ഖത്തറിൽ ഫ്‌ലൂ വാക്‌സിൻ എടുക്കാൻ ഓർമിപ്പിച്ച് എച്ച് എം സി

ഖത്തറിൽ ഇൻഫ്‌ലുവൻസ വാക്‌സിനെടുക്കാൻ പൊതുജനങ്ങളെ ഓർമിപ്പിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, എച്ച്.എം.സി ഔട്ട്‌പേഷ്യൻറ് ക്ലിനിക്കുകൾ, ഖത്തറിലുടനീളമുള്ള 40ലധികം സ്വകാര്യ, അർധ സ്വകാര്യ ക്ലിനിക്കുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് ഇൻഫ്‌ലുവൻസ വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യപ്പെടുന്നുണ്ട്. ഈ വർഷത്തെ ഇൻഫ്‌ലുവൻസയെ നിസ്സാരമായിക്കാണരുതെന്നും സൗജന്യ ഫ്‌ലൂ വാക്‌സിൻ എന്നത്തേക്കാളും പ്രധാനമാണെന്നും സൗജന്യ ഫ്‌ലൂ ഷോട്ട് ഇന്നുതന്നെ എടുക്കൂവെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ വ്യക്തമാക്കി. ഓരോ വർഷവും അഞ്ഞൂറിലധികം ആളുകൾ പനി ബാധിച്ചും അതിന്റെ പ്രയാസങ്ങളനുഭവിച്ചും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നുണ്ട്….

Read More

ഖത്തർ സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ്: ഭേദഗതികൾക്ക് മന്ത്രിസഭയുടെ അംഗീകാരം

സന്ദർശകർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പ്രീമിയം സംബന്ധിച്ച ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യാനുള്ള കരട് തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം. 2022ലെ 17-ാം നമ്പർ തീരുമാനത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യാനുള്ള പൊതുജനാരോഗ്യ മന്ത്രിയുടെ കരട് തീരുമാനത്തിനാണ് അനുമതി. ആരോഗ്യ ഇൻഷുറൻസ് കാർഡിലെ വിവരങ്ങളും സ്പെസിഫിക്കേഷനുകളും അപ്ഡേറ്റ് ചെയ്യുന്നതു സംബന്ധിച്ച മന്ത്രിയുടെ കരട് തീരുമാനത്തിനും അംഗീകാരം നൽകി. ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിനായി ദേശീയ ഉപദേശക കമ്മിറ്റി രൂപീകരിക്കണമെന്ന തീരുമാനവും ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം പരിഗണിച്ചു. അമീരി ദിവാനിൽ പ്രധാനമന്ത്രി…

Read More

ഖത്തറിൽ അടുത്ത നാല് വർഷത്തേക്കുള്ള വിദ്യാഭ്യാസ കലണ്ടറിന് അംഗീകാരം നൽകി

അടുത്ത നാല് വർഷത്തേക്കുള്ള വിദ്യാഭ്യാസ കലണ്ടറിന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകിയതായി മന്ത്രാലയം അറിയിച്ചു. 2023-24 അധ്യയന വർഷം മുതൽ 2026-27 അധ്യയന വർഷം വരെയുള്ള വർഷങ്ങളിലേക്കുള്ള വിദ്യാഭ്യാസ കലണ്ടറിനാണ് അംഗീകാരം നൽകിയിരിക്കുന്നത്. ഈ വർഷം ആഗസ്റ്റ് 27നാണ് അധ്യയന വർഷം ആരംഭിക്കുന്നത്. സാധാരണയായി അക്കാദമിക വർഷത്തിന്റെ മധ്യത്തിൽ നൽകിവരാറുള്ള അവധി ഈ വർഷം ഡിസംബർ 28നാണ് ആരംഭിക്കുകയെന്നും അധികൃതർ വ്യക്തമാക്കി. 2024-2025 അധ്യയന വർഷം 2024 സെപ്റ്റംബർ ഒന്നിന് ആരംഭിക്കും. ഈ അധ്യയന വർഷത്തെ…

Read More

ദോഹ തുറമുഖത്ത് കപ്പൽ റജിസ്‌ട്രേഷന് പുതിയ ഓഫിസ്

കപ്പലുകളുടെ റജിസ്ട്രേഷൻ നടപടികൾക്കായി ദോഹ തുറമുഖത്ത് പുതിയ ഓഫിസ് തുറന്നു. റജിസ്ട്രേഷൻ സ്വീകരിക്കൽ, പുതുക്കൽ, ഉടമസ്ഥാവകാശം കൈമാറൽ, എല്ലാത്തരം ചെറു കപ്പലുകൾക്കുമുള്ള സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്കായാണ് പുതിയ റജിസ്ട്രേഷൻ ഓഫിസ് തുറന്നത്. സമുദ്ര ഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഗതാഗത മന്ത്രാലയം പുതിയ ഓഫിസ് തുറന്നത്.  ദോഹ തുറമുഖത്തെ പുതിയ ഓഫിസിന് പുറമെ അൽഖോർ, അൽ റുവൈസ് എന്നിവിടങ്ങളിലും മന്ത്രാലയത്തിന്റെ ആസ്ഥാന കെട്ടിടത്തിലെ പ്രധാന ഓഫിസിലുമാണ് മാരിടൈം വാഹന റജിസ്ട്രേഷൻ ഓഫിസുകൾ.  

