വിപുൽ ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസിഡർ

ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി വിദേശകാര്യ മന്ത്രാലയം ഗൾഫ് സെക്ടർ ജോയിന്റ് സെക്രട്ടറി വിപുലിനെ നീയമിച്ചു. അടുത്ത മാസം വിപുൽ ചുമതലയേൽക്കും. സ്ഥാനമൊഴിയുന്ന നിലവിലെ അംബാസഡർ ഡോ. ദീപക്മിത്തലിന് പകരമായാണ് വിപുൽ ചുമതലയേൽകുന്നത്. ഇന്ത്യയിലേക്ക് മടങ്ങുന്ന ഡോ. ദീപക് മിത്തലിന് പ്രധാനമന്ത്രിയുടെ ഓഫീസിലാണ് പുതിയ നിയമനം. 1998ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന വിപുൽ ഉത്തർ പ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ്. 2017 മുതൽ 2020 വരെ യു.എ.ഇയിൽ കോൺസുലർ ജനറലായിരുന്നു. ഈജിപ്ത്, ശ്രീലങ്ക, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലും…

Read More

ഖത്തറിലെ അവയവ ദാതാക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ്, അര മില്യൺ പേർ രജിസ്റ്റർ ചെയ്തു

ഖത്തറിലെ ഓർഗൻ ഡോണർ രജിസ്ട്രിയിൽ ദാതാക്കളാകാൻ സാധ്യതയുള്ളവരായി രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അവയവദാന പരിപാടിയുടെ ഭാഗമായ അവയവദാതാക്കളുടെ രജിസ്ട്രിയിൽ രാജ്യത്തെ ജനസംഖ്യയുടെ 25 ശതമാനത്തോളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇത് രാജ്യത്ത് പുതിയ അവയവദാന പരിപാടികൾ അവതരിപ്പിക്കാൻ കാരണമായെന്നും ഖത്തർ അവയവദാന കേന്ദ്രം ഡയറക്ടർ ഡോ.റിയാദ് ഫാദിൽ പറഞ്ഞു. ഹമദ് മെഡിക്കൽ കോർപ്പറേഷൻ ഈ വർഷത്തിനുള്ളിൽ ഹൃദയം മാറ്റിവയ്ക്കൽ പദ്ധതി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ”സാധ്യതയുള്ള അവയവ ദാതാക്കളായി രജിസ്റ്റർ…

Read More

മഗ്രിബ് മുതൽ ഫജ്ർ നമസ്‌കാരം വരെ ലുസൈൽ ബൊളിവാർഡിൽ കാൽനടയാത്രക്കാർക്ക് മാത്രം പ്രവേശനം

ലുസൈൽ ബൊളിവാർഡ് സ്‌റ്റേഡിയത്തിൽ മഗ്രിബ് നമസ്‌കാര സമയം മുതൽ ഫജ്ർ പ്രാർത്ഥന സമയം വരെ പ്രവേശനം കാൽനടയാത്രക്കാർക്ക് മാത്രമായിരിക്കുമെന്ന് ഖത്തർ ദിയാർ അറിയിച്ചു. ലുസൈൽ സിറ്റിയുടെ സോഷ്യൽ മീഡിയ അറിയിപ്പ് പ്രകാരം വിശുദ്ധ റമദാൻ മാസത്തിൽ ഉടനീളം, ലുസൈൽ ബൊളിവാർഡിൽ നിർദ്ദിഷ്ട പ്രാർത്ഥനാ സമയത്ത് വാഹനങ്ങൾക്ക് പ്രവേശനമില്ല. 2023 മാർച്ച് 11-21 വരെ നടന്ന 11 ദിവസത്തെ ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവലിന്റെ ആഘോഷത്തോടനുബന്ധിച്ച് അടുത്തിടെ ലുസൈൽ ബൊളിവാർഡിന്റെ ഒരു ഭാഗം വാഹന ഗതാഗതത്തിനായി അടച്ചിരുന്നു. Lusail…

