മലയാളി സാമൂഹിക പ്രവർത്തകൻ ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

ഖത്തർ സന്ദർശനത്തിനെത്തിയ സാമൂഹിക പ്രവർത്തകനും ദുറുന്നജാത്ത് സെക്രട്ടറിയുമായ മലപ്പുറം കരുവാരക്കുണ്ട് പുന്നക്കാട് നെച്ചിക്കാടൻ ഇസ്ഹാഖ് ഹാജി (76) ദോഹയിൽ വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച രാത്രി ദോഹ മെട്രോയിൽ ഇറങ്ങി ഖത്തർ നാഷനൽ ലൈബ്രറിയിലേക്ക് നടക്കുന്നതിനിടെയാണ് ലൈബ്രറിക്ക് മുൻപിലെ പാർക്കിങ്ങിൽ നിന്ന് പുറത്തേക്ക് വന്ന വാഹനം ഇടിച്ച് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭാര്യ സാറ, മകൾ സബിത, പേരക്കുട്ടി ദിയ എന്നിവർ നിസാര പരുക്കുകളുമായി ഹമദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇസ്ഹാഖ് ഹാജി സംഭവസ്ഥലത്ത് വച്ചു തന്നെ തൽക്ഷണം മരണമടഞ്ഞിരുന്നു. ഇക്കഴിഞ്ഞ…

Read More

ഖത്തറിൽ സൈക്കിൾ യാത്രികർക്ക് സുരക്ഷാ നിർദ്ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ സൈക്കിൾ യാത്രികർക്ക് ഖത്തർ ആഭ്യന്തര മന്ത്രാലയം സുരക്ഷാ നിർദ്ദേശങ്ങൾ നൽകി. ഈ അറിയിപ്പ് പ്രകാരം, താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ സൈക്കിൾ യാത്രികരോട് ഖത്തർ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. സൈക്കിൾ യാത്രികർക്കായുള്ള പ്രത്യേക പാതകൾ ഉപയോഗിക്കേണ്ടതാണ്. റോഡിന് വലത് വശം ചേർന്ന് സൈക്കിൾ ഉപയോഗിക്കേണ്ടതാണ്. ഹെൽമെറ്റ്, റിഫ്‌ലക്ടറുകളുള്ള വസ്ത്രങ്ങൾ മുതലായ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടതാണ്. സൈക്കിളുകളുടെ മുൻവശത്തും, പിൻവശത്തും ലൈറ്റുകൾ ഘടിപ്പിക്കേണ്ടതാണ്. Please adhere to safety requirements such as a helmet,…

Read More

ഖത്തർ ലോകകപ്പ് ഫൈനലിൽ ഉപയോഗിച്ച പന്ത് ലേലത്തിന്

കഴിഞ്ഞ വർഷം ഖത്തർ ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പിന്റെ ഫൈനൽ മത്സരത്തിന് ഉപയോഗിച്ച ഔദ്യോഗിക പന്ത് ആയ ‘അൽ ഹിൽമ്’ ലേലത്തിന്. അൽ ഹിൽമ് എന്നറിയപ്പെടുന്ന അഡിഡാസിന്റെ പന്തിന് ഏകദേശം 10 ലക്ഷം റിയാൽ ആണ് വിലമതിക്കുന്നത്. 2.24 കോടി രൂപ വരുമിത്. ജൂൺ 6, 7 തീയതികളിലായി ഇംഗ്ലണ്ടിൽ നടക്കുന്ന ലേലത്തിന് ചുക്കാൻ പിടിക്കുന്നത് ഗ്രഹാം ബഡ് ഓക്ഷൻസ് ആണ്. ഓൺലൈൻ ആയും നോർത്താംപ്ടൺ ലേല ഹൗസിലുമായാണ് ലേലം. ഫുട്ബോൾ സ്വന്തമാക്കാൻ ആഗോള തലത്തിൽ നിന്നുള്ള…