Read More

പരിസ്ഥിതിയെ നോവിക്കാതെ അൽ സുഡാൻ ബസ് സ്റ്റേഷൻ

യാത്ര എളുപ്പമാക്കി അൽ സുഡാൻ ബസ് സ്റ്റേഷന്റെ പ്രവർത്തനം സജീവം.  പ്രതിദിനം 1,750 യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള സ്റ്റേഷനിൽ നിന്ന് മണിക്കൂറിൽ 4 റൂട്ടുകളിലേക്ക് 22 ബസുകളാണ് സർവീസ് നടത്തുന്നത്. ഇലക്ട്രിക് ബസ് ചാർജിങ് യൂണിറ്റുകളോടു കൂടി 2021 നവംബറിൽ പ്രവർത്തനം തുടങ്ങിയ സ്റ്റേഷൻ ഗതാഗത മന്ത്രാലയത്തിന്റെ പരിസ്ഥിതി സൗഹൃദ നയങ്ങളുടെ കീഴിലെ പബ്ലിക് ബസ് അടിസ്ഥാന സൗകര്യ വികസന പ്രോഗ്രാമിന്റെ ഭാഗമായാണ് നിർമിച്ചത്. സുഡാൻ മെട്രോ  സ്റ്റേഷന്റെയും അൽ സദ്ദ് സ്‌പോർട്‌സ് ക്ലബ്ബിന്റെയും സമീപത്താണ്…

Read More

ഫേഷ്യൽ ബയോമെട്രിക് പേയ്മെന്റിന് തുടക്കമിട്ട് ഖത്തർ നാഷനൽ ബാങ്ക്

ബാങ്ക് കാർഡോ മൊബൈൽ ഫോണോ ഉപയോഗിക്കാതെ ഉപഭോക്താവിന്റെ മുഖം തിരിച്ചറിഞ്ഞ് പേയ്മെന്റ് നടപടികൾ വേഗത്തിലാക്കുന്നതിനുള്ള പുതിയ ഫേഷ്യൽ ബയോമെട്രിക് പേയ്മെന്റ് സംവിധാനത്തിന് തുടക്കമിട്ട് ഖത്തർ നാഷനൽ ബാങ്ക്. രാജ്യത്തെ വ്യാപാരികൾക്ക് പേയ്മെന്റ് നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ സംവിധാനം. പുതിയ സേവനം ലഭിക്കാൻ ഒറ്റത്തവണ സൈൻ-അപ്പ് ചെയ്യുന്നതിനായി ഉപഭോക്താക്കൾ തങ്ങളുടെ ഫോൺ നമ്പറും കാർഡിലെ വിശദാംശങ്ങളും നൽകുന്നതിന് മുൻപായി സ്മാർട് ഫോൺ ഉപയോഗിച്ച് സെൽഫി എടുത്ത് പ്രൊഫൈൽ ഉണ്ടാക്കണം. സൈൻ-അപ്പ് പൂർത്തിയാക്കി കഴിയുന്നതോടെ കാർഡ് നമ്പർ…

Read More

ഫിഫ ലോകകപ്പിനിടെ അതിർത്തി കടന്നെത്തിയത് 8 ലക്ഷത്തിലധികം പേർ

ഫിഫ ലോകകപ്പിനിടെ അബു സമ്ര അതിർത്തിയിലൂടെ കടന്നു പോയത് 8,44,737 യാത്രക്കാർ. സൗദിയുമായുള്ള കര അതിർത്തിയായ അബു സമ്രയിലൂടെ 29 ദിവസത്തിനിടെ 4,06,819 പേർ രാജ്യത്തിന് അകത്തേക്കും 4,37,918 പേർ പുറത്തേക്കും യാത്ര ചെയ്തതായി കസ്റ്റംസ് ജനറൽ അതോറിറ്റി അധികൃതർ വ്യക്തമാക്കി. അതിർത്തിയിലൂടെ 65,755 വാഹനങ്ങൾ അകത്തേക്കും 75,232 കാറുകൾ പുറത്തേക്കും കടന്നുപോയി. ലാൻഡ് കസ്റ്റംസ് അഡ്മിനിസ്‌ട്രേഷന്റെ കീഴിലാണ് അബു സമ്ര അതിർത്തിയിലൂടെയുള്ള ഗതാഗത, യാത്രാ നടപടികൾ. ലോകകപ്പ് കാണാൻ കര അതിർത്തിയിലൂടെ എത്തുന്നവർക്കുള്ള പ്രവേശന, എക്‌സിറ്റ്…

