
ഹയാ കാർഡ് ഉടമകൾ അതിഥികളുടെ വിവരങ്ങൾ പുതുക്കണം
ഖത്തറിലെ ഹയാ കാർഡ് ഉടമകൾ പോർട്ടലിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന അതിഥികളുടെ വിവരങ്ങൾ പുതുക്കണമെന്ന് നിർദേശം. പഴയ വിവരങ്ങൾ റദ്ദാക്കുമെന്നും ലോകകപ്പ് സമയത്തെത്തിയവർ തന്നെയാണ് വീണ്ടുമെത്തുന്നതെങ്കിലും എല്ലാവരുടെയും പേരു വിവരങ്ങൾ വീണ്ടും പുതുക്കണമെന്നും നിർദേശമുണ്ട്. വിവരങ്ങൾ അക്കൗണ്ടുകളിൽ നിന്ന് റദ്ദാക്കപ്പെട്ടാലും അവരുടെ ഹയാ ആപ്ലിക്കേഷൻ സ്റ്റേറ്റസിൽ മാറ്റമുണ്ടാകില്ല. അതിഥികളുടെ പേര്, പാസ്‌പോർട്ട് വിവരങ്ങൾ, എത്തുമ്പോൾ താമസിക്കുന്ന മേൽവിലാസം (ഹോട്ടൽ അല്ലെങ്കിൽ വീട്), ആതിഥേയരുടെ വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ എത്തുന്നതിന് മുൻപായി വീണ്ടും റജിസ്റ്റർ ചെയ്യണം. ലോകകപ്പിനായി സന്ദർശകർക്ക്…