Read More

ഖത്തറിൽ ഇന്ന് മുതൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത

ഇന്ന് മുതൽ രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ മെയ് 2 മുതൽ വാരാന്ത്യം വരെ വടക്കുപടിഞ്ഞാറൻ ദിശയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇത് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഉൾമേഖലകളിൽ മണിക്കൂറിൽ 30 നോട്ട് വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. رياح قوية من الثلاثاء حتى نهاية الاسبوع…

Read More

ഖത്തറിൽ മെയ് 3 മുതൽ ലുസൈൽ ബുലവാർഡ് ഗതാഗതത്തിനായി തുറന്ന് കൊടുക്കും

മെയ് 3 വൈകീട്ട് 3 മണി മുതൽ ലുസൈൽ ബുലവാർഡ് വാഹന ഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. ലുസൈൽ സിറ്റി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഈദ് ആഘോഷങ്ങളും, റമദാൻ പരിപാടികളും മറ്റും നടക്കുന്ന പശ്ചാത്തലത്തിൽ റമദാൻ മാസം ആരംഭിച്ചത് മുതൽ മഗ്രിബ് നമസ്‌കാരത്തിനും ഫജ്ർ നമസ്‌കാരത്തിനും ഇടയിലുള്ള സമയങ്ങളിൽ ലുസൈൽ ബുലവാർഡിലേക്കുള്ള പ്രവേശനം കാൽനടയാത്രികർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഈ തീരുമാനം ബുധനാഴ്ച വൈകീട്ട് 3 മണി മുതൽ പിൻവലിക്കുമെന്നും, ലുസൈൽ ബുലവാർഡിലേക്ക് കാറുകൾക്ക് പ്രവേശിക്കാമെന്നും അധികൃതർ…

Read More

ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ഖത്തർ എയർവേസ് പുതിയ ബിസിനസ് ലോഞ്ച് തുറന്നു

ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ഖത്തർ എയർവേസ് പുതിയ ബിസിനസ് ലോഞ്ച് തുറന്നു. ‘ദി ഗാർഡൻ’ എന്ന പേരിലുള്ള ഈ അൽ മൗർജാൻ ബിസിനസ് ലോഞ്ച് ഖത്തർ എയർവേസിന്റെ പ്രീമിയം യാത്രികർക്കുളളതാണ്. വിമാനത്താവളത്തിലെത്തുന്ന യാത്രികർക്കായുള്ള ‘ദി ഓർച്ചാർഡ്’ എന്ന പേരിലുള്ള സെൻട്രൽ കോൺകോർസിന് സമീപത്തായാണ് ഈ പുതിയ ബിസിനസ് ലോഞ്ച് ഒരുക്കിയിരിക്കുന്നത്. ചില്ലറവില്പനമേഖലയിലെ പ്രശസ്ത ബ്രാൻഡുകളുടെ വിപണനശാലകൾ, റെസ്റ്ററന്റുകൾ എന്നിവ ഇതിന് സമീപത്തുണ്ട്. ഏതാണ്ട് 7390 സ്‌ക്വയർ മീറ്ററിലാണ് ഈ ലോഞ്ച് ഒരുക്കിയിരിക്കുന്നത്. ഒരേ സമയം 707 യാത്രികരെ…

Read More

നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ഖത്തറും ബഹ്റൈനും തമ്മിൽ ധാരണയിലെത്തി

രണ്ടാം വട്ട കൂടിക്കാഴ്ച്ചയുടെ ഭാഗമായി ഖത്തർ – ബഹ്റൈൻ ഫോളോഅപ്പ് കമ്മിറ്റി റിയാദിലെ ജി സി സി ആസ്ഥാനത്ത് യോഗം ചേർന്നു. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.ഖത്തർ വിദേശകാര്യ മന്ത്രലയത്തിലെ സെക്രട്ടറി ജനറൽ H.E. ഡോ. അഹ്മദ് ബിൻ ഹസ്സൻ അൽ ഹമ്മാദിയുടെ നേതൃത്വത്തിലുള്ള ഖത്തർ പ്രതിനിധി സംഘവും, ബഹ്റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ പൊളിറ്റിക്കൽ അഫയേഴ്സ് വിഭാഗം അണ്ടർ സെക്രട്ടറി H.E. ഷെയ്ഖ് അബ്ദുല്ല ബിൻ അഹ്മദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ബഹ്റൈൻ പ്രതിനിധി സംഘവുമാണ്…

Read More

ഖത്തറിൽ നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത പുലർത്താൻ നിർദ്ദേശം

ഖത്തറിൽ നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. ഇന്നലെ് വൈകീട്ടാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഈ അറിയിപ്പ് പ്രകാരം നാളെ മുതൽ ഖത്തറിൽ ഇടിയോട് കൂടിയ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്. ഈ മഴ വാരാന്ത്യം അവസാനിക്കുന്നത് വരെ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു. വാരാന്ത്യത്തിൽ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്കൊപ്പം പെട്ടെന്നുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങളോട് ജാഗ്രത…

Read More

മുഴുവൻ സേവനങ്ങളും ആരംഭിക്കാനൊരുങ്ങി റൗദത് അൽ ഖൈൽ ഹെൽത്ത് സെന്റർ

കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി കോവിഡ് ഹെൽത്ത് സെന്ററായി പ്രഖ്യാപിച്ചതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന റൗദത് അൽ ഖൈൽ ഹെൽത്ത് സെന്ററിലെ മുഴുവൻ സേവനങ്ങളും സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്ന് പി.എച്ച്.സി.സി അറിയിച്ചു. രോഗികളുടെയും ജീവനക്കാരുടെയും ആരോഗ്യസുരക്ഷക്ക് മുൻഗണന നൽകിക്കൊണ്ട് കോവിഡ് മഹാമാരിക്കാലത്ത് അവശ്യ കോവിഡ് സേവനങ്ങളായിരുന്നു ഹെൽത്ത് സെന്ററിൽ നൽകിക്കൊണ്ടിരുന്നത്. വാക്സിനേഷൻ നിരക്ക് കൂടുകയും അണുബാധ നിരക്ക് കുറയുകയും ചെയ്തതോടെ ഫാമിലി മെഡിസിൻ അപ്പോയിന്റ്മെന്റുകൾ, പതിവ് പരിശോധനകൾ, സ്‌ക്രീനിങ്, ഡെന്റൽ കെയർ, വെൽനെസ് സേവനങ്ങൾ എന്നിവയുൾപ്പെടെ മുഴുവൻ സേവനങ്ങളും ഉടൻ…

Read More

ഖത്തർ ടൂറിസത്തിന് അഭിമാന നേട്ടം; വിനോദ സഞ്ചാരികൾക്ക് ഏറ്റവും സുരക്ഷിത നഗരങ്ങളിലൊന്നായി ദോഹ

ആഗോള തലത്തിൽ വിനോദ സഞ്ചാരികൾക്ക് ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ഖത്തർ തലസ്ഥാനമായ ദോഹ. ബ്രിട്ടീഷ് സെക്യൂരിറ്റി ട്രെയ്‌നിംഗ് ഏജൻസിയായ ‘ഗെറ്റ് ലൈസൻസ്ഡ്’ നടത്തിയ ഏറ്റവും പുതിയ സർവേയിലാണ് ഖത്തർ നഗരം വിദേശ വിനോദ സഞ്ചാരികൾക്ക് ആഗോള തലത്തിൽ ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാവുന്ന നഗരങ്ങളിൽ ആദ്യ പത്തിൽ ഇടം നേടിയത്. ജപ്പാൻ നഗരങ്ങളായ ക്യാട്ടോ, ടോക്യോ എന്നിവയും തായ്‌പെയ്, സിംഗപ്പൂർ നഗരങ്ങളുമാണിവ. കുറ്റകൃത്യങ്ങൾ, കൊലപാതക നിരക്ക്, പൊലീസ് സംവിധാനങ്ങളിലെ കാര്യക്ഷമത, മോഷണം, പിടിച്ചുപറി തുടങ്ങിയവയിലുള്ള…

Read More