Read More

ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി ഖത്തർ പ്രധാനമന്ത്രി

ഖത്തറിന്റെ പ്രധാനമന്ത്രി പദത്തിൽ മാറ്റം. വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയെ ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഉത്തരവ്. ചൊവ്വാഴ്ച രാവിലെ അമിരി ദിവാനിൽ നടന്ന ചടങ്ങിൽ അമീറിനു മുമ്പാകെ അദ്ദേഹം പുതിയ പ്രധാനമന്ത്രിയായ സത്യപ്രതിജ്ഞചെയ്ത് സ്ഥാനമേറ്റു. ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനിയും സാക്ഷിയായി. നിലവിലെ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ രാജി സ്വീകരിച്ചുകൊണ്ടാണ്…

Read More

കരുതലിന്റെ റമസാനായി ‘ലീവ് യുവർ മാർക്ക് ‘ ക്യാംപെയ്‌ന് തുടക്കമായി

റമസാനിൽ നിർധന വിഭാഗങ്ങൾക്ക് കൈത്താങ്ങായി ഖത്തർ ചാരിറ്റിയുടെ ക്യാംപെയ്‌ന് തുടക്കമായി. ഖത്തർ ഉൾപ്പെടെ 41 രാജ്യങ്ങളിലെ 19 ലക്ഷം പാവപ്പെട്ടവർക്ക് ക്യാംപെയ്ൻ ആശ്വാസമാകും. കടക്കെണിയിൽപ്പെട്ട് പ്രയാസപ്പെടുന്നവർക്ക്  സാമ്പത്തിക സഹായവും നൽകും.  ‘ലീവ് യുവർ മാർക്ക്’ എന്ന പ്രമേയത്തിൽ 11.8 കോടി റിയാൽ ചെലവിട്ടാണ് ഇത്തവണത്തെ ക്യാംപെയ്ൻ നടത്തുന്നത്. നോമ്പുകാർക്ക് ഭക്ഷണം നൽകൽ,  സക്കാത്ത് അൽ ഫിത്ർ, ഈദ് വസ്ത്രങ്ങൾ, അനാഥർക്കും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്കാം ഈദ് സമ്മാനം എന്നിങ്ങനെ 4 പദ്ധതികൾ ഉൾപ്പെട്ടതാണ് റമസാൻ ക്യാംപെയ്ൻ….

Read More

ഗൾഫ് മേഖലയിലെ ഏറ്റവും മികച്ച സ്മാർട്ട് ഫോൺ ആപ്പായി കഹ്‌റാമ

ഗൾഫ് മേഖലയിലെ ഏറ്റവും മികച്ച പൊതുസേവന സ്മാർട്ട് ഫോൺ ആപ്പിനുള്ള പുരസ്‌കാരം ഖത്തർ ജനറൽ ഇലക്ട്രിക്കൽ ആൻഡ് വാട്ടർ കോർപറേഷന് (കഹ്‌റാമ) ലഭിച്ചു. റിയാദ് ആസ്ഥാനമായ ജി.സി.സി ജനറൽ സെക്രട്ടേറിയറ്റിന്റെ പുരസ്‌കാരമാണ് കഹ്‌റാമ ആപ്ലിക്കേഷൻ സ്വന്തമാക്കിയത്. 2022 ഏപ്രിലിലാണ് കഹ്‌റാമയുടെ നവീകരിച്ച ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷൻ പതിപ്പ് അവതരിപ്പിക്കുന്നത്. ആപ്ലിക്കേഷന്റെ പ്രവർത്തനവും ഘടനയും വിലയിരുത്തിയ ജി.സി.സി ജനറൽ സെക്രട്ടേറിയറ്റ് വിദഗ്ധർ ഉൾപ്പെടുന്ന സ്വതന്ത്ര സമിതിയാണ് കഹ്‌റാമയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. വിവിധ സേവനങ്ങളെ ഡിജിറ്റലൈസേഷൻ ചെയ്ത് കൂടുതൽ…

