ഖത്തറിൽ അടുത്ത ആഴ്ചയുടെ തുടക്കം വരെ ശക്തമായ കാറ്റിന് സാധ്യത

ഖത്തറിൽ അടുത്ത ആഴ്ചയുടെ തുടക്കം വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വടക്കുപടിഞ്ഞാറൻ കാറ്റ് മൂലം ഖത്തറിൽ വിവിധ മേഖലകളിൽ അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കാറ്റിന്റെ വേഗത പലപ്പോഴും 30 നോട്ടിലും കൂടുതൽ അനുഭവപ്പെടാമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. رياح قوية حتى بداية الأسبوع القادم على الساحل وداخل البحر. #قطر Strong wind until the beginning of next week inshore…

Read More

താമസകെട്ടിടങ്ങളില്‍ അനധികൃതമായി രൂപമാറ്റം വരുത്തിയതിന് ദോഹ മുനിസിപ്പാലിറ്റിയുടെ നടപടി

താമസകെട്ടിടങ്ങളില്‍ അനധികൃതമായി രൂപമാറ്റം വരുത്തിയതിന് ദോഹ മുനിസിപ്പാലിറ്റിയുടെ നടപടി. നജ്മ മേഖലയില്‍ അനധികൃതമായി നടത്തിയ വെയര്‍ഹൌസുകള്‍ക്കെതിരെയും ഫരീജ് ബിന്‍ ദിര്‍ഹമില്‍ താമസ കെട്ടിടങ്ങള്‍ക്കെതിരെയും നടപടിയെടുത്തു, കെട്ടിടങ്ങളില്‍ മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ ‌രൂപമാറ്റം വരുത്തിയാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

Read More

പൂർണമായും ഓൺലൈൻ വഴി കമ്പനി തുടങ്ങാം; ബിസിനസ് തുടങ്ങുന്നതിനുള്ള ഏകജാലക സംവിധാനം കൂടുതൽ ലളിതമാക്കി ഖത്തർ

സംരംഭകർക്ക് ബിസിനസ് തുടങ്ങുന്നതിനുള്ള ഏകജാലക സംവിധാനം കൂടുതൽ ലളിതമാക്കി ഖത്തർ. പൂർണമായും ഓൺലൈൻ വഴി കമ്പനി തുടങ്ങാനുള്ള സൗകര്യം ഒരുക്കിയതായി അധികൃതർ അറിയിച്ചു. സംരംഭം തുടങ്ങുന്നയാൾക്ക് ഇനി മന്ത്രാലയങ്ങളിൽ നേരിട്ടോ, അല്ലെങ്കിൽ മന്ത്രാലയങ്ങളുടെ വെബ്സൈറ്റുകളെയോ ആശ്രയിക്കേണ്ടതില്ല. എല്ലാ നടപടികളും ഏകജാലക സംവിധാനം വഴി ഓൺലൈനിലൂടെ പൂർത്തീകരിക്കാം. ബിസിനസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സിംഗിൾ വിൻഡോ എന്ന ഒറ്റ വെബ്സൈറ്റിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ് ഖത്തർ. വാണിജ്യ, വ്യവസായ മന്ത്രാലയം, തൊഴിൽ മന്ത്രാലയം, നീതിന്യായ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ സംരംഭവുമായി…

Read More

ഖത്തറിലേക്ക് പുതിയ ഇന്ത്യൻ അംബാസഡർ; വൈകാതെ ചുമതലയേൽക്കും

രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിൽ ഖത്തറിലേക്കുള്ള ഇന്ത്യൻ അംബാസഡറെ പ്രഖ്യാപിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിദേശകാര്യമന്ത്രാലയത്തിലെ ഗൾഫ് ഡിവിഷൻ ജോയിന്റ് സെക്രട്ടറിയായ വിപുലാണ് പുതിയ അംബാസഡർ. വൈകാതെ തന്നെ അദ്ദേഹം ചുമതലയേൽക്കും. കാലാവധി പൂർത്തിയാക്കിയ മുൻ അംബാസഡർ ദീപക് മിത്തൽ കഴിഞ്ഞ മാർച്ച് അവസാനം നാട്ടിലേക്ക് മടങ്ങുകയും, പ്രധാനമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയിൽ ചുമതലയേൽക്കുകയും ചെയ്തിരുന്നു.

Read More

രണ്ടരക്കോടിയുണ്ടോ; ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലിലെ പന്ത് സ്വന്തമാക്കാം

ലയണല്‍ മെസിയുടെ അര്‍ജന്റീനയും കിലിയന്‍ എംബാപെയുടെ ഫ്രാന്‍സും ഏറ്റുമുട്ടിയ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലിലെ ഔദ്യോഗിക മാച്ച് ബോള്‍ ലേലത്തിന്. കുറഞ്ഞത് 10 ലക്ഷം ഖത്തര്‍ റിയാലാണ് (2.24 കോടി രൂപ) ലേലത്തിലൂടെ ലക്ഷ്യമിടുന്നത്. ജൂണ്‍ ആറിന് ഇംഗ്ലണ്ടിലെ നോര്‍താംപ്ടണ്‍ ഓക് ഷന്‍ ഹൗസ് വഴിയാണു ലേലം നടക്കുന്നത്. അഡിഡാസ് കമ്പനി പുറത്തിറക്കിയ ‘അല്‍ ഹില്‍മ്’ എന്ന പന്താണ് ഫൈനല്‍ മത്സരത്തില്‍ ഉപയോഗിച്ചത്. അഡിഡാസിന്റെ ‘വിന്‍ ദ മാച്ച് ബാള്‍’ മത്സരത്തിലൂടെ ലോകകപ്പ് ഫൈനല്‍ മാച്ച് ബാള്‍…

