഖേന രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചതോടെ നൂറുകണക്കിന് മലയാളികളാണ് അവസരം പ്രയോജനപ്പെടുത്തിയത്….

Read More

ഹയാ കാർഡ് ഉടമകൾക്കുള്ള സൗജന്യ യാത്ര നാളെ അവസാനിക്കും

ദോഹ : ദോഹ മെട്രോയിൽ ഹയാ കാർഡ് ഉടമകൾക്കുള്ള സൗജന്യ യാത്ര നാളെ അവസാനിക്കും. 24 മുതൽ യാത്രാ കാർഡുകൾ ഉപയോഗിച്ചു വേണം യാത്ര ചെയ്യാനെന്ന് ഖത്തർ റെയിൽ അറിയിച്ചു. ലോകകപ്പിനെത്തിയ ഹയാ കാർഡ് ഉടമകൾക്ക് സ്റ്റേഡിയങ്ങളിലേക്കും രാജ്യത്തിന്റെ വിനോദകേന്ദ്രങ്ങളിലേക്കുമെല്ലാം യാത്ര സുഗമമാക്കാനാണ് നവംബർ മുതൽ ദോഹ മെട്രോ, ട്രാം എന്നിവയിൽ സൗജന്യ യാത്ര ഒരുക്കിയത്. പ്രതിദിനം 7 ലക്ഷത്തോളം യാത്രക്കാർക്ക് സുരക്ഷിത യാത്ര ഒരുക്കിയാണ് ദോഹ മെട്രോ ലോകകപ്പ് യാത്ര വിജയകരമാക്കിയത്. 110 ട്രെയിനുകളും 18…

Read More

വാഹനങ്ങളിലെ ദേശീയ ദിന സ്റ്റിക്കറുകള്‍ നീക്കാനുള്ള സമയപരിധി നാളെ വരെ

ദോഹ : വാഹനങ്ങളിലെ ദേശീയ ദിന സ്റ്റിക്കറുകള്‍ നീക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. ഗതാഗത വകുപ്പിലെ കമ്യൂണിക്കേഷന്‍-ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഫസ്റ്റ്.ലഫ.ഫഹദ് മുബാറക്ക് അല്‍ അബ്ദുല്ലയാണ് ഇക്കാര്യം അറിയിച്ചത്. വാഹനങ്ങളിലെ സ്റ്റിക്കറുകള്‍ നീക്കാന്‍ 3 ദിവസത്തെ സമയമാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഡിസംബര്‍ 21 വരെയാണ് സമയപരിധി. ആഘോഷങ്ങളിലേക്കായി വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കാന്‍ ദേശീയ ദിനത്തിനു മുന്‍പ് 3 ദിവസത്തെ സമയമാണു നല്‍കിയത്. ദേശീയ ദിനം കഴിഞ്ഞ് 3 ദിവസത്തിനുള്ളില്‍ സ്റ്റിക്കറുകള്‍ നീക്കണമെന്ന നിര്‍ദേശവും നേരത്തെ നല്‍കിയിട്ടുണ്ട്.

Read More

ഗോൾഡൻ ബോളിന്‌ അർഹൻ കിലിയൻ എംബാപ്പെയെന്ന് ക്രോയേഷൻ മോഡൽ

ദോഹ : ലോകകപ്പിലെ പുരസ്കാരങ്ങളിൽ ഗോൾഡൻ ബോളിനു അർഹൻ അർജന്റൈൻ നായകൻ ലിയോണൽ മെസി അല്ല ഫ്രാൻസ് താരം കിലിയൻ എംബാപ്പെയാണെന്ന്ക്രോയേഷൻ മോഡൽ ഇവാന നോൾ . ഇൻസ്റ്റ​ഗ്രാമിലൂടെയാണ് തരാം തന്റെ അതൃപ്‌തി അറിയിച്ചിരിക്കുന്നത്. ലോകകപ്പ് ക്രൊയേഷ്യ നേടിയാൽ ന​ഗ്നയായി ആഘോഷിക്കുന്നമെന്നത് അടക്കമുള്ള പ്രഖ്യാപനങ്ങൾ നടത്തിയ മോഡലാണ് ഇവാന . ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലെത്തിയ ക്രൊയേഷ്യൻ ആരാധികയും മോഡലുമായ ഇവാന വസ്ത്രധാരണത്തിന്റെ പേരിലും ലോകകപ്പ് വേദിയിൽ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള മോഡലും…

Read More

ലോകകപ്പ് സന്തോഷവും സംതൃപ്തിയും ട്വിറ്ററിൽ പങ്കിട്ട് ഖത്തർ അമീർ

ദോഹ : ലോകകപ്പ് കാണാൻ ലോകത്തെ ഏറ്റവും നല്ല അന്തരീക്ഷം ഖത്തറിൽ ഒരുക്കുമെന്ന ഞങ്ങളുടെ വാഗ്ദാനം ഞങ്ങൾ നിറവേറ്റിയെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ട്വിറ്ററിൽ കുറിച്ചു. ലോകകപ്പ് മികച്ച രീതിയിൽ അവസാനിച്ചത്തിലെ സന്തോഷവും, സംതൃപ്തിയും, വിജയികൾക്കുള്ള അഭിനന്ദനവും അറിയിച്ചായിരുന്നു ഖത്തർ അമീർ ഹമദ് അൽതാനിയുടെ ട്വീറ്റ്. ലോകകപ്പ് ഒരുക്കുന്നതിന് പിന്തുണ നൽകിയ ഫിഫയ്ക്കും മറ്റ് പങ്കാളികൾക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം കുറിച്ചു. ഖത്തറിന്റെ സംസ്കാരവും, സമ്പന്നതയുമാണ് ഈ ലോകകപ്പിലൂടെ ലോകം. കണ്ടത്…

Read More