Read More

ഏഷ്യൻ കപ്പ് ഫുട്ബാൾ; കിക്കോഫിന് തീയതി കുറിച്ചു

ഖത്തർ വേദിയാകുന്ന 2023 എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ തീയതി പ്രഖ്യാപിച്ചു. വൻകരയുടെ പോരാട്ടത്തിന് 2024 ജനുവരി 12ന് കിക്കോഫ് കുറിക്കും. ഫെബ്രുവരി 10നാണ് കലാശപ്പോരാട്ടം. ടൂർണമെന്റിന്റെ പ്രാദേശിക സംഘാടക സമിതിയും പ്രഖ്യാപിച്ചു. എൽ.ഒ.സി ചെയർമാനായി ഖത്തർ ഫുട്ബാൾ അസോസിയേഷൻ (ക്യു.എഫ്.എ) പ്രസിഡന്റ് ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനിയെയും വൈസ് ചെയർമാനായി ജാസിം റാഷിദ് അൽ ബൂഐനൈനെയും തെരഞ്ഞെടുത്തു. ഏഷ്യൻ കപ്പ് 2023ന്റെ പ്രാദേശിക സംഘാടക സമിതി രൂപവത്കരിക്കുന്നത് സംബന്ധിച്ച് ഖത്തർ…

Read More

ദീപിക പദുക്കോൺ ഖത്തർ എയർവേയ്സ് ഗ്ലോബൽ ബ്രാൻഡ് അംബാസഡർ

ദീപിക പദുക്കോണിനെ ഖത്തർ എയർവേയ്സ് ആഗോള ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ദീപികയുമായി സഹകരിച്ച് ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായ ഖത്തർ എയർവേയ്സ് പുതിയ ബ്രാൻഡ് കാമ്പയിന് തുടക്കം കുറിക്കുകയും ചെയ്തു. ലോകോത്തര ക്യൂ-സ്യൂട്ട്, ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ വിപുലീകരണത്തിൽ പ്രധാനമായ ഓർച്ചാർഡിന്റെ അതുല്യമായ പരിസരങ്ങൾ പ്രദർശിപ്പിക്കുന്നതുൾപ്പെടെ ഖത്തർ എയർവേയ്സ് പ്രീമിയം എക്സ്പീരിയൻസ് അവതരിപ്പിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമാണ് കാമ്പയിനെന്ന് കമ്പനി അറിയിച്ചു. ഖത്തർ എയർവേയ്സിനൊപ്പമുള്ള ദീപികയുടെ യാത്രയെ ആഢംബരത്തിന്റെയും ചാരുതയുടെയും പുതിയ തലത്തിലേക്ക് ബന്ധിപ്പിക്കുന്ന കാമ്പയിനൊപ്പം ‘Ain’t…

Read More

സന്ദർശക വിസയിൽ മകളുടെ അടുത്ത് എത്തിയ മലയാളി ഖത്തറിൽ മരിച്ചു

ദോഹയിലുള്ള മകളേയും കുടുംബത്തേയും സന്ദർശിക്കാൻ ഭാര്യക്കൊപ്പം എത്തിയ മലയാളി മരിച്ചു. കോഴിക്കോട് പന്നിയങ്കര പലാക്കിൽ മാളിയേക്കൽ ഉസ്മാൻ കോയ ആണ് മരിച്ചത്. 63 വയാസിയിരുന്നു. കുവൈറ്റിൽ പ്രവാസിയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹം ഭാര്യയ്‌ക്കൊപ്പം ഖത്തറിൽ എത്തുന്നത്. ഇവിടെ വെച്ചാണ് മരിക്കുന്നത്. ചെറിയ അറയ്ക്കൽ അബ്ദുല്ലക്കോയയുടെയും പലാക്കിൽ മാളിയക്കൽ മറിയം ബീവിയുടെയും മകനാണ്. ഭാര്യ. കുഞ്ഞിബി മാമുക്കോയ മകൾ – മറിയം. മരുമകൻ – സിഷാൻ ഉസ്മാൻ. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഖത്തറിൽ തന്നെ ഖബറടക്കി.

Read More