Read More

ലോകകപ്പ്; വിവിധ പ്ലാറ്റ്‌ഫോമുകളിൽ പങ്കെടുത്തത് 500 കോടി പേർ

കഴിഞ്ഞ വർഷം നവംബർ-ഡിസംബർ മാസങ്ങളിൽ നടന്ന 22-ാമത് ഫിഫ ലോകകപ്പിന്റെ ഭാഗമായി വിവിധ പ്ലാറ്റ്‌ഫോമുകളിൽ പങ്കെടുത്തത് 500 കോടി പേർ. ടെലിവിഷനുകളിൽ ഫൈനൽ മത്സരം കണ്ടത് 150 കോടി പേർ. സന്ദർശകരുടെ എണ്ണത്തിൽ ഫിഫയുടെ ചരിത്രത്തിൽ വെച്ചേറ്റവും വലിയ റെക്കോർഡാണ് ഖത്തർ ലോകകപ്പിൽ രേഖപ്പെടുത്തിയത്. നവംബർ 20ന് അൽഖോറിലെ അൽ ബെയ്ത് സ്‌റ്റേഡിയത്തിൽ ഖത്തറും ഇക്വഡോറും തമ്മിൽ നടന്ന ലോകകപ്പ് ഉദ്ഘാടന മത്സരം ആഗോള തലത്തിൽ വീക്ഷിച്ചത് 55 കോടി ആളുകളാണെങ്കിൽ ഡിസംബർ 18ന് ലുസെയ്ൽ സ്റ്റേഡിയത്തിൽ…

Read More

ലോകകപ്പ് മത്സരങ്ങൾ നേരിട്ടുകണ്ടവര്‍ക്ക് സുവനീര്‍ ടിക്കറ്റുകള്‍ സ്വന്തമാക്കാം; അവസരമൊരുക്കി ഫിഫ

ഖത്തർ ലോകകപ്പിലെ മത്സരങ്ങൾ നേരിട്ടുകണ്ടവര്‍ക്ക് സുവനീര്‍ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ അവസരം.മൊബൈല്‍ ടിക്കറ്റുകള്‍ ഫിസിക്കല്‍ ടിക്കറ്റുകള്‍ ആക്കാന്‍ ഫിഫ അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഒരു ടിക്കറ്റിന് 10 ഖത്തര്‍ റിയാലാണ് വില. ഫിഫ ടിക്കറ്റ്സ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താണ് സുവനീര്‍ ടിക്കറ്റ് സ്വന്തമാക്കാന്‍ അപേക്ഷിക്കേണ്ടത്. സ്വന്തമായും ഗസ്റ്റുകള്‍ക്കായും ഇങ്ങനെ ടിക്കറ്റിന് അപേക്ഷിക്കാം. ഗസ്റ്റുകള്‍ക്ക് നേരിട്ട് സുവനീര്‍ ടിക്കറ്റ് വാങ്ങാനാകില്ല.ഒരു സുവനീർ ടിക്കറ്റിന്റെ വില പത്ത് ഖത്തർ റിയാലാണ്. ഒരേ ആപ്ലിക്കേഷൻ നമ്പറിലുള്ള എല്ലാ ടിക്കറ്റുകള്‍ക്കും അപേക്ഷിക്കാം. നിങ്ങളുടെ ഫിഫ…

Read More

അഞ്ചാം തവണയും ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഖത്തർ

ഈ വര്‍ഷവും ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യമായി ഖത്തര്‍. നംബെയോ ക്രൈം സൂചികയിലാണ് തുടര്‍ച്ചയായ അഞ്ചാം തവണയും ഖത്തര്‍ ഒന്നാമതെത്തുന്നത്. 142 രാജ്യങ്ങളില്‍ പഠനം നടത്തിയാണ് നംബെയോ സൂചിക തയ്യാറാക്കിയത്. ജീവിത നിലവാരവുമായി ബന്ധപ്പെട്ട് ലോകത്തെ ഏറ്റവും വലിയ ഡേറ്റാ ബേസ് കൂടിയാണിത്. 2018 മുതല്‍ നംബെയോ ക്രൈം സൂചികയില്‍ ഖത്തര്‍ ഏറ്റവും മുന്നിലുണ്ട്. യുഎഇയാണ് രണ്ടാം സ്ഥാനത്ത്. നാല് ഗള്‍ഫ് രാജ്യങ്ങള്‍ ആദ്യ പത്തിലുണ്ട്. ഒമാന്‍ അഞ്ചാമതും ബഹ്റൈന്‍ പത്താമതുമാണ്. ഏറ്റവും സുരക്ഷിത നഗരങ്ങളില്‍ അബുദബി…

Read More