Read More

ഖത്തറിലെ മ്യൂസിയങ്ങളിലേക്ക് പ്രവേശിക്കാൻ പുതിയ ടിക്കറ്റ് നിരക്ക്

ഖത്തറിലെ മ്യൂസിയങ്ങൾ, ഗാലറി, പൈതൃക കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള പുതിയ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് ഖത്തർ മ്യൂസിയം. ഖത്തർ ഐഡിയുള്ളവർക്ക് പ്രവേശനം സൌജന്യമായി തുടരും. വിദേശികൾക്ക് ഖത്തർ നാഷണൽ മ്യൂസിയം, ഒളിമ്പിക് മ്യൂസിയം, ഇസ്ലാമിക് മ്യൂസിയം എന്നിവിടങ്ങളിലേക്ക് 50 ഖത്തർ റിയാലാണ് പ്രവേശന ഫീസ്. വിദ്യാർഥികൾക്ക് 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

ഖത്തറിലേക്കുള്ള വിമാന യാത്രാക്കാരുടെ എണ്ണത്തിൽ വൻ വർധന

ടൂറിസം മേഖലയ്ക്ക് കരുത്തേകി ഖത്തറിലേക്കുള്ള വിമാന യാത്രാക്കാരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏപ്രിൽ മാസത്തിൽ 31 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 32 ലക്ഷത്തിലേറെ യാത്രക്കാരാണ് കഴിഞ്ഞ മാസം മാത്രം ഖത്തറിലെത്തിയത്. യാത്രക്കാരിൽ കൂടുതലും ജിസിസി രാജ്യങ്ങളിൽ നിന്നാണെന്ന് കണക്കുകൾ പറയുന്നു. 2022 വേൾഡ് കപ്പിന്, ഖത്തർ വേദിയായതിനുപിന്നാലെയാണ്, ഈ വർധനവുണ്ടായത്. ലോകകപ് അവസാനിച്ചെങ്കിലും, ഖത്തറിലെ ടൂറിസം വികസനത്തിനായി നിരവധി പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്നാണ് വിവരം.

Read More

ഖത്തറിലെ ദാർബ് ലുസൈൽ ഫ്‌ലവർ ഫെസ്റ്റിവൽ ഇന്ന് സമാപിക്കും

ഖത്തറിലെ ലുസൈൽ സിറ്റിയിൽ നടക്കുന്ന ദാർബ് ലുസൈൽ ഫ്‌ലവർ ഫെസ്റ്റിവൽ ഇന്ന് സമാപിക്കും. ദാർബ് ലുസൈൽ ഫ്‌ലവർ ഫെസ്റ്റിവലിന്റെ ഭാഗമായി ലുസൈൽ ബുലവാർഡ് പൂക്കൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ദാർബ് ലുസൈൽ ഫ്‌ലവർ ഫെസ്റ്റിവലിൽ നിന്നുള്ള വിഡിയോ ദൃശ്യങ്ങൾ ലുസൈൽ സിറ്റി അധികൃതർ പങ്ക് വെച്ചു. ദാർബ് ലുസൈൽ ഫ്‌ലവർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് പ്രത്യേക നിശ്ചലദൃശ്യങ്ങളുടെ പരേഡ്,  ഫ്‌ലീ മാർക്കറ്റ്, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ വിനോദ പരിപാടികൾ, പുഷ്പാലങ്കാരങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

Read More

ഖത്തറിൽ 26, 27 തീയതികളിൽ ലുസൈൽ ട്രാം ഓറഞ്ച് ലൈൻ സേവനങ്ങൾക്ക് പകരം ബസുകൾ

ഖത്തറിൽ മെയ് 26, 27 തീയതികളിൽ ലുസൈൽ ട്രാം ഓറഞ്ച് ലൈനിൽ, ട്രാം ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി. ഈ ദിവസങ്ങളിൽ മെട്രോഎക്‌സ്പ്രസ് സേവനങ്ങൾ സാധാരണ രീതിയിൽ തുടരുന്നതാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എനർജി സിറ്റി സൗത്ത് സർവീസ് മേഖലയിലേക്കുള്ള മെട്രോഎക്‌സ്പ്രസ് ബുക്കിങ്ങുകൾ മറ്റു ട്രാം സ്റ്റേഷനുകളിൽ നിന്ന് നടത്താവുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. خدمات نقل بديلة للترام في 26 و27 مايو 2023سيتم توفير…

Read More

ഏഷ്യൻ കപ്പ് ഖത്തർ 2023: ഔദ്യോഗിക നറുക്കെടുപ്പ് കഴിഞ്ഞു; മത്സരക്രമ പട്ടിക പ്രസിദ്ധീകരിച്ചു

AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ മത്സരക്രമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായുള്ള ഔദ്യോഗിക നറുക്കെടുപ്പ് കത്താറ ഓപ്പറ ഹൗസിൽ വെച്ച് നടന്നു. 2023 മെയ് 11-നാണ് ഈ നറുക്കെടുപ്പ് നടന്നത്.ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റ് 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് സംഘടിപ്പിക്കുന്നത്. ഖത്തറിലെ നാല് നഗരങ്ങളിലുള്ള എട്ട് വേദികളിലായാണ് ഈ ടൂർണമെന്റ്റ് സംഘടിപ്പിക്കുന്നത്. Ladies and gentlemen, the draw is done! ✅ The Groups are set!…

Read More