
കാർലോസ് ക്വീറോസിനെ ഖത്തർ ദേശീയ ഫുട്ബാൾ ടീം പരിശീലകനായി നിയമിച്ചു
ആധുനിക ഫുട്ബാളിലെ പരിശീലകരിൽ പ്രഗത്ഭനായ കാർലോസ് ക്വീറോസിനെ ഖത്തർ ദേശീയ ഫുട്ബാൾ ടീം പരിശീലകനായി നിയമിച്ചു. ഖത്തറിൽ നടന്ന 2022 ഫിഫ ലോകകപ്പിൽ ഇറാൻ ടീമിനെ പരിശീലിപ്പിച്ചത് പോർചുഗീസുകാരനായ ക്വീറോസായിരുന്നു. പോർചുഗൽ ദേശീയ ടീം കോച്ചായിരുന്ന ക്വീറോസ് ഈജിപ്ത്, കൊളംബിയ, ദക്ഷിണാഫ്രിക്ക, യു.എ.ഇ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. ആധുനിക ഫുട്ബാളിലെ അതികായരായ റയൽ മഡ്രിഡ് ക്ലബിന്റെ പരിശീലകനായിരുന്നു. ‘കാർലോസ് ക്വീറോസ് ആണ് അൽ അന്നാബിയുടെ പുതിയ മുഖ്യ പരിശീലകൻ. ഞങ്ങളുടെ ദേശീയ ടീമിനൊപ്പം പോർചുഗീസ് കോച്ചിന് എല്ലാ ഭാവുകങ്